ഇന്ത്യയിലേക്ക് രണ്ടാം വരവിനൊരുങ്ങി BMW X4. പരിചയപ്പെടുത്തി വൈകാതെ BMW ഇന്ത്യൻ മാർക്കറ്റിൽ നിന്ന് X4 SUVനെ മടക്കി വിളിച്ചിരുന്നു. ഇപ്പോൾ സിംഗിൾ പെർഫോമൻസ് ഓറിയന്റഡായ xDrive M40i spec കൂപ്പ് എസ്.യു.വി ആണ് ഇന്ത്യയിലെ ആരാധകർക്കായി ബിഎംഡബ്ല്യൂ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. മികച്ച ആധുനിക സാങ്കേതിക വിദ്യയും കൂടുതൽ ക്ഷമതയും X4ൽ ഉറപ്പിക്കാം. ബ്ലാക്ക് സഫയർ, ബ്രൂക്ലിൻ ഗ്രേ നിറങ്ങളിൽ രാജകീയ പ്രൗഡിയിലാണ് എക്‌സ് 4ന്റെ വരവ്.

വില ലക്ഷങ്ങൾ
96.20 ലക്ഷം വില വരുന്ന X4 അധികമൊന്നും ഇന്ത്യൻ മാർക്കറ്റിലേക്ക് കൊണ്ടുവരുന്നില്ലെന്നാണ് ബിഎംഡബ്ല്യൂമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കംഫർട്ട്, സ്‌പോർട്ട്, ഇക്കോ തുടങ്ങിയ മോഡുകൾ തിരഞ്ഞെടുക്കാനും സാധിക്കും. സ്‌പോർട്ട് മോഡിൽ ചീറിപ്പായാനുള്ള ശേഷി എക്‌സ് 4ന്റെ എൻജിനുകൾക്കുണ്ട്.


എക്‌സ് 4ന്റെ ആദ്യ മോഡലുകളിലേത് പോലെ ചരിഞ്ഞ റൂഫ്‌ടോപ്പ് ഇതിലും നിലനിർത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്കിൽ ചെയ്ത BMW M kidney grille, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റിന്റെ ഗാംഭീര്യവും സ്‌മോക്ക്ഡ്, അഗ്രസീവ് ലുക്കിൽ വരുന്ന ഹെഡ് ലാംബുമാണ് ഫ്രൻഡ് ഫസിയയുടെ പ്രത്യേകത.
20 ഇഞ്ചുള്ള ജെറ്റ് ബ്ലാക്ക് എം അലോയി വീലുകളിൽ എം സ്‌പോർട്ട് ബ്രേക്കുകളും ചുവന്ന കാലിപ്പറുകളും ഘടിപ്പിച്ചിട്ടുണ്ട്.
എക്‌സ് 4ന് സ്‌പോർട്ടി ലുക്ക് കൊടുക്കുന്നതിന് സ്ലീപ് LED ടെയ്ൽ ലാംബും ബംമ്പറും ഡിഫ്യൂസറും കൂടിയാണ്.  

പുലിയാണ്, സ്പോട്ടിയാണ്
3 ലിറ്റർ കപ്പാസിറ്റിയിൽ 6 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് എക്‌സ് 4ന്റെ ഏറ്റവും വലിയ പ്രത്യേകത. 355 hp പവറും 500 Nm ടോർക്കും ടർബോ എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. കൂടുതൽ പ്രവർത്തന ക്ഷമത നൽകാൻ എൻജിനെ 48 വോൾട്ടുള്ള മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ക്ഷമത നാല് വീലുകളിലേക്കും എത്തിക്കുന്നതിന് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമുണ്ട്. വെറും 4.9 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 മണിക്കൂറിൽ 100 കിലോമീറ്റർ വേഗതിയിലേക്ക് കുതിക്കാനും സാധിക്കും. മണിക്കൂറിൽ 250 കിലോമീറ്റർ ആണ് ടോപ് സ്പീഡ്.
ബിഎംഡബ്ല്യുവിന്റെ ലെതർ ഡാഷ് ബോർഡാണ് എക്‌സ് 4 അകത്ത് കാത്തുവെച്ചിരിക്കുന്നത്.

ബ്ലാക്ക്, ടക്കോറ റെഡ് ലെതറോ തിരഞ്ഞെടുക്കാം. ഓപ്പറേറ്റിംഗ് സിസ്റ്റം 7.0, വിർച്വൽ അസിസ്റ്റന്റ്, പ്രീമിയം ഹർമൻ കർഡൻ സൗണ്ട് സിസ്റ്റം എന്നിവയും എക്‌സ് 4ൽ കാണാം. സുരക്ഷാ ഫീച്ചറുകളിൽ എടുത്ത് പറയേണ്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS). അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയ്ക്ക് പുറമേ അപകട സാഹചര്യങ്ങളെ നേരിടാൻ 6 എയർബാഗ്, അറ്റന്റീവ്‌നസ് അസിസ്റ്റന്റ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുമുണ്ട്.

The revived X4 maintains its signature sloping roofline, resembling its predecessor. However, it draws design inspiration from the X3, the SUV it’s based on. The BMW M kidney grille is now in glossy black, with smoked headlamps and a bold bumper featuring a black skid plate. The 20-inch Jet Black M light alloy wheels with M sport brakes and red callipers add to its aesthetics. To enhance contrast, the exterior rear-view mirrors are also black, while the LED tail lamps and a blacked-out bumper complete its sporty look. The X4 is available in two sophisticated colors: Black Sapphire and Brooklyn Grey, and measures 4,752 mm in length, 1,938 mm in width, 1,621 mm in height, with a 2,864 mm wheelbase.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version