ഇനി ബംഗളുരുവിനും ഉണ്ടാകും ഒരു ലാൻഡ് മാർക്ക് ടവർ

ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരു കൂറ്റൻ ടവർ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് കർണാടക സർക്കാർ. ബെംഗളൂരു സ്കൈ ഡെക്ക് പ്രൊജക്ട് എന്ന ഈ പദ്ധതി എക്‌സിലൂടെ പ്രഖ്യാപിച്ചത് ബെംഗളൂരു ഡവലപ്മെന്റ് മന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തന്നെയാണ്.

കൂപ് ഹിമ്മെൽബോ -COOP HIMMELB(L)AU-എന്ന ഓസ്ട്രിയൻ കമ്പനി സ്കൈഡെക്കിന്റെ ഡ്സൈൻ ജോലികൾ നിർവ്വഹിച്ചു കഴിഞ്ഞു. ബെംഗളൂരുവിലെ വേൾഡ് ഡിസൈൻ ഓർഗനൈസേഷനുമായി ചേർന്നായിരുന്നു രൂപകൽപ്പന.

സ്കൈഡെക്ക് അഥവാ ഒബ്സർവ്വേഷൻ ഡെക്ക് എന്നറിയപ്പെടുന്ന ഉയരമേറിയ വാസ്തുമാതൃകകൾ രാജ്യത്തെമ്പാടും ടൂറിസം ശ്രദ്ധ ആകർഷിച്ചു വരികയാണ്. ഒരു വലിയ വ്യാപാര- ബിസിനസ് കേന്ദ്രം കൂടിയായി മാറും ഈ സ്കൈഡെക്ക്.  

നഗരവാസികളെ മാത്രമല്ല രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ജനങ്ങളെ ആകർഷിക്കാൻ ഈ നിരീക്ഷണ കേന്ദ്രത്തിന് സാധിക്കും.

30 കിലോമീറ്റർ നീളമുള്ള ഒരു ടണൽ റോഡ് ബെംഗളൂരുവിൽ നിർമ്മിക്കാൻ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. 50,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് സർക്കാർ സ്കൈഡെക്ക്  പദ്ധതി പ്രഖ്യാപിച്ചത്.

സ്കൈഡെക്ക് സ്ഥാപിക്കാൻ ആവശ്യമായ 10 ഏക്കറോളം സ്ഥലം നഗര ഹൃദയത്തിൽ തന്നെ കണ്ടെത്താൻ നഗരവികസന വകുപ്പിനോട് മന്ത്രി ഡികെ ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.  

ബംഗളൂരുവിനെ കാലത്തിനനുസരിച്ച് മത്സരക്ഷമതയോടെ നിലനിർത്താൻ എന്തെല്ലാം ചെയ്യണമെന്നതിലേക്ക് നിർദ്ദേശം നൽകാൻ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇവർ നൽകിയ ‘വൈബ്രന്റ് ബെംഗളൂരു റിപ്പോർട്ട്’ മുമ്പോട്ടുവെച്ച ആശയങ്ങളിലൂന്നി പദ്ധതികൾ നടപ്പാക്കുകയാണ് സർ‌ക്കാർ.


 
സ്കൈഡെക്ക് ടവറിന്റെ ആകൃതി എന്തായിരിക്കുമെന്ന് ഡികെ ശിവകുമാർ തന്റെ എക്സ് പോസ്റ്റിലൂടെ വിവരിക്കുന്നു.
250 മീറ്റർ ഉയരമുണ്ടായിരിക്കും ഈ ടവറിന്.  വാസ്തുപരമായി തയാറാക്കുന്ന ഈ ടവർ ഡിസൈൻ ആൽമരത്തിന്റെ മാതൃകയിലായിരിക്കും . ഏറ്റവും മുകളിലായി സ്കൈഡെക്ക് അഥവാ നിരീക്ഷണകേന്ദ്രം ഉണ്ടായിരിക്കും. ചില്ലിട്ട ഈ സ്ഥലത്തുനിന്ന് നഗരത്തെ വീക്ഷിക്കാം.  

ഈ 250 മീറ്റർ ഉയരമുള്ള കെട്ടിടത്തെ  ബേസ്, ട്രങ്ക്, ബ്ലോസം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് വിഭജിക്കുക.  
തിയറ്ററുകൾ, സ്കൈ ഗാർഡൻ, ഷോപ്പിങ് കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, ബാർ, എന്റർടെയ്ൻമെന്റ് സംവിധാനങ്ങളും ഈ കേന്ദ്രത്തിൽ ഒരുക്കും.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version