നിങ്ങളുടെ വിലപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കാണാതായാലോ മോഷ്ടിക്കപ്പെട്ടാലോ ഇനി വിഷമിക്കണ്ട, ഉടനടി ആധാർ കാർഡും, അത് നൽകുന്ന സേവനങ്ങളും ലോക്ക് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ലോക്ക് ചെയ്യുന്ന ആധാർ പിനീട് സുരക്ഷിതമായി ഓൺലൈനായി തന്നെ അൺലോക്കും ചെയ്യാം. ഇതിനുള്ള സംവിധാനം ആധാർ ഇഷ്യൂ ചെയ്യുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI ) ഉറപ്പാക്കുന്നുണ്ട്.

ആധാർ കാർഡ് കൈമോശം വന്നു പോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യേണ്ടതുണ്ട്.

Also Read

ആധാർ സുരക്ഷിതമാക്കാനും UIDAI
ഓൺലൈനായിട്ടും, എസ് എം എസ് വഴിയും ആധാർ കാർഡ് ലോക്ക് ചെയ്യാം. ഓൺലൈനായി തന്നെ അൺലോക്കും ചെയാം.
ആധാറിന്റെ ഗവേണിംഗ് ബോഡിയായ UIDAI നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം ഓൺലൈനായി തന്നെ നൽകുന്നു. നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്‌താൽ പിന്നിട് ഇത് ആധികാരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. ആധാർ കാർഡ് ലോക്ക് ചെയ്യുന്നതിലൂടെ, ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ്, OTP, UID, യുഐഡി ടോക്കൺ, VID എന്നിവയുൾപ്പെടെയുള്ള ഓതന്റിക്കേഷന് നിങ്ങളുടെ ആധാർ മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല.

നിങ്ങളുടെ കാണാതായ ആധാർ കാർഡ് കണ്ടെത്തുകയോ പുതിയ ആധാർ കാർഡ് ലഭിക്കുകയോ ചെയ്താൽ UIDAI വെബ്സൈറ്റ് വഴിയോ mAadhaar ആപ്പ് വഴിയോ ഏറ്റവും പുതിയ VID ഉപയോഗിച്ച് നിങ്ങളുടെ യുഐഡി അൺലോക്ക് ചെയ്യാനും സാധിക്കും. ആധാർ (UID) അൺലോക്ക് ചെയ്ത ശേഷം യുഐഡി, യുഐഡി ടോക്കൺ, വിഐഡി എന്നിവയിലൂടെ ഓതന്റിക്കേഷൻ റീസ്റ്റാർട്ട് ചെയ്യാൻ സാധിക്കും.

ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ലോക്ക് ചെയ്യാം

UIDAI വെബ്‌സൈറ്റ്  https://uidai.gov.in/ സന്ദർശിക്കുക
‘മൈ ആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക
‘ആധാർ സർവ്വീസസ്’ വിഭാഗത്തിന് കീഴിൽ, ‘ആധാർ ലോക്ക്/അൺലോക്ക്’ ക്ലിക്ക് ചെയ്യുക
‘ലോക്ക് യുഐഡി’ ഓപ്ഷൻ തിരഞ്ഞെടുക്കുക
നിങ്ങളുടെ ആധാർ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക
‘സെന്റ് ഒടിപി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകി സബ്മിറ്റ് ചെയ്യുക

എസ്എംഎസ് വഴി ആധാർ കാർഡ് ലോക്ക് ചെയ്യാം

Also Read

നിങ്ങളുടെ ആധാറിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ GETOTP എന്ന് ടൈപ്പ് ചെയ്യുക
ആധാറിന്റെ അവസാനത്തെ നാല് നമ്പർ കൂടി ടൈപ്പ് ചെയ്യുക
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക.

OTP ലഭിച്ച ശേഷം LOCKUID എന്ന് ടൈപ്പ് ചെയ്ത ശേഷം ആധാറിന്റെ അവസാനത്തെ നാല് നമ്പർ – സ്പേസ്-OTP നമ്പർ ഇനീ ക്രമത്തിൽ 1947 എന്ന നമ്പറിലേക്ക് ലോക്കിങ് റിക്വസ്റ്റ് എസ്എംഎസ് അയക്കുക

ആധാർ കാർഡ് ലോക്ക് ചെയ്‌തുകഴിഞ്ഞാൽ ഒരു കൺഫർമേഷൻ എസ്എംഎസ് ലഭിക്കും.

ഇനി ആധാർ കാർഡ് തിരിച്ചു കിട്ടിയാൽ അത് ഓൺലൈനായി അൺലോക്ക് ചെയ്യാം

UIDAI വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/)
‘മൈആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക
‘ആധാർ സർവ്വീസ് വിഭാഗത്തിന് കീഴിൽ, ‘ആധാർ ലോക്ക്/അൺലോക്ക്’ ക്ലിക്ക് ചെയ്യുക
യുഐഡി അൺലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക
നിങ്ങളുടെ 16 അക്ക വെർച്വൽ ഐഡി നൽകുക
‘സെന്റ് ഒടിപി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക

എസ്എംഎസ് വഴി ആധാർ അൺലോക്ക് ചെയ്യാം

Also Read

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് ഒടിപി റിക്വസ്റ്റ് എസ്എംഎസ് അയക്കണം
GETOTP എന്ന് ടൈപ്പ് ചെയ്ത് വെർച്വൽ ഐഡിയുടെ അവസാന ആറ് നമ്പർ കൂടി ചേർത്ത് വേണം അയക്കാൻ
എസ് എം എസ് ആയി OTP ലഭിച്ചു കഴിഞ്ഞാൽ പിന്നെ UNLOCKUID എന്ന് ടൈപ്പ് ചെയ്ത് വെർച്വൽ ഐഡിയുടെ ആറ് നമ്പരും ലഭിച്ചിട്ടുള്ള ഒടിപി കൂടി ചേർത്ത് എസ് എം എസ് അയക്കുക.
ആധാർ കാർഡ് അൺലോക്ക് ചെയ്തുകഴിഞ്ഞാൽ യുഐഡിഎഐൽ നിന്ന് നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും.

If you’ve misplaced or damaged your Aadhar card, getting a reprint is now hassle-free. Visit the official UIDAI website, provide your details, and request a new Aadhar card online. It’s a convenient way to ensure you have a valid copy of your Aadhar card.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version