മൊബൈൽ ഗെയിം പ്രേമികൾക്കായി കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന അസൂസ് ആർഒജി സീരിസിൽ പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. Asus ROG Phone 8 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
അസൂസ് ആർഒസി ഫോൺ 7 പുറത്തിറക്കി ആറ് മാസം കൊണ്ട് മികച്ചതെന്ന് പേരെടുത്തിരുന്നു . ഇതിനിടെയാണ് അടുത്ത തലമുറ ഫോൺ പുറത്തിറക്കുന്നതുമായ ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരുന്നത്. ഈ ഡിവൈസ് ലഭ്യമായതിൽ വച്ച് ഏറ്റവും കരുത്തുള്ള ചിപ്പ്സെറ്റുമായി വരുന്നു എന്നത് തന്നെയാണ് പ്രത്യേകത.
അസൂസ് ആർഒജി ഫോൺ 8 ചിപ്പ്സെറ്റ്, ക്യാമറ തുടങ്ങിയ പല കാര്യങ്ങളിലും മെച്ചപ്പെടുത്തലുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിൽ ഒരു മികച്ച ഗെയിമിങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അസൂസ് ആർഒജി ഫോൺ 7 ഇപ്പോഴും മികച്ച ചോയിസാണ്.
അസൂസ് ആർഒജി ഫോൺ 7
എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനും 165Hz റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 12 ജിബി LPDDR5X റാമുണ്ട്. ഫാസ്റ്റ് ചാർജിങ്ങിനായി 65W പവർ അഡാപ്റ്ററുള്ള 6000 mAh ബാറ്ററിയാണ് അസൂസ് ആർഒജി ഫോൺ 7ൽ ഉള്ളത്. ഇതേ സവിശേഷതകളെല്ലാം മികച്ച അപ്ഗ്രഡേഷനോടെ ആർഒജി ഫോൺ 8ലും ഉണ്ടാകും എന്നാണ് വിപണിയിലെ റിപ്പോർട്ടുകൾ.
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റിന്റെ കരുത്തിലാകും ആർഒജി ഫോൺ 8 വിപണിയിലെത്തുക എന്നതാകും ഈ ഫോണിനെ വ്യത്യസ്തമാക്കുക.
അസൂസ് ആർഒജി ഫോൺ 8 സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി ക്യാമറയാകും ഉണ്ടാകുക. 13 എംപി അൾട്രാ വൈഡ് ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.