ഇന്ത്യയിലേക്ക് സ്വർണ കള്ളക്കടത്തും വർധിക്കുന്നു, ഒപ്പം കടത്തിയ സ്വർണം പിടിച്ചെടുക്കലും വർധിച്ചതായി കേന്ദ്ര ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കടത്തുന്ന സ്വർണം പിടിച്ചെടുക്കുന്നത് ഇക്കൊല്ലം ഇതുവരെ 43 ശതമാനം വർധിച്ചതായി സെൻട്രൽ കസ്റ്റംസ് അറിയിക്കുന്നു. എന്നാൽ സ്വർണക്കടത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്നാണ് സെൻട്രൽ എക്‌സൈസിന്റെ നിലപാട്.

കസ്റ്റംസ് വകുപ്പ് 2023-24 ആദ്യ പകുതിയിൽ 2,000 കിലോ കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു. 2022-23ൽ മൊത്തത്തിൽ 3,800 കിലോഗ്രാം കള്ളക്കടത്ത് സ്വർണം ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 43 ശതമാനം കൂടുതലാണ് പിടിച്ചെടുത്തതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു.
മയക്കുമരുന്നുകളും വിദേശ സിഗരറ്റുകളും പിടികൂടി നശിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിക്കും തുടക്കമിട്ടിരിക്കുകയാണ് CBIC.  

2023 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 22.25 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം ഇറക്കുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു, ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 10 ശതമാനം കൂടുതലാണ്.

നേപ്പാളിൽ നിന്നോ മ്യാൻമറിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ഉള്ള അതിർത്തികളിലൂടെയും ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നു. കടൽ മാർഗവും ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നുണ്ട് എന്നാണ് സൂചന. വിമാന യാത്രക്കാർ കടത്തിക്കൊണ്ടു വന്ന സ്വർണവും വലിയൊരളവിൽ പിടികൂടിയിട്ടുണ്ട്.

അന്താരാഷ്‌ട്ര വിമാന സർവീസുകൾ റെക്കോർഡ് തരത്തിൽ പുനരാരംഭിച്ചതും സ്വർണക്കടത്ത് വർധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുമാണ് ഏറിയ പങ്കും ഇത്തരത്തിൽ കടത്തുന്ന സ്വർണം പിടിച്ചെടുക്കുന്നത്. CBIC യുടെ ബാംഗ്ലൂർ കസ്റ്റംസ് സോൺ ഉദ്യോഗസ്ഥർ ഒക്ടോബർ 24 ന് 80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണ്ണ പേസ്റ്റ് അബുദാബിയിൽ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു.  

പേസ്റ്റ്, കമ്പികൾ, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഘടകങ്ങൾ, എന്നിങ്ങനെ അച്ചാറും, കറികളും അടക്കം ഭക്ഷണ സാധനങ്ങളുടെ ഉള്ളിൽ വരെ ഇപ്പോൾ സ്വർണം കടത്തുന്നുണ്ട്

India’s gold smuggling branch is reportedly seen a sharp surge. Central agencies reports stated the same ratio in the case of seizure of smuggled gold too. According to the Central Customs, the seizure of smuggled gold has increased by 43% so far this year. But Central Excise, on the contrary, revealed that there has been no increase in gold smuggling in current times.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version