തദ്ദേശ ഉത്പന്നങ്ങൾക്കായുള്ള സംസ്ഥാനത്തെ ആദ്യ യൂണിറ്റി മാൾ തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ ആരംഭിക്കും. ഒരുജില്ലയിൽ നിന്നും ഒരു ഉൽപ്പന്നം എന്ന പദ്ധതിപ്രകാരമുള്ള യൂണിറ്റുകളെയും ഇതിൽ ഉൾപ്പെടുത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ഉത്പന്നങ്ങള്‍ യൂണിറ്റി മാളില്‍ പ്രദര്‍ശിപ്പിക്കാനാകും.
സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം, ഭൗമസൂചിക ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്കായി കഴിഞ്ഞ കേന്ദ്രബജറ്റിലാണ് യൂണിറ്റി മാള്‍ (ഏകതാ മാള്‍) എന്ന ആശയം മുന്നോട്ടു വച്ചത്.
സിവിൽ സപ്ലൈസ് കോർപ്പറേഷനും കൺസ്യൂമർഫെഡുമായി ചേർന്ന് കെ സ്റ്റോറിൽ ഒരു ഭാഗം പ്രാദേശിക ഉത്പന്നങ്ങൾക്കായി മാറ്റിവെക്കും. സൂപ്പർമാർക്കറ്റുകളിലും മെയ്ഡ് ഇൻ കേരള ഉത്പ്പന്നങ്ങൾക്കായി ഒരുഭാഗം മാറ്റിവെക്കും. ഇത് തദ്ദേശീയമായ യൂണിറ്റുകളുടെ കമ്പോളം ഉറപ്പുവരുത്തും.
എംഎസ്എംഇ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ ഡിസംബറില്‍ കൊച്ചിയിൽ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേരളീയം പരിപാടിയോടനുബന്ധിച്ച് വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യവേ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഡെല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ല്‍ മന്ത്രിസഭ അംഗീകരിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എല്ലാ താത്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം കൊണ്ട് 140,000 സംരംഭങ്ങള്‍ ആരംഭിച്ച് ചരിത്രം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതിനു പുറമെയാണ് എംഎസ്എംഇ ക്ലിനിക്കുകള്‍, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുള്ളത്.
എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പൊതുമേഖല ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇൻഷുറൻസ് പ്രീമിയത്തിന്റെ 50% സർക്കാർ വഹിക്കും. ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആകർഷകമായ നിരക്കിൽ പോളിസിയെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളാ ബ്രാന്റാകാൻ വെളിച്ചെണ്ണ
വെളിച്ചെണ്ണയ്ക്കായിരിക്കും സംസ്ഥാനം ആദ്യം കേരള ബ്രാൻഡ് എന്ന പദവി നൽകുക. ഏകദേശം 2,400 വെളിച്ചെണ്ണ കമ്പനികൾ കേരളത്തിൽ ഉണ്ട്. ഇതിൽ 1,400 എണ്ണം സംരംഭക വർഷത്തിന്റെ ഭാഗമായി വന്നതാണ്. ഇത്തരത്തിൽ കേരള ബ്രാൻഡ് പ്രധാനപ്പെട്ട ഒന്നായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വ്യവസായ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാൻ ബി ടു ബി മീറ്റിനു കഴിയുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായ സംരംഭങ്ങൾ വരുമ്പോഴും അവയുടെ വിപണി ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉത്പന്നങ്ങളുടെ വിപണനസാധ്യതകള്‍ ബിടുബി മീറ്റിലൂടെ വര്‍ധിക്കും. അടുത്ത കേരളീയം പരിപാടി മുതല്‍ ബിടുബി മീറ്റും ട്രേഡ് ഫെയറും പ്രധാന ആകര്‍ഷണമാകും. നിലവിലെ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തു നിന്നുള്ള 36 ഭൗമസൂചിക ഉത്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.
സ്വന്തം ഉത്പന്നത്തിന്റെ വികാസത്തിനും വില്പനയ്ക്കും യൂണിറ്റി മാളും അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററും വഴിവയ്ക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കാമ്പസുകളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണത്തോടെ മികച്ച മനുഷ്യവിഭവ ശേഷി രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കൊല്ലം ആരംഭിച്ച 140,000 സംരംഭങ്ങളിലൂടെ 8000 കോടി രൂപയുടെ നിക്ഷേപവും മൂന്ന് ലക്ഷം തൊഴിലവസരവും ഉണ്ടായതായി വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല ചൂണ്ടിക്കാട്ടി. എംഎസ്എംഇകള്‍ക്ക് വിപണനസാധ്യത തുറന്നു നല്‍കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തുടനീളം ഇത്തരം ബിടുബി മീറ്റുകള്‍ നടത്തണം. വിദൂര സ്ഥലങ്ങളിലുള്ള വിപണികളെ ലക്ഷ്യമിട്ട് ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) യുമായി ചേര്‍ന്ന് ആശാവഹമായ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും സുമന് ബില്ല പറഞ്ഞു.
സംസ്ഥാനത്തു നിന്നും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രീമിയം ഉത്പന്നങ്ങളാണ് കേരളീയത്തിന്റെ ഭാഗമായുള്ള വ്യവസായമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1961 മുതലുള്ള സംസ്ഥാനത്തിന്റെ വ്യവസായ നേട്ടങ്ങള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.എംഎസ്എംഇകള്‍ക്ക് വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കുക, അവസരങ്ങള്‍ ലഭ്യമാക്കുക, വിജ്ഞാനം പങ്ക് വയ്ക്കല്‍, മികച്ച സാങ്കേതിക വിദ്യയിലേക്കും വിഭവശേഷിയിലേക്കുമുള്ള അവസരം, വിപണി സാധ്യതകള്‍ വിപുലീകരിക്കുക എന്നിവയാണ് ബിടുബി മീറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
Kerala is set to launch its first “Brand Factory” in the Technopark, Thiruvananthapuram, aimed at showcasing products from different districts, including local and handicraft items. The state’s government plans to create a brand that represents Kerala and promote its unique products both within the country and internationally. This initiative will boost micro, small, and medium-sized enterprises (MSMEs) and encourage cooperation between local businesses, helping them showcase their products at the global level.