യുദ്ധത്തിന്റെ പിടിയില്‍ ആഗോള എണ്ണ വിപണി ഞെരുങ്ങുമ്പോള്‍ വെനസ്വലയില്‍ നിന്ന് എണ്ണ കൊണ്ടുവരാന്‍ ഇന്ത്യ. കുറഞ്ഞ വിലയില്‍ വെനസ്വലയില്‍ നിന്ന് എണ്ണ ലഭിക്കുകയാണെങ്കില്‍ വാങ്ങാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. വെനസ്വലയില്‍ നിന്ന് എണ്ണ വന്നാല്‍ കുതിച്ചുയരുന്ന എണ്ണ വില പിടിച്ച് നിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താക്കളുമാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ 80% എണ്ണയും ഇറക്കുമതി ചെയ്യുന്നത് കൊണ്ട് ഇറക്കുമതി തീരുവ കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വിപണിയിലേക്ക് കൂടുതല്‍ എണ്ണ വിതരണക്കാര്‍ എത്തുന്നത് നല്ലതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് എണ്ണ ലഭിച്ചാലും വാങ്ങുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രതിസന്ധി തരണം ചെയ്യാന്‍


റഷ്യന്‍-യുക്രൈന്‍ യുദ്ധം, യൂറോപ്പിന്റെ ഉപരോധം, തൊട്ടുപിന്നാലെ ഇസ്രയേല്‍-ഹമാസ് യുദ്ധം, ആഗോള എണ്ണ വിപണി കുറച്ച് മാസങ്ങളായി പ്രതിരോധത്തിലാണ്. എന്നാല്‍ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യയെ ഈ പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചു.

ആഗോള എണ്ണ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യ വാങ്ങിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ അസംസ്‌കൃത എണ്ണ വാങ്ങിയിരുന്നു. ദിവസത്തില്‍ 2 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

എന്നാല്‍ ഓക്ടോബറില്‍ റഷ്യ നല്‍കിയിരുന്ന ഇളവുകള്‍ കുറഞ്ഞതോടെ എണ്ണ ഇറക്കുമതി ചെയ്യുന്നതും കുറഞ്ഞു. നിലവില്‍ 39 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങിക്കുന്നത്. ഇത് കൂട്ടി കൊണ്ടുവരാനാണ് ശ്രമം. ഇപ്പോള്‍ വെനസ്വലയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് യുഎസ് സര്‍ക്കാര്‍ വെനസ്വലയുടെ ഉപരോധത്തിന് ഇളവ് അനുവദിച്ചതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. 2019 മുതല്‍ വെനസ്വല ഉപരോധം നേരിടുകയാണ്.

രക്ഷപ്പെടുമോ
ലോകത്ത് തന്നെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വല. വെനസ്വലയുടെ കടന്ന് വരവ് ലോക എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിഗമനം. തിരഞ്ഞെടുത്ത രാജ്യങ്ങള്‍ക്ക് ആറുമാസത്തേക്ക് ഇഷ്ടംപോലെ ഓയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ യുഎസ് ട്രഷറി വിഭാഗം വെനസ്വലന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രിയും മുമ്പ് വെനസ്വലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. 2017-19 വര്‍ഷങ്ങളില്‍ ദിവസം മൂന്ന് ലക്ഷം ബാരല്‍ എണ്ണയാണ് വെനസ്വലയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. തുടര്‍ന്നും വെനസ്വലയില്‍ നിന്ന് ആനുകൂല്യം ലഭിക്കുകയാണെങ്കില്‍ തട്ടലും മുട്ടലുമില്ലാതെ എണ്ണ വിപണിയില്‍ ഇന്ത്യയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കും.  

India is considering importing more oil from Russia instead of Venuswala, a major oil producer, as it aims to reduce oil imports by 80%. Despite Venuswala offering lower-priced crude oil, the government believes that it may hinder their import reduction goal. India’s strategy is to secure its oil needs while lowering imports.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version