ഇന്ത്യൻ സിനിമയുടെ ഡോൺ, കിങ് ഖാന് 58ാം പിറന്നാൾ. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് ഷാരൂഖ് ഖാൻ ലോക സിനിമാ ആസ്വാദകരുടെ മനസിലേക്ക് നുണക്കിഴി ചിരിയുമായി ഓടിക്കയറിയത് ഏതൊരു ഫാസ്റ്റ് നമ്പറിനേക്കാളും വേഗത്തിൽ. സിനിമയിൽ വൻ വിജയങ്ങൾക്കൊപ്പം വൻ പരാജയങ്ങളും ഷാരൂഖ് ഏറ്റുവാങ്ങിയിട്ടുണ്ട്. എസ്ആർകെ യുഗം അവസാനിച്ചെന്ന് പോലും കരുതിയിരുന്ന നാളുകൾ, സിനിമയിൽ നിന്ന് വിട്ടു നിന്ന ദിനങ്ങൾ.പക്ഷേ ഷാരൂഖ് എപ്പോഴും മടങ്ങി വരാൻ വഴി കണ്ടെത്തി. അതും ആരും കൊതിക്കുന്ന വിജയങ്ങളുമായി. പരാജയങ്ങളിൽ പിൻമാറാതെ വീണ്ടും മടങ്ങി വരവിനുള്ള ഊർജം കണ്ടെത്തുന്ന അതേ വഴക്കമാണ് ഷാരൂഖ് ഖാനെ സംരംഭകനാക്കിയതും.

മടങ്ങി വരവ് ഗംഭീരമാക്കി പത്താനും ജവാനും
സിനിമയിൽ മാത്രമല്ല സംരംഭങ്ങളിലും ഷാരൂഖ് കിങ് തന്നെയാണ്. ലോകത്തെ ധനികരായ സെലിബ്രറ്റിയായി ഷാരൂഖിനെ മാറ്റിയത് ഈ സംരംഭകത്വം കൂടിയാണ്. സെലിബ്രറ്റി നെറ്റ് വെർത്തിന്റെ 2020ലെ കണക്കനുസരിച്ച് ഷാരൂഖിന്റെ ആസ്തി 5000 കോടിക്ക് മുകളിലാണ്. ആസ്തിയുടെ കാര്യത്തിൽ ടോം ക്രൂയിസും ജോർജ് ക്ലൂണിയും എല്ലാം ഷാരൂഖിന് പിന്നിലാണ്.

2023ഓടെ ബിസിനസിൽ കൂടുതൽ ഷാരൂഖ് ശ്രദ്ധ ചെലുത്തുകയും ചെയ്തു. ബോക്‌സ് ഓഫീസ് തകർത്തോടിയ പത്താൻ ആഗോളതലത്തിൽ നേടിയത് 1,050 കോടിയാണ്. ലാഭത്തിന്റെ 60% ഷാരൂഖിന്റെ പോക്കറ്റിലാണ് വീണത്. പിന്നാലെ ജവാന്റെ വിജയം. ഇതിന്റെ ലാഭത്തിന്റെ 60% ഷാരൂഖിന് കിട്ടി.

ബിസിനസിലും കിങ്
ഷാരൂഖ് ഖാൻ എൻട്രപ്രണർ എന്ന നിലയിൽ സ്ഥാനമുറപ്പിക്കുന്നത് പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും വിഎഫ്എക്‌സും വഴിയാണ്. കമ്പനികളുടെ ഈ വർഷത്തെ വാർഷിക വരുമാനം 500 കോടിയാണെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 82.70% ആണ് വരുമാനം വർധിച്ചത്.

റിയൽ എസ്‌റ്റേറ്റിൽ കിങ് ഖാൻ സാന്നിധ്യമറിയിച്ചത് ലണ്ടനിലെ പാർക്ക് ലെയ്‌നിലെ 180 കോടിയുടെ വില്ലയും, ദുബായി പാം ജുമൈറയിലെ 100 കോടിയുടെ വില്ലയും മുംബൈയിലെ മന്നത്തുമാണ്.

കഴിഞ്ഞില്ല കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 55% സ്‌റ്റോക്ക് ഷാരൂഖിന്റെ ഉടമസ്ഥയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിനാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബ്രാൻഡ് വാല്യൂ 780 കോടിയാണ്. ഇതുകൂടാതെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ്, ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ് എന്നിവയും ഷാരൂഖിന്റെ ഉടമസ്ഥയിലുണ്ട്.

Born on November 2, 1965 he King of Bollywood Shah Rukh Khan has ruled the industry for over three decades. When it comes to Shah Rukh Khan’s net worth, he is among the world’s top celebrities. In 2019, the mega superstar’s estimated net worth is over $ 600 million. With about 83 movies, endorsements, television hosting and multiple business ventures in his name, he remains one of the richest men in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version