81.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 81.5 കോടി ഇന്ത്യക്കാർ ആധാറിൽ നൽകിയ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ റീസ്‌ക്യൂരിറ്റിയെ (Resecurity) ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാൻഡേർഡാണ് (Business Standard) റിപ്പോർട്ട് ചെയ്തത്.

ചോർന്നത് എവിടെ നിന്ന്
റിപ്പോർട്ട് അനുസരിച്ച് വ്യക്തികളുടെ പേര്, ഫോൺ നമ്പർ, വിലാസം, ആധാർ, പാസ്‌പോർട്ട് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് സൂക്ഷിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് സംശയിക്കുന്നത്.

ഇതിന് മുമ്പ് കോവിഡ് വാക്‌സിനേഷനു വേണ്ടി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നിരുന്നു. ജനുവരിയിലാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ വ്യക്തികൾ നൽകിയ സ്വകാര്യ വിവരങ്ങൾ ടെലിഗ്രാമിൽ ലഭ്യമാണെന്ന വിവരം പുറത്തായത്. സംഭവം നടന്ന് അധികം വൈകാതെയാണ് ഇപ്പോൾ ആധാർ വിവരങ്ങൾ ചോർന്ന റിപ്പോർട്ട് പുറത്തു വരുന്നത്.

ഒക്ടോബർ 9നാണ് pwn0001 എന്ന പേരിൽ 8.15 കോടി ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, ആധാർ വിവരങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്നതായി ഹാക്കർ ഡാർക്ക് നെറ്റായ ബ്രീച്ച് ഫോറത്തിൽ പോസ്റ്റ് ചെയ്തത്. റീസെക്യൂരിറ്റി നടത്തിയ അന്വേഷണത്തിൽ വിവരങ്ങൾ 66 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചതായാണ് അറിയുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

സിബിഐ അന്വേഷണം
ഇത് ആദ്യമായല്ല ഡാർക്ക് വെബിൽ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത്. ആഗസ്റ്റിൽ ഇന്ത്യൻ ഇന്റേർനൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓർഗനൈസേഷന്റെ 1.8 ടെറാബൈറ്റ് വിവരങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് ഡാർക്ക് വെബിൽ ഒരു ഹാക്കർ പോസ്റ്റ് ചെയ്തിരുന്നു.

2022 ഏപ്രിലിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ നടത്തിയ അന്വേഷണത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റ സുരക്ഷിതമാക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു.

A blog post published by US-based cybersecurity firm Resecurity, has claimed that personal identifiable information of about 815 million which is 81.5 crore Indians has been leaked on the dark web. The report reveals that data including names, phone numbers, addresses, Aadhaar, passport information are for sale online. The blog post was cited by media portals Business Standard, Times Now, Mint among many others.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version