ആധുനിക മാതൃകയിൽ കൊച്ചിയിൽ ഒരു മാസത്തിനകം പ്രവർത്തന സജ്ജമാകുന്ന കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ കൊച്ചിയുടെ  വ്യാപാരത്തിന്റെയും, സേവനങ്ങളുടെയും ഹബ്ബായി മാറും.

കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം നിർമ്മിക്കുന്ന സെന്ററിൽ എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള വേദികളുണ്ടായിരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെൻ്റർ വഴി കയറ്റുമതി വ്യാപാരത്തിൻ്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളർച്ച സുഗമമാക്കാൻ സാധിക്കും.

10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 65,000 ചതുരശ്ര അടി വരുന്ന എക്സിബിഷൻ ഹാളും അറുനൂറിലധികമാളുകൾക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെന്ററും മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ട്.

പൊതുയോഗങ്ങൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ, വ്യാവസായിക പ്രോത്സാഹനങ്ങൾ, കല, കരകൗശലവസ്തുക്കൾ, വ്യാപാര മേളകൾ എന്നിവയുടെ കേന്ദ്രമായി എക്സിബിഷൻ സെന്റർ പ്രവർത്തിക്കുമെന്ന് കിൻഫ്ര അറിയിച്ചു. പ്രവർത്തനക്ഷമത, വാസ്തുവിദ്യ, ലേഔട്ട്, ഇന്റീരിയർ ഡിസൈൻ, അക്കോസ്റ്റിക്സ്, മറ്റ് പിന്തുണാ സൗകര്യങ്ങൾ എന്നിവ ആഗോള പ്രദർശന കേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മികവിലാണ് ഒരുക്കിയിരിക്കുന്നത്. കൺവെൻഷൻ സെന്റർ ഗവൺമെന്റ്-ടു-ഗവൺമെന്റ്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കസ്റ്റമർ മീറ്റിംഗുകൾക്കുള്ള സൗകര്യമാണ് വിഭാവനം ചെയ്യുന്നത്.

ഒറ്റനില എക്‌സിബിഷൻ ഹാളിൽ 24 എക്സിബിഷൻ സ്റ്റാളുകൾ, രണ്ട് ബാക്ക് ഓഫീസുകൾ, രണ്ട് രജിസ്ട്രേഷൻ കൗണ്ടറുകൾ, പാസേജുകൾ എന്നിവ ഉണ്ടാകും. കെട്ടിടത്തിന് 4,804.5 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയാണുള്ളത്.

Kochi’s upcoming International Exhibition and Convention Center, located near Infopark, is a game-changer for the region’s business and event landscape. With state-of-the-art facilities and a sprawling 10-acre layout, this center will host a wide range of events, from conventions to exhibitions, making it a global hub for various activities. Despite challenges like unexpected rains, the construction is progressing rapidly, and it’s set to redefine Kochi’s position in the global event and business arena.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version