ഒരു പഴയ കാറിന് 340 കോടിയോ? കേട്ടിട്ട് ഞെട്ടണ്ട. ഇത് ഏതെങ്കിലും കാറല്ല, ഫെറാറിയുടെ വിന്റേജ് കാറാണ്. 1962ൽ നിർമിച്ച ഫെറാറി 250 ജിടിഒ! ലണ്ടനിൽ നടന്ന ലേലത്തിലാണ് 340 കോടി രൂപയ്ക്ക് ഈ കാർ വിറ്റുപോയത്.

ഫെറാറി 250 ജിടിഒയ്ക്ക് 306 കോടി രൂപ വില ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാ പ്രതീക്ഷികളും തെറ്റിച്ചാണ് ഇത്രയും വലിയ തുകയ്ക്ക് കാറ് വിറ്റുപോയത്. ഇതോടെ ഏറ്റവും കൂടിയ തുകയ്ക്ക് ലേലത്തിൽ വിറ്റുപോകുന്ന രണ്ടാമത്തെ കാറായി ഫെറാറി 250 ജിടിഒ. ഒന്നാം സ്ഥാനത്ത് മെഴ്സിഡസ് 300 എസ്എൽആർ ഉലൻഹൗട്ട് കൂപ്പാണ് (Mercedes 300 SLR Uhlenhaut Coupe) ആണ്. 135 മില്യൺ യൂറോയായിരുന്നു ലേലത്തിൽ 300 എസ്എൽആർ ഉലൻഹൗട്ട് കൂപ്പിന് ലഭിച്ച വില.


റേസിംഗിലും ചാമ്പ്യൻ

ലണ്ടനിൽ ആർഎം സോത്ത്ബൈ സംഘടിപ്പിച്ച ലേലത്തിലാണ് 250 ജിടിഒയെ മോഹ വില നൽകി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി സ്വന്തമാക്കിയത്. ബ്രൈറ്റ് റെഡ് നിറത്തിലുള്ള സ്പോർട്സ് കാറാണിത്.

1962ലാണ് ഫെറാറി, 250 ജിടിഒയെ നിരത്തിലിറക്കുന്നത്. ആകെ 39 കാറുകൾ മാത്രമാണ് 250 ജിടിഒയിൽ ഫെറാറി നിർമിച്ചത്. ഇപ്പോഴും ഇവയെല്ലാം തന്നെ പ്രവർത്തനക്ഷമവുമാണ്. അതുകൊണ്ട് തന്നെ വിന്റേജ് കാറുകൾ ശേഖരിക്കുന്നവരുടെ വിശുദ്ധ കാസ എന്നാണ് 250 ജിടിഒ അറിയപ്പെടുന്നത്. ഇപ്പോൾ വിറ്റുപോയ 250 ജിടിഒ ഈ സീരിസിൽ നിർമിച്ച മൂന്നാമത്തെ കാറാണ്. ഈ സ്പോർട്സ് കാറ് റേസിംഗ് ചാമ്പ്യൻ കൂടിയാണ്. ജർമൻ നർബർഗ്രിംഗ് സർക്യൂട്ട്, 24 അവേഴ്സ് ഓഫ് ലെ മാൻസ് എന്നീ റേസിംഗ് ചാമ്പന്യൻഷിപ്പുകളിലാണ് വിജയിച്ചത്.

390 ഹോഴ്സ് പവർ ശേഷിയിൽ 4 ലിറ്റർ എൻജിനുകൾ, ചാസിസ് 3765 എന്നിവയും ഇവയോടുള്ള പ്രിയം കൂടാൻ കാരണമാണ്. ഈ കാറ് ആദ്യം സ്വന്തമാക്കുന്നത് ഒരു ഇറ്റലിക്കാരനാണ്. 1985ൽ വിൻേറജ് കാറുകൾ ശേഖരിക്കുന്ന ഓഹിയോയിൽ നിന്നുള്ള വ്യക്തിയുടെ പക്കലായിരുന്നു 250 ജിടിഒ.

At an RM Sotheby’s auction on November 13 in New York City, a 1962 Ferrari 330 LM / 250 GTO built by the renowned Italian coachbuilder Scaglietti sold for $51.7 million. It was the priciest Ferrari auction sale ever, as well as the priciest historic car sold in a public setting worldwide this year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version