ലോകത്തെ മിടുക്കന്മാരും മിടുക്കികളും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു ദശകത്തോളമായി മിടുക്കികളെയും മിടുക്കന്മാരെയും ആകര്‍ഷിക്കുന്ന രാജ്യങ്ങളില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചിട്ടുണ്ട്.

ബിസിനസ് സ്‌കൂള്‍ ഇന്‍സീഡ് (Insead) പുറത്തുവിട്ട ഗ്ലോബല്‍ ടാലന്റ് കോംമ്പറ്ററ്റീവ്‌നെസ് ഇന്‍ഡെക്‌സില്‍ ആദ്യ ഏഴു സ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളാണ് കരസ്ഥമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ യുഎസും സിംഗപ്പൂരും മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്.


സാമൂഹിക സുരക്ഷ, പ്രകൃതി ഭംഗി എന്നിവയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മെച്ചപ്പെട്ട ജീവിതം നിലവാരവും, സുസ്ഥിരതയും ടാലന്റ് ഹബ്ബാകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഏറ്റവും പിന്നില്‍ ഇന്ത്യ
ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ പക്ഷേ, പട്ടികയില്‍ ഏറ്റവും പിന്നിലാണ്. 103ാമതാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. തൊഴില്‍ നൈപുണ്യവും മറ്റുമുള്ളവരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയടങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ മുഴുവന്‍ മാര്‍ക്കും കൂട്ടിയാല്‍ വെറും 40 പോയിന്റ് മാത്രമാണ് ലഭിക്കുന്നത്. 2020ല്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ തൊഴില്‍ നൈപുണ്യമുള്ളവരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലായിരുന്നു.

മികച്ച വിദ്യാഭ്യാസമുള്ള തൊഴിലാളികളും പുതിയ ആശയങ്ങളില്‍ പണിത സമ്പദ്ഘടനയും സിംഗപ്പൂരിനെ വിജ്ഞാന വൈദഗ്ധ്യത്തില്‍ ആഗോളതലത്തില്‍ ഒന്നാമതാക്കി. ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലകളും ബിസിനസ് സ്‌കൂളുകളുമുള്ള യുഎസ് പ്രതിഭകളെ വളര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാമതായി. മൂന്നാംഘട്ട വിദ്യാഭ്യാസം നല്‍കുന്നതില്‍ ബ്രിട്ടനാണ് മുന്‍പന്തിയില്‍.കോവിഡിന് ശേഷം തൊഴിലിടങ്ങളില്‍ ജെന്‍ഡര്‍ അസമത്വം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

A country’s talent is its powerhouse. Talent acquisition deals with the strategies, tactics and processes for identifying, recruiting and retaining the human resources a company needs. It includes developing, implementing and evaluating programs for sourcing, recruiting, hiring and orienting talent.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version