ഇന്ത്യയില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപത്തിന് യുഎഇ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമം. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

ബന്ധം മെച്ചപ്പെടുത്തി
പ്രധാനന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും സുപ്രധാന തീരുമാനങ്ങളുണ്ടാകുക. ജൂലായിലാണ് കൂടിക്കാഴ്ച. ഇന്ത്യയിലെ നിക്ഷേപ താത്പര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കും. എണ്ണ ഇതര വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിന് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇ ശ്രമിക്കുന്നുണ്ട്. 2014ല്‍ ഭരണമേറ്റതിന് ശേഷം 5 തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഗള്‍ഫ് രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. നരേന്ദ്ര മോദിക്ക് മുമ്പ് യുഎഇ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.

അടിസ്ഥാന സൗകര്യത്തിലും
തുറമുഖം, ഹൈവേ, വൈദ്യുതി എന്നിവയില്‍ ഉള്‍പ്പടെ യുഎഇ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലായിരിക്കും കൂടുതല്‍ നിക്ഷേപമുണ്ടായിരിക്കുക. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (Abu Dhabi Investment Authority), മുബദല ഇന്‍വെസ്റ്റ്‌മെന്റ് (Mubadala Investment), എഡിക്യു (ADQ) തുടങ്ങിയവര്‍ നിക്ഷേപത്തില്‍ പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിപി വേള്‍ഡിലൂടെ യുഎഇ ഇതിനകം തന്നെ രാജ്യത്ത് നിക്ഷേപങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

തുറമുഖ മേഖലയിലാണ് ഡിപി വേള്‍ഡ് നിക്ഷേപം നടത്തിയത്. ഗുജറാത്തില്‍ മെഗാ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് ഡിപി വേള്‍ഡ് 510 മില്യണ്‍ ഡോളറാണ് നിക്ഷേപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വലിയ നിക്ഷേപങ്ങള്‍ക്ക് യുഎഇ പ്രസിഡന്റിന്റെ സഹോദരനും ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗിസിന്റെ ചെയര്‍മാനുമായ ഷെയ്ഖ് തന്‍ഹൂന്‍ ബിന്‍ സയ്ദ് അല്‍ നഹ്യാനും മുന്നോട്ടു വന്നിട്ടുണ്ട്.

The United Arab Emirates (UAE) is planning for an investment around $50 billion in India, its second-largest trading partner, as part of a broader bet on the world’s fastest-growing major economy, according to a Bloomberg report.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version