രാജ്യത്തെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾക്ക് 22,303 കോടി സബ്‌സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ. റാബി വിള സീസണിലേക്കുള്ള പൊട്ടാസിക്-ഫോസ്ഫറിക് വളങ്ങൾക്ക് സബ്‌സിഡി നൽകാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്.
2023-24 റാബി സീസണിൽ ഫോസ്ഫറിക്-പൊട്ടാസിക് വളങ്ങൾക്കുള്ള പോഷകാധിഷ്ഠിത സബ്‌സിഡി (Nutrient Based Subsidy) നിരക്കിനാണ് അംഗീകാരം.

റാബി സീസൺ ആരംഭിച്ചപ്പോൾ തന്നെ അന്താരാഷ്ട്ര മാർക്കറ്റിൽ വളത്തിന്റെ വില കുതിച്ചുയർന്നിരുന്നു. ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾക്ക് 22,303 കോടി സബ്‌സിഡി അനുവദിച്ചതോടെ കർഷകർക്ക് ന്യായമായ നിരക്കിൽ വളം ലഭിക്കും.

നേട്ടം ആർക്കൊക്കെ?
സർക്കാരിന്റെ സബ്‌സിഡിയുടെ ആനുകൂല്യം 25 തരം ഫോസ്ഫറിക്-പൊട്ടാസിക് വളങ്ങൾക്ക് ലഭിക്കും. വള നിർമാതാക്കൾ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർ വഴിയായിരിക്കും കർഷകർക്ക് സബ്‌സിഡി നിരക്കിൽ വളം വാങ്ങാൻ പറ്റുക. 2010 മുതലാണ് എൻബിഎസ് സ്‌കീമിൽ വളങ്ങൾക്ക് സബ്‌സിഡി അനുവദിച്ച് തുടങ്ങുന്നത്. യൂറിയ, ഡിഎപി, എംഒപി, സൾഫർ തുടങ്ങിയ വളങ്ങളുടെ വില അന്താരാഷ്ട്ര മാർക്കറ്റിൽ ഉയർന്നത് രാജ്യത്തെ കർഷകരെ ബാധിച്ചിരുന്നു. ഇതാണ് വളങ്ങൾക്ക് സബ്‌സിഡി ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചത്. വള നിർമാണ കമ്പനികൾക്ക് സബ്‌സിഡി അംഗീകരിച്ചതിന്റെ അറിയിപ്പ് വൈകാതെ നൽകും.

കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയ്ക്കുള്ള അവശ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തെ കർഷകരെ വലയ്ക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് കേന്ദ്ര സർക്കാർ വളത്തിന് സബ്‌സിഡി ഏർപ്പെടുത്തി തുടങ്ങിയത്. എന്നാൽ കർഷകർക്ക് മാത്രമാണോ ഇതിൽ നിന്ന് നേട്ടമുണ്ടാകുന്നത്?
വള നിർമാണത്തിൽ ലോകത്തിൽ തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് ഇന്ത്യയ്ക്കാണ്. എങ്കിൽ പോലും വിദേശ മാർക്കറ്റിനെയും ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. റാബി വിളകൾക്ക് ആവശ്യമായ ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾ ലഭിക്കാൻ വിദേശ മാർക്കറ്റിനെയും രാജ്യം ആശ്രയിക്കുന്നുണ്ട്. വിദേശ മാർക്കറ്റിലുണ്ടാകുന്ന എന്ത് മാറ്റവും രാജ്യത്തെ കർഷകരെയും ബാധിക്കും. സബ്‌സിഡി ഏർപ്പെടുത്തിയതോടെ കർഷകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ചെറുകിട-ഇടത്തരം കർഷകർക്കാണ് പ്രധാനമായും സബ്‌സിഡിയുടെ നേട്ടം പ്രധാനമായും ലഭിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version