ഇലോൺ മസ്‌ക് (Elon Musk), ജെഫ് ബെസോസ് (Jeff Bezos), മുകേഷ് അംബാനി, ഏറ്റവും വലിയ കോടീശ്വരന്മാർ എന്ന പറയുമ്പോൾ ഓർമ വരിക ഇവരുടെ എല്ലാം പേരുകളാണ്. എന്നാൽ ഇവരെക്കാളും കോടീശ്വരിയായ ഒരാളുണ്ട്. അംബാനിയുടെയും മസ്‌കിന്റെയും ബെസോസിന്റെയും ആസ്തി മൊത്തം കൂട്ടിയാലും ഈ വ്യക്തിയുടെ ആസ്തിയോളം വരില്ല. ആരെന്നല്ലേ അത്, ചൈനയിലെ രാജ്ഞിയായിരുന്ന വൂ സെതിയാൻ (Wu Zetian). ചൈന ഭരിച്ച ഒരേയൊരു വനിത.



ചൈന ഭരിച്ച ഒരേയൊരു വനിത

ടാങ് രാജവംശത്തിൽപ്പെട്ട വൂ, എഡി 665 മുതൽ 705 വരെയാണ് ചൈനയുടെ ഭരണാധികാരിയായത്. വൂവിന്റെ ആസ്തിയെ കുറിച്ച് ചരിത്രകാരന്മാർ രണ്ട് പക്ഷത്താണ്. ചിലർ പറയുന്നത് അവരുടെ കാലത്ത് ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരിയാണ് വൂ എന്നാണ്.

മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇന്നോളം ജീവിച്ചവരിൽ ഏറ്റവും വലിയ കോടീശ്വരിയായ വനിതയാണ് വൂ എന്നാണ്. ചൈന ഭരിക്കുമ്പോൾ വൂവിന്റെ ആസ്തി 16 ട്രില്യൺ ഡോളറോളം വരും. ലോക കോടീശ്വരനായ ഇലോൺ മസ്‌കിന്റെ ആസ്തി 235 ബില്യൺ ആണ്.

ജെഫ് ബെസോസിന് 150 ബില്യണും മുകേഷ് അംബാനിയുടേത് 91 ബില്യണും ആണ്. ഇതെല്ലാം കൂട്ടിയാലും വുവിന്റെ ആസ്തിയുടെ ഏഴ് അയൽവക്കത്ത് വരില്ല.

ചൈന ഭരിച്ചതിൽ ഏറ്റവും വിവേകശാലിയായ ഭരണാധികാരി കൂടിയായിരുന്നുയുടെ വൂ. എന്നാൽ ഭരണം നിലനിർത്താൻ അവർ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. തന്റെ 15 വർഷത്തെ ഭരണകാലയളവിൽ സാമ്രാജ്യം മധ്യ ഏഷ്യയിലേക്ക് വ്യാപിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.



ചായപ്പൊടി, പട്ടുനൂൽ കയറ്റുമതിയിലൂടെ ചൈനയുടെ സമ്പത്ത് വർധിച്ചതും ഇതേ കാലത്ത്. ഭരണം തന്റെ കൈയിൽ നിന്ന് നഷ്ടപ്പെടാതിരിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വുൂ കൊല്ലപ്പെടുത്തിയതായും കഥകളുണ്ട്. ചൈനയിലെ ഒരേയൊരു വനിതാ ഭരണാധികാരിയായ വൂവിന്റെ ജീവിതം അടിസ്ഥാനമാക്കി നിരവധി സിനിമകളും സീരിസുകളും ഇറങ്ങിയിട്ടുണ്ട്.

Elon Musk (Elon Musk), Jeff Bezos (Jeff Bezos), Mukesh Ambani are all the names that come to mind when you think of the world’s biggest billionaires. But there is one who is a millionaire even more than these. Ambani, Musk and Bezos’s net worth combined would not come close to this person’s net worth. Who is it, Wu Zetian, who was the queen and the only woman who ruled China.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version