ഫ്ലിപ്പ് കാര്‍ട്ടിന്റെ (Flipkart) കോ-ഫൗണ്ടര്‍ ബിന്നി ബെന്‍സാല്‍ പുതിയ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനൊരുങ്ങുന്നു. നിര്‍മിത ബുദ്ധിയുമായി (AI) ബന്ധപ്പെട്ടായിരിക്കും 40കാരനായ ബിന്നിയുടെ അടുത്ത സ്റ്റാര്‍ട്ടപ്പ്. പുതിയ എഐ സ്റ്റാര്‍ട്ടപ്പ് കോര്‍പ്പറേറ്റ് മേഖലയിലെ ഉപഭോക്താക്കളെയാണ് ലക്ഷ്യം വെക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എഐ സ്റ്റാര്‍ട്ടപ്പ്

ഇനിയും പേര് പുറത്ത് വിടാത്ത സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം ഐടി വമ്പന്മാരായ ടിസിഎസ് (TCS), ഇന്‍ഫോസിസ് (Infosys) തുടങ്ങിയവര്‍ക്ക് സമാനമായിരിക്കും. ബിന്നിയുടെ സ്റ്റാര്‍ട്ടപ്പ്, ആഗോള തലത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സേവനം വാഗ്ദാനം ചെയ്യുന്നു. എഐ ടാലന്റ്, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നത്. എഐ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന 15 പേരെ ഇതിനോടകം സ്റ്റാര്‍ട്ടപ്പ് ടീമിലേക്ക് നിയമിക്കുകയും ചെയ്തു. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കാനും സാധ്യതയുണ്ടെന്ന് ബിന്നിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് അവസരം
ബിന്നിയുടെ എഐ സ്റ്റാര്‍ട്ടപ്പ് വരികയാണെങ്കില്‍ രാജ്യത്തെ ചെറുപ്പക്കാര്‍ക്കും അതിന്റെ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പുതിയ സ്റ്റാര്‍ട്ടപ്പിലേക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാര്‍ക്കായിരിക്കും കൂടുതല്‍ അവസരം. എഐ സേവനങ്ങള്‍ക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ബിന്നി ഉദ്ദേശിക്കുന്നുണ്ട്. ചെറിയ നഗരങ്ങളില്‍ നിന്ന്  യുവാക്കളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിയായിരിക്കും സ്റ്റാര്‍ട്ടപ്പിലെത്തിക്കുക. തുടക്കത്തില്‍ ഇ-കൊമേഴ്‌സ്, ലീഗല്‍ ഇന്‍ഡസ്ട്രിയാണ് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യം വെക്കുന്നത്. തുടര്‍ന്ന് അനലറ്റിക്‌സ്, ഡാറ്റാ സയന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിക്കും.

തുടങ്ങുന്നത് ബംഗളൂരുവില്‍
ആമസോണില്‍ ഒപ്പമുണ്ടായിരുന്ന സച്ചിന്‍ ബെന്‍സാലുമായി ചേര്‍ന്നാണ് ബിന്നി ഫ്ലിപ്പ്കാര്‍ട്ട് ആരംഭിക്കുന്നത്. 2018ലാണ് വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളറിന് ഫ്ലിപ്പ് കാര്‍ട്ടിനെ സ്വന്തമാക്കുന്നത്.  ഫ്ലിപ്പ് കാര്‍ട്ട്, ആമസോണ്‍ വാങ്ങിയെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ബിന്നിക്ക് ഇപ്പോഴും സ്ഥാനമുണ്ട്. ഫോണ്‍പേയിലും ബിന്നിക്ക് ഓഹരിയുണ്ട്.

 സ്റ്റാര്‍ട്ടപ്പ് ബെംഗളൂരുവിലാണ് തുടങ്ങുന്നതെങ്കിലും ആസ്ഥാനം സിങ്കപ്പൂര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്ലിപ്പ് കാര്‍ട്ടിനെ, വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിന് ശേഷം ബിന്നിയുടെ പ്രവര്‍ത്തനവും സിംഗപ്പൂരിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഇത് സ്റ്റാര്‍ട്ടപ്പിന് വലിയ അവസരമാണ് തുറന്ന് കൊടുക്കാന്‍ പോകുന്നത്. പതിയെ യുഎസ് മാര്‍ക്കറ്റിലേക്കും കമ്പനി വ്യാപിക്കും.

Flipkart co-founder Binny Bansal is all set to capitalize on the demand for artificial intelligence and start his own AI company to serve corporate clients around the world, according to a Bloomberg report, citing sources. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version