സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (State Bank of India) പുതിയ ബ്രാൻഡ് അംബാസിഡർ. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയാണ് എസ്ബിഐയുടെ ബ്രാൻഡ് അംബാസഡറാകുന്നത്.

ക്യാപ്റ്റന്റെ കൂൾണസാണ് പ്രിയം

ധോണിയെ ബ്രാൻഡ് അംബാസിഡറായി കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര (Dinesh Khara) പറഞ്ഞു. എത്ര വലിയ സമ്മർദ്ദമുണ്ടെങ്കിലും സംയനത്തോടെ വേഗത്തിൽ തീരുമാനം എടുക്കാനുള്ള ധോണിയുടെ കഴിവാണ് അംബാസിഡർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള പ്രധാന കാരണമെന്ന് ദിനേഷ് പറഞ്ഞു.

ധോണിയുടെ പങ്കാളിത്തതോടെ വിശ്വാസം, ആത്മാർഥത, സമർപ്പണം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ശ്രമിക്കും. എസ്ബിഐയുടെ വിവിധ മാർക്കറ്റിംഗ്, പ്രമോഷൻ ക്യാമ്പയിനുകളിൽ ധോണി പങ്കെടുക്കും.

എസ്ബിഐയ്ക്ക് പുറമേ സോണാറ്റ (Sonata), ഇന്ത്യ സിമെന്റ്‌സ് (India Cements), റീബോക് (Reebok), സെല്ലോ (Cello), ഇൻഡിഗോ പെയ്ന്റ്‌സ് (Indigo Painst), ലാവ (Lava) തുടങ്ങി വിവിധ ബ്രാൻഡുകൾക്കു ധോണി അംബാസിഡറാണ്.

The State Bank of India (SBI) has announced its collaboration with cricketing legend Mahendra Singh Dhoni, naming him as the bank’s official brand ambassador. As the brand ambassador of SBI, MS Dhoni will play a pivotal role in various marketing and promotional campaigns. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version