2022 ൽ രാജ്യത്ത് നൂറ് കോടിയിലധികം രൂപ ശമ്പളം വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. 2023-24 അസസ്സ്മെന്റ് വർഷത്തിലെ നികുതി ദായകരുടെ എണ്ണം 7.5 കോടിയോളമാണ് എന്ന് ആദായ നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു  .

അസസ്സ്മെന്റ് വർഷം 2020-21 കാലയളവിൽ രാജ്യത്ത് 100 കോടിയിലധികം ശമ്പളം വാങ്ങിയവർ എട്ട് പേരായിരുന്നു. ഇത് അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 16 പേരായി ഇരട്ടിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ രേഖകളിൽ കാണിക്കുന്നത്.  

അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 100 കോടിയിലധികം ശമ്പളം വാങ്ങിയവരുടെ മൊത്തം വരുമാനം 2,569 കോടി രൂപയാണ്. ഇവരുടെ ശരാശരി വരുമാനം 160.57 കോടി രൂപ വീതമാണെന്നും ആദായ നികുതി വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു. എന്നാൽ  2019-20 കാലയളവിൽ 20 പേരാണ് 100 കോടിയിലധികം രൂപ ഉയർന്ന ശമ്പള ഇനത്തിലുള്ള വരുമാനമായി കാണിച്ചത്.

നികുതി റിട്ടേണും വർധിച്ചു

അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ മൊത്തം 6.75 കോടി പേരാണ് നികുതി റിട്ടേൺ സമർപ്പിച്ചത്. ഇവരുടെ മൊത്തം വരുമാനം 69.6 ലക്ഷം കോടി രൂപയാണ്. ഇതിൽ  589 നികുതി ദായകർ നൽകിയ കണക്കു പ്രകാരം അവരുടെ ഓരോരുത്തരുടെയും വരുമാനം 500 കോടിയിലധികം രൂപ വീതമാണ്. ഇവരുടെ മൊത്തം വരുമാനം 13 ലക്ഷം കോടി രൂപയാണ്. 2021-22 കാലയളവിൽ ഓൺലൈൻ മുഖേന നികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരം ക്രോഡീകരിച്ചതിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

അനുസരണയുള്ള നികുതിദായകരും കൂടുന്നു

കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് ആദായ നികുതി കണക്കുകൾ സമർപ്പിക്കുന്നവരുടെ എണ്ണം ഉയരുകയാണ്.

2013-14 അസസ്സ്മെന്റ് വർഷത്തിൽ നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 3.36 കോടിയായിരുന്നത് 2021-22 അസസ്സ്മെന്റ് വർഷക്കാലയളവിൽ 6.37 കോടിയായി ഉയർന്നു. ഇപ്പോൾ നികുതി സമർപ്പിക്കുന്ന 2023-224 അസസ്സ്മെന്റ് വർഷത്തിലേക്ക് ഇതിനകം 7.41 കോടി പേരാണ് റിട്ടേൺ ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 53 ലക്ഷം പേർ ആദ്യമായി ഇൻകം ടാക്സ് ഫയൽ ചെയ്യുന്നവരാണ്.  

The number of individuals in India with incomes exceeding 100 crore rupees has more than doubled in 2022. Over the past few years, the count of high-income tax return filers has seen a significant rise. In the assessment year 2023-24, the income tax department reports 7.5 crore individuals in this category.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version