ചന്ദ്രനിലേക്ക് 2040ഓടെ ആളെ അയക്കാന്‍ ഇന്ത്യ. 2035ല്‍ ഇന്ത്യ ബഹിരാകാശത്ത് നിലയം (space station) പണിയാനും 2040ഓടെ ചന്ദ്രനില്‍ ആളെ അയക്കാനും ലക്ഷ്യമിടുന്നു .

ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക ഉന്നതതല യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രത്യേക യോഗം ചേര്‍ന്നത്.


ചാന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് വലിയ വഴിത്തിരിവായിരുന്നു. ബഹിരാകാശ മേഖലയില്‍ പുതിയ ഉയരങ്ങള്‍ ലക്ഷ്യംവെക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രന്‍ മാത്രമല്ല, ചൊവ്വയിലും
ചന്ദ്രനില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ക്ക് ബഹിരാകാശ വകുപ്പ് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 2035ഓടെ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സാധിക്കണം. മൂന്നംഗ സംഘത്തെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒയുടെ ശ്രമം.

ഇതിനായി ഏകദേശം 1.08 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. അടുത്തതായി ചൊവ്വ, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളില്‍ പര്യവേഷണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കണം.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ മാറി അധികം വൈകാതെയാണ് സൂര്യന്റെ പുറംപാളിയില്‍ ഗവേഷണം നടത്താന്‍ വേണ്ടി നടത്തിയ റോക്കറ്റ് വിക്ഷേപണവും ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി.

അടുത്തത് ജപ്പാനുമായി ചേര്‍ന്ന് ചന്ദ്രനിലേക്ക് റോക്കറ്റ് വിക്ഷേപിക്കാനും ചൊവ്വയില്‍ പേടകം ഇറക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. 2014ല്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റ് അയക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

IBM today announced the signing of three memoranda of understanding (MoUs) with three entities engaged with the Ministry of Electronics and Information Technology (MeitY) to advance and accelerate innovation in AI, semiconductor and quantum technology for India. This body of work will aim to accelerate India’s comprehensive national strategy for AI, strengthen efforts to be self-reliant in semiconductors and advance its National Quantum Mission. These MoUs will help MeitY access IBM’s expertise to build and advance India’s competency and scale its growth mission in the AI, semiconductor and quantum industries.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version