സീഡ് റൗണ്ട് ഫണ്ടിംഗിൽ 15 കോടി നേട്ടമുണ്ടാക്കി അഗ്രി ഫിൻടെക് സ്റ്റാർട്ടപ്പ് കിവി (കിസാൻ വികാസ്-KiVi). കാസ്പിയൻ ലീപ് (Caspian Leap), പൈപ്പർ സെറിക്ക (Piper Serica), യാൻ (YAN) തുടങ്ങിയവരിൽ നിന്ന് നിക്ഷേപം സമാഹരിച്ചതായി കിവി പറഞ്ഞു. ചെന്നൈ ഐഐടി മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത അഗ്രി ഫിൻടെക് സ്റ്റാർട്ടപ്പാണ് കിവി. ജോബി സിഒ 2022 മാർച്ചിലാണ് കിവി ആരംഭിക്കുന്നത്.

അടുത്ത വർഷത്തിനുള്ളിൽ 70 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് കിവി ലക്ഷ്യംവെക്കുന്നത്. എൻബിഎഫ്‌സി ലൈസൻസ് നേടാനുള്ള തയ്യാറെടുപ്പിലാണ് കിവി. ഇത്തവണ 10,000 കർഷകർക്കും 400 എൻട്രപ്രണർമാർക്കും വായ്പ നൽകാൻ കഴിയുമെന്നാണ് കിവി പ്രതീക്ഷിക്കുന്നത്. ചെറുകിട കർഷകർക്കും മറ്റും സാമ്പത്തിക സുസ്ഥിരത ഉറപ്പിക്കാൻ ഘടനാപരമായ വായ്പകൾ നൽകുകയാണ് തങ്ങളെന്ന് കിവി സിഇഒ ജോബി സിഒ പറഞ്ഞു.

കർഷകർക്ക് വായ്പാ സഹായം

കാർഷിക വിളകളുടെ വിലയിടിവും കൃഷിക്കാവശ്യമായ വളം അടക്കമുള്ള ഉത്പന്നങ്ങളുടെ വിലക്കയറ്റവും കാരണം ദുരിതത്തിലായ കർഷകരെ സഹായിക്കുകയാണ് അഗ്രി സ്റ്റാർട്ടപ്പിലൂടെ കിവി ചെയ്യുന്നത്. പലപ്പോഴും മതിയായ രേഖകളില്ലാത്തതിനാൽ ബാങ്ക് വായ്പകൾക്ക് അപേക്ഷിക്കാൻ പറ്റാത്ത കർഷകരെ സഹായിക്കാനുള്ള പ്ലാറ്റ് ഫോമും കിവി ഒരുക്കിയിട്ടുണ്ട്. ഇതുവഴി കർഷകർക്ക് വിവിധ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ന്യായമായ നിരക്കിൽ വായ്പ ലഭിക്കും.

ഇടനിലക്കാരില്ലാതെ കൃഷിക്കാർക്ക് നേരിട്ട് കാർഷികോത്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കാനുള്ള മാർഗവും കിവിയുടെ പക്കലുണ്ട്. കർഷകർ, മൊത്തക്കച്ചവടക്കാർ, വിൽപ്പനക്കാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കാർഷികോപകരണങ്ങൾ വിൽക്കുന്നവർ, അഗ്രി എൻട്രപ്രണർ എന്നിവരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്നാണ് കിവിയുടെ പ്രവർത്തനം. തമിഴ്‌നാട്, ബീഹാർ എന്നിവിടങ്ങളിലായി 3,700 കർഷകരെ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയതായി കിവി പറയുന്നു. 2,000 കർഷകർക്ക് ഇതുവരെ കാർഷിക വായ്പ നൽകി. ഫെഡറൽ ബാങ്ക് (Federal Bank), ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് (EASF Small Finance Bank) തുടങ്ങിയവരുമായി പങ്കാളിത്തതോടെയാണ് വായ്പ നൽകുന്നത്.

KiVi, the Agri FinTech startup, recently secured INR 15 Crores in a seed funding round, with investors including Caspian Leap, Piper Serica, YAN, and Chennai IIT Madras’s Incubation Center. Starting in March 2022, KiVi aims to launch projects worth INR 70 Crores in the coming year, offering financial support to 10,000 farmers and 400 entrepreneurs. This project provides alternative financial solutions for farmers who face difficulties with traditional bank loans due to insufficient records, collaborating with banks like Federal Bank and EASF Small Finance Bank to facilitate fair-value loans.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version