ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ ഒന്നാംസ്ഥാനക്കാരായ ടെസ്ല (Tesla)യ്ക്ക് പുതിയ എതിരാളികൾ. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കൾ എന്ന ടെസ്ലയുടെ സ്ഥാനം പിന്തള്ളി ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) മുൻപന്തിയിലെത്തി.‌‌

ത്രൈമാസ നിർമാണത്തിൽ ടെസ്ലയെ കടത്തിവെട്ടിയിരിക്കുകയാണ് ബിവൈഡി. മൂന്നാം പാദലാഭം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയായതായി കമ്പനി പറഞ്ഞിരുന്നു. ആഗോള വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുമെത്തി. മാത്രമല്ല, ചൈനയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റിരുന്ന ഫോക്‌സ് വാഗണിനെ പിന്തള്ളാനും ബിവൈഡിക്ക് കഴിഞ്ഞു.



2011ൽ ഒരു ടെലിവിഷൻ അഭിമുഖത്തിലെ ചോദ്യത്തിന് ഇലോൺ മസ്‌ക് ചിരിച്ച് തള്ളിയതാണ് ബിവൈഡി അടക്കമുള്ള ചൈനയിലെ ഇവി നിർമാണ കമ്പനികളെ. എന്നാൽ നിലവിലെ കണക്കുകൾ മസ്‌കിന് തലവേദനയുണ്ടാക്കുമെന്ന് ഉറപ്പ്.


ബാറ്ററിയിൽ നിന്ന് കാറിലേക്ക്

ചൈനയിലെ വുവേയിൽ നിന്നുള്ള വാങ് ചുവാൻഫു (Wang Chuanfu )1995ൽ ബന്ധുവിനൊപ്പം ചേർന്നാണ് ബിവൈഡി തുടങ്ങുന്നത്. സ്മാർട്ട് ഫോൺ, ലാപ്‌ടോപ് എന്നിവയുടെ ബാറ്ററി നിർമാണമായിരുന്നു കമ്പനിക്ക് തുടക്കത്തിൽ. ആദ്യം മുതലേ ജപ്പാനുമായിട്ടായിരുന്നു കമ്പനിക്ക് മത്സം. 2002ലാണ് ബിവൈഡി പബ്ലിക് ട്രെയ്ഡ് കമ്പനിയായി മാറുന്നത്. പിന്നീട് നഷ്ടത്തിലോടിയിരുന്ന ക്വിഞ്ചുവാൻ ഓട്ടോമൊബൈൽ കമ്പനിയെ (Qinchuan Automobile Company) ഏറ്റെടുത്ത് കൊണ്ട് ഓട്ടോമൊബൈൽ നിർമാണത്തിലേക്ക് കടന്നുവന്നു. ബിവൈഡി നിർമിക്കുന്ന ബാറ്ററികൾ ഇവിക്ക് അനുയോജ്യമായിരുന്നു. ഇത് ഇവി നിർമാണത്തിൽ അവർക്ക് നേട്ടമായി. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വില കൂടിയ ഭാഗമാണ് ബാറ്ററികൾ.


2008ൽ യുഎസിൽ നിന്നുള്ള ശതകോടീശ്വരൻ വാറൻ ബാഫറ്റ് (Warren Buffet) ബിവൈഡിയുടെ 10% ഓഹരി വാങ്ങിയതോടെ കമ്പനിക്ക് നല്ല കാലം തുടങ്ങി. ഇവി നിർമാണമേഖലയിൽ ബിവൈഡി ലോകത്തെ ഏറ്റവും വലിയ കരുത്തരാകുമെന്ന വാറന്റെ ദീർഘവീക്ഷണം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കണ്ടത്.

ചൈനയിലെ ജനങ്ങൾക്കിടയിൽ ഇവി പ്രിയം വർധിപ്പിച്ചത് ടെസ്ലയാണ്. പക്ഷേ, ഇപ്പോൾ മാർക്കറ്റിൽ നേട്ടമുണ്ടാക്കുന്നത് ബിവൈഡി ആണെന്ന് മാത്രം. ഈ വർഷം സെപ്റ്റംബർ വരെ 286,903 ഇലക്ട്രിക് കാറുകൾ ബിവൈഡി വിൽപ്പന നടത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ ടെസ്ലയുടെ ഇവി വിൽപ്പന 74,073 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 11% കുറവാണ് ഇവി വിൽപ്പനയിൽ ടെസ്ല രേഖപ്പെടുത്തിയത്. 

The center stage of the flourishing electric vehicles (EVs) manufacturing has transposed from tech giant Tesla to its Chinese rival BYD (Build Your Dreams). BYD’s shares surged as it announced that it expects third-quarter profits to more than double from last year’s figures. As a result, the company has reportedly outpaced Tesla in terms of quarterly production and is second only to the American auto giant in global sales.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version