ഇന്ധന വില കുറച്ചു എന്ന പ്രഖ്യാപനവുമായി UAE ഭരണകൂടം. നവംബർ ഒന്ന് മുതൽ പെട്രോൾ ഡീസൽ വില ലിറ്ററിന് 41 ഫിൽസ് വീതം കുറച്ചിരിക്കുകയാണ്. യുഎഇ ഫ്യൂവൽസ്‌ കമ്മിറ്റിയുടേതാണ് തീരുമാനം. നാല് മാസത്തെ തുടർച്ചയായ വില വ‌‌ർദ്ധനവിന് ശേഷമാണ് വിലകുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മലയാളികൾ അടക്കം പ്രവാസികൾക്കും  മാസത്തിൽ ഇന്ധന ചിലവിൽ 150 മുതൽ 200 ദി‌ർഹം വരെ മിച്ചം പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണെന്ന വിലയിരുത്തലിലാണ് പ്രവാസ സമൂഹം.  

ദുബായിൽ വിവിധയിനം ഇന്ധനങ്ങളാണ് ലഭിക്കുന്നത്. ഇവയിൽ സൂപ്പർ വേരിയന്റ് 98ന്റെ വില 11.9 ശതമാനം കുറഞ്ഞ് ലിറ്ററിന് 3.03 ദിർഹത്തിൽ എത്തി. സ്‌പെഷ്യൽ 95ന്റെ വില 12.3 ശതമാനം കുറഞ്ഞ് ലിറ്ററിന് 2.92 ദിർഹം, ഇ പ്ളസ് വില 12.57 ശതമാനം കുറഞ്ഞ് ലിറ്ററിന് 2.85 ദി‌ർഹം എന്നിങ്ങനെയുമാണ് ലഭിക്കുക. ഡീസൽ വില 15 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 3.42 ദിർഹമാണ് വില.

2015 ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഡീറെഗുലേഷൻ പോളിസിയുടെ ഭാഗമായി യുഎഇ എല്ലാ മാസാവസാനത്തിലും പ്രാദേശിക ഇന്ധന റീട്ടെയിൽ നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. ആഗോള നിരക്കുകൾക്കൊപ്പം രാജ്യത്തെ ഇന്ധന നിരക്കുകൾ അനുപാതത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണിത്.
 
ദുബായിലും യുഎഇയിലും വിൽക്കുന്ന ഇന്ധനത്തെ ഇനിപ്പറയുന്ന രീതിയിൽ തരം തിരിക്കാം:

ഇ-പ്ലസ് 91 – കുറഞ്ഞ കംപ്രഷൻ എഞ്ചിനുകൾക്ക്
പ്രത്യേക 95 – ഇടത്തരം കംപ്രഷൻ എഞ്ചിനുകൾക്ക്
സൂപ്പർ 98 – ഉയർന്ന കംപ്രഷൻ എഞ്ചിനുകൾക്ക്

അക്കങ്ങൾ ഇന്ധനത്തിന്റെ ഒക്ടേൻ റേറ്റിംഗിനെ സൂചിപ്പിക്കുന്നു ഒക്ടേൻ റേറ്റിംഗ് ഇന്ധന പ്രകടനത്തിന്റെ ഒരു അളവുകോലാണ്. ഒക്ടെയ്ൻ സംഖ്യ കൂടുന്തോറും ജ്വലനത്തിന് മുമ്പ് ഇന്ധനത്തിന് കൂടുതൽ കംപ്രഷൻ നൽകാൻ കഴിയും.

ഉയർന്ന കംപ്രഷൻ അനുപാതം ആവശ്യമുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള എഞ്ചിനുകളിൽ ഉയർന്ന ഒക്ടേൻ റേറ്റിംഗുകളുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നു. ഉയർന്ന പ്രവർത്തനക്ഷമതയുള്ള എഞ്ചിനുകൾ ഉള്ള സ്‌പോർട്‌സ്, ആഡംബര കാറുകളിൽ  ഈ ഇന്ധനമാണ് ഉപയോഗിക്കുക .

യുഎഇയിൽ പെട്രോൾ, ഡീസൽ വില ഇനി നിശ്ചയിക്കുന്നത് യുഎഇ ഇന്ധനവില കമ്മിറ്റിയാണ്.
എല്ലാ മാസവും 28-ന് യുഎഇ ഇന്ധനവില സമിതി അടുത്ത മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിക്കും.
ഈ നിർണയം  ആഗോള പെട്രോളിയം വില മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആഗോളതലത്തിൽ പെട്രോളിയം വില നിയന്ത്രിക്കുന്നത് എണ്ണയുടെ വിലയാണ്.  

2015-ലാണ് യുഎഇ ഇന്ധന സബ്‌സിഡി പിൻവലിച്ചത്. ഇതിനുമുമ്പ്, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കാൻ ഭരണകൂടം പ്രതിവർഷം 7 ബില്യൺ ഡോളർ ചിലവഴിച്ചിരുന്നു.

2018-ലാണ് യുഎഇയിൽ വാറ്റ് ഏർപ്പെടുത്തിയത്. പെട്രോളിനും ഡീസലിനും 5% എന്ന സ്റ്റാൻഡേർഡ് നിരക്കിലാണ് നികുതി.

സബ്‌സിഡികൾ എടുത്തുകളയുകയും വാറ്റ് ഏർപ്പെടുത്തുകയും ചെയ്‌തിട്ടും, യുഎഇയിൽ പെട്രോൾ, ഡീസൽ വില ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version