ഷെയ്ക്ക് മുഹമ്മദ് പറഞ്ഞ കഥ
പത്ത് നാൽപ്പത് വർഷം മുമ്പാണ്, അന്ന് ഞാൻ മുപ്പത് -മുപ്പത്തഞ്ച് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനാണ്. ഒരു കഥ പറഞ്ഞ് തുടങ്ങുകയാണ് സാക്ഷാൽ Sheikh Mohammed bin Rashid Al Maktoum, ദുബായ് ഭരണാധികാരി.

ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ മീറ്റിംഗ് നടക്കുന്ന ഒരു ദിവസം, അദ്ദേഹം അതിൽ പങ്കെടുക്കുന്നുണ്ട്. GCC മീറ്റിംഗിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമായിരുന്നു Sheikh Mohammed bin Rashid Al Maktoum.  ഗൾഫ് മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധികൾ, എണ്ണ എന്ന സ്രോതസ്സും അതിന് വരാൻ പോകുന്ന വെല്ലവിളികളുമെല്ലാം മുതിർന്ന മന്ത്രിമാർ ഗൗരവത്തിൽ സംസാരിക്കുന്നു. ബോറടിപ്പിക്കുന്ന ചർച്ച.

പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്താൽ  മാത്രമേ ഭാവി വെല്ലുവിളികളെ നേരിടാനാകൂ.. അതിനിടെ അദ്ദേഹം ഒരു ആശയം അവരുടെ മുന്നിൽ അവതരിപ്പിച്ചു. എമിറേറ്റ്സും ഗൾഫ് ആകെതന്നെയും നമുക്ക് എന്ത് കൊണ്ട് ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കിക്കൂടാ? ദുബായ് അത് തുടങ്ങിവെക്കട്ടെ! മറ്റ് മന്ത്രിമാരുടെ അഭിപ്രായം കേൾക്കാൻ ഞാൻ കാതോർത്തു. അതിൽ ഏറ്റവും പ്രായമുള്ള മന്ത്രി ചോദിച്ചു, ശരി, ടൂറിസ്റ്റുകൾ ദുബായിൽ എന്താണ് കാണുക? ആദ്ദേഹം പറയുന്നു, ആ നിമിഷം എല്ലാ കണ്ണുകളും എന്നിലേക്കായി.

ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ പൊട്ടിച്ചിരി മുഴങ്ങി. കളിയാക്കുന്ന, നമ്മെ വേദനിപ്പിക്കുന്ന ചിരി. കൂടെ മുതിർന്ന മന്ത്രിമാരുടെ പരിഹാസം, അത് ഇങ്ങനെയായിരുന്നു. ടൂറിസ്റ്റുകൾ ദുബായിലെ കെട്ടിടങ്ങൾ കാണുമായിരിക്കും, മരുഭൂമിയോ മണലോ കാണുമായിരിക്കും.. ഇവിടുത്തെ ചൂടായിരിക്കും അവർ ആസ്വദിക്കുക. പിന്നെ വിയർപ്പും…അല്ലേ? ഇതോടെ ആ ഹോളിലാകെ പരിഹാസ ചിരി മുഴങ്ങി. അതിൽ അന്നത്തെ വിദേശകാര്യമന്ത്രി ഷെയ്ക്ക് മുഹമ്മദിനോട് ചോദിച്ചു, നമുക്ക് എവിടെയാണ് സാംസ്ക്കാരിക ചരിത്രം? നാഗരികത? പുറത്ത് നിന്ന് വരുന്നവർക്ക് കാണാൻ മനുഷ്യ ചരിത്രം? ഇവിടെ വരുന്നവർക്ക് മുമ്പിൽ എന്താണ് ഈ മരുഭൂമിയല്ലാതെ ഇവിടെയുള്ളത്?

പരിഹസിച്ചവരോട് തർക്കിച്ചില്ല
ഈ പരിഹസത്തിനും പുശ്ചത്തിനും മുന്നിൽ ഷെയ്ക് മുഹമ്മദ് അസ്വസ്ഥനായില്ല, അവരോട് തർക്കിക്കാനും നിന്നില്ല. അദ്ദേഹം ശാന്തമായി മുറിവിട്ടിറങ്ങി! രാജ്യത്തിന്റെ സമ്പത്ത് മികച്ചരീതിയിൽ എന്തുകൊണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നില്ല, എന്ത്കൊണ്ട് യുവജനങ്ങളുടെ ശക്തി ഉപയോഗിക്കുന്നില്ല? ചെയ്തുകൊണ്ടാണ് ചെയ്ത്കൊണ്ടേ ഇരിക്കുന്ന കാര്യങ്ങളിൽ നിന്ന് മാറി പുതിയകാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാത്തത്? ഈ ചിന്തകൾ അന്ന് വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു, കാലം കരുതിവെച്ചു!

പിന്നിട് Sheikh Mohammed bin Rashid Al Maktoum ദുബായുടെ ഭരണാധികാരിയായി. UAE യുടെ പ്രധാനമന്ത്രിയായി. അന്നത്തെ GCC യോഗം കഴിഞ്ഞ് നാല് പതിറ്റാണ്ടുകൾ കടന്നുപോയി. കാലം ഷെയ്ഖ് മുഹമ്മദ് എന്താണെന്ന് കാട്ടിത്തന്നു. എമിറേറ്റ്സ് സ്വപ്ന നഗരിയായി, ദുബായ് ലോകത്തിന്റെ നെറുകയിലെത്തി. ലോകം ദുബായിൽ എത്താൻ വെമ്പി! ലോകടൂറിസം ഭൂപടത്തിൽ UAE നാലാം റാങ്കിലെത്തി. 61 ബില്യൺ ഡോളർ വരുമാനം ടൂറിസത്തിലൂടെ എമിറേറ്റ്സിലെത്തി.

ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങി അതുവരെ ടൂറിസം സ്പോട്ടുകളായിരുന്ന തണുത്ത് ചില്ലായ യൂറോപ്യൻ രാജ്യങ്ങളെയാണ് മരുഭൂമിയും ചൂടും മാത്രമുള്ള എമിറേറ്റ്സ് മറികടന്നത്. അമേരിക്കയും സ്പെയിനും യുകെയും മാത്രം റാങ്കിങ്ങിൽ ഇനി മുന്നിൽ. UAE ലോക ടൂറിസത്തിൽ നാലാം സ്ഥാനത്താണെന്ന റിപ്പോർട്ട് കയ്യിലിരിക്കുമ്പോൾ അന്ന് പരിഹസിച്ച് ചിരിച്ച  വിദേശകാര്യ മന്ത്രിയെ ഓർത്തു എന്ന് പറയുന്നു Sheikh Mohammed bin Rashid Al Maktoum. പുതിയത് ചെയ്യുക, വ്യത്യസ്തമായി ചിന്തിക്കുക, പരിഹാസങ്ങളിൽ തളരാതിരിക്കുക, സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ സാഹചര്യം വരുമ്പോൾ അത് ഭംഗിയായി നടപ്പാക്കുക.. സംരംഭകരോടും എനിക്ക് പറയാനുള്ളത് ഷെയെഖ് മുഹമ്മദ് പങ്കുവെച്ച ഈ അനുഭവക്കുറിപ്പാണ്.

This is the story of Sheikh Mohammed bin Rashid Al Maktoum, the ruler of Dubai, who had a vision to transform Dubai into a global tourist destination. Initially ridiculed, he persevered, and Dubai became a top tourist spot, surpassing many other countries in tourism rankings. The story emphasizes the importance of pursuing one’s dreams despite skepticism.

Share.

Comments are closed.

Exit mobile version