1912ൽ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് മുങ്ങിയ കപ്പലാണ് ടൈറ്റാനിക്. അന്നോളം ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്ക് ഇന്നും അത്ഭുതങ്ങളിലെന്നാണ്. 112 വർഷങ്ങൾക്കിപ്പുറവും ടൈറ്റാനിക്കിനോടുള്ള അഭിനിവേശം മാറിയിട്ടില്ല.
കടലിൽ മുങ്ങുന്നതിന് മുമ്പ് ടൈറ്റാനിക്കിൽ സഞ്ചാരികൾക്കായി ടൈറ്റാനിക്കിൽ വിളമ്പിയിരുന്നത് എന്തൊക്കെയാണെന്ന് അറിയുമോ? ടൈറ്റാനിക്കിന്റെ ഒന്നാം ക്ലാസ് ഡിന്നർ മെനുവിന് ലണ്ടനിൽ നടന്ന ലേലത്തിൽ ലക്ഷങ്ങൾക്കാണ് വിറ്റുപോയത്. ടൈറ്റാനിക്കിന്റെ ഒരു ഡിന്നർ മെനു 85 ലക്ഷം രൂപയ്ക്കാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി സ്വന്തമാക്കിയത്.
ഇതു കൂടാതെ സിനോയ് കന്റോർ എന്ന യാത്രക്കാരന്റെ സ്വിസ് നിർമിത പോക്കറ്റും വാച്ചും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു എന്നു കരുതുന്ന ഡെക്ക് ബ്ലാങ്കറ്റും വിൽപ്പനയ്ക്കുണ്ടായിരുന്നു. 98 ലക്ഷം രൂപയ്ക്കാണ് വാച്ച് ലേലത്തിൽ വിറ്റുപോയത്. പുതപ്പിന് 97 ലക്ഷം രൂപയും ലഭിച്ചു.
വിളമ്പിയത് ഓയിസ്റ്ററും താറാവും
1912 ഏപ്രിൽ 11ന് ടൈറ്റാനിക്കിലെ സഞ്ചാരികൾക്ക് നൽകിയ മെനു കാർഡാണ് കഴിഞ്ഞ ദിവസം ലേലത്തിനുവെച്ചത്. ഏപ്രിൽ 14നാണ് മഞ്ഞുമലയിൽ ഇടിച്ച് കപ്പൽ 1,500 യാത്രക്കാരും ജീവനക്കാരുമായി അറ്റ്‌ലാന്റിക്കിൽ മുങ്ങിയത്.
ചുവപ്പിൽ വെള്ള നക്ഷത്രമുള്ള കൊടി പാറുന്ന ചിത്രം ആലേഖനം ചെയ്ത ഫസ്റ്റ് ക്ലാസ് മെനു കാർഡാണ് ലേലത്തിൽ വിൽപ്പനയ്ക്ക് വെച്ചത്. ഒയ്സ്റ്ററും ബീഫും മല്ലാർഡ് ഡക്കുമാണ് മെനുകാർഡിലെ പ്രധാന വിഭവങ്ങൾ. വെള്ളത്തിൽ കിടന്ന് പല അക്ഷരങ്ങളും മാഞ്ഞുപോയതായി ലേലം സംഘടിപ്പിച്ച ആൻഡ്രൂ അൽഡ്രിഡ്ജ് പറഞ്ഞു. മുങ്ങിയ കപ്പലിൽ നിന്ന് രക്ഷപ്പെട്ട ആരുടെയോ പക്കൽ അറിയാതെ പെട്ടുപോയതാകാം മെനുകാർഡെന്ന് ആൻഡ്രൂ പറയുന്നു.
ഏപ്രിൽ 11ന് വിളമ്പിയ ഭക്ഷണത്തിന്റെ ആകെ ശേഷിച്ചിരിക്കുന്ന മെനു കാർഡാണിത്. കാനഡയിലെ അമേച്ചർ ഹിസ്റ്റോറിയനായ ലെൻ സ്റ്റീഫൻസണ്ണിന്റെ ഫോട്ടോ ആൽബത്തിൽ നിന്നാണ് മെനു കാർഡ് ലഭിക്കുന്നത്. ഹെൻ റി ആൽഡ്രിഡ്ജ് ആന്റ് സൺ ആണ് ലേലം സംഘടിപ്പിച്ചത്.
In a poignant auction held at the Henry Aldridge & Son auction house in Wiltshire, southwest England, a rare artefact from the ill-fated maiden voyage of the Titanic surfaced, offering a glimpse into the lavish offerings aboard the iconic ship. The auction, which took place on Saturday, unfolded as a visual narrative of the opulence that defined the first-class accommodations on the Titanic during its tragic sinking on April 14, 1912.