കരുത്തന്മാരായ ഇന്ത്യൻ ബൈക്കുകളുടെ കൂട്ടത്തിൽ പേരെടുത്ത ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷനും (TVS Ronin special edition) എത്തി. ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ജനപ്രിയ മോഡലായ ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ആകർഷകമായ തീമിൽ എത്തുന്ന സ്പെഷ്യൽ എഡിഷന്റെ സവിശേഷതകളെല്ലാം ടിവിഎസ് റോണിൻ സാധാരണ മോഡലിന് സമാനമാണ്. വില ഒരല്പം കൂട്ടിയാണ് TVS ഈ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. മോഡേൺ റെട്രോ ബൈക്കുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മികച്ച ചോയിസാണ് ടിവിഎസ് റോണിൻ.
ടിവിഎസ് റോണിൻ സ്പെഷ്യൽ എഡിഷൻ (TVS Ronin special edition) മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 1,72,700 രൂപയാണ്. ഈ മോട്ടോർസൈക്കിൾ റോണിന്റെ ടിഡി എന്ന ട്രിം ലെവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ട്രിപ്പിൾ-ടോൺ നിംബസ് ഗ്രേ പെയിന്റ് സ്കീമാണ് ടിവിഎസ് റോണിൻ സ്പെഷ്യൽ എഡിഷന് TVS നൽകിയിട്ടുള്ളത്.
സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിൽ സാധാരണ റോണിൻ ബൈക്കിലുള്ള 225.9 സിസി, എയർ, ഓയിൽ കൂൾഡ് എഞ്ചിൻ തന്നെയാണുള്ളത്. 5 സ്പീഡ് ഗിയർബോക്സ് എൻജിൻ 20.1 ബിഎച്ച്പി പവറും 19.93 എൻഎം പീക്ക് ടോർക്കും നൽകും.
ആകർഷകമായ പുതിയ ഗ്രാഫിക്സ് മാറ്റം തന്നെയാണ് സാധാരണ ടിവിഎസ് റോണിൻ മോട്ടോർസൈക്കിളിൽ നിന്നും സ്പെഷ്യൽ എഡിഷനെ വ്യത്യസ്തമാക്കുന്നത്.
ചില ഫീച്ചറുകളും ടിവിഎസ് റോണിൻ സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിൽ കമ്പനി നൽകിയിട്ടുണ്ട്. ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന യുഎസ്ബി ചാർജറുമായിട്ടാണ് ഈ മോട്ടോർസൈക്കിൾ വരുന്നത്. വൈസർ, യുണീക്കായി ഡിസൈൻ ചെയ്ത ഇഎഫ്ഐ കവർ എന്നിവ പോലുള്ള ചില മികച്ച ആക്സസറികളും ടിവിഎസ് റോണിൻ സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിൽ നൽകിയിട്ടുണ്ട്.
The TVS Ronin special edition motorbike has been introduced in India by TVS, a renowned motorcycle manufacturer. Priced at INR 1,72,700 in India, this motorcycle features a 225.9cc air-cooled engine, a 5-speed gearbox, 20.1 bhp of power, and 19.93 Nm of torque. It comes with unique graphics and additional accessories, including a USB charger for phone charging. The TVS Ronin special edition offers a fresh and attractive look for those who prefer modern retro bikes