ലോകത്ത് ആദ്യമായി ഷിപ്പ് ടു ഷിപ്പ് ദ്രവീകൃത പ്രകൃതി വാതകം (ship-to-ship liquefied natural gas-LNG) ട്രാൻസ്ഫർ നടത്തി ഗെയ്ൽ (GAIL). കപ്പൽ ചരക്ക് നീക്കത്തിൽ വരുന്ന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഇതുവഴി സാധിക്കും.
യുഎസിൽ നിന്ന് വർഷം 5.8 മില്യൺ ടൺ എൽഎൻജി ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ ഗെയ്ൽ കരാറെടുത്തിരിക്കുകയാണ്.

എൽഎൻജി കപ്പലുകളിലാണ് ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. യുഎസിലെ സബൈൻ പാസിലൂടെ സൂയസ് കനാലും ഗിബ്രാൽത്തറും കടന്നാണ് ഇന്ത്യയിലേക്ക് കപ്പലെത്തുക. 54 ദിവസം നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയിൽ 15,600 ടൺ കാർബൺഡൈഓക്സൈഡാണ് പുറന്തള്ളപ്പെടുക. ഇത് കുറച്ചുകൊണ്ടുവരാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ചെലവ് അധികമാണ്. പുതിയ പദ്ധതിയിലൂടെ ഗെയ്ലിന്  കാർബൺ ഡൈഓക്സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും.

കപ്പലിൽ നിന്ന് കപ്പലിലേക്ക്
കടലിൽവെച്ചു തന്നെ കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് എൽഎൻജി മാറ്റുകയാണ് ഷിപ്പ് ടു ഷിപ്പ് ട്രാൻസ്ഫറിലൂടെ ഗെയ്ൽ ചെയ്യുന്നത്.
യുഎസിൽ നിന്ന്  കാസ്റ്റില്ലോ ഡി സാന്റിസ്റ്റേബൻ എന്ന കപ്പലിലാണ് എൽഎൻജി കൊണ്ടുവരിക. ഖത്തർ ഗ്യാസിന്റെ അൽ ഗരാഫ എന്ന കപ്പലിലേക്ക് വഴിയിൽവെച്ച് ഇവ മാറ്റുകയാണ് ചെയ്യുന്നത്. വലിയ കപ്പലിൽ നിന്ന് ക്യൂ-ഫ്ലെക്സ് എൽഎൻജി കപ്പലിലേക്ക് ആദ്യമായിട്ടാണ് എസ്ടിഎസ് നടത്തുന്നത്.

കാസ്റ്റില്ലോയിൽ നിന്ന് കയറ്റിയ എൽഎൻജിയുമായി ഖത്തർ ഗ്യാസ് ഗുജറാത്തിലെ ദഹജിലേക്ക് പുറപ്പിട്ടിട്ടുണ്ട്. ഇതുവഴി 8,736 നോട്ടിക്കൽ മൈൽ കുറയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നത് 7,000 ടൺ കുറയ്ക്കാനും സാധിക്കും. 27 ദിവസം മാത്രമേ യാത്രയ്ക്ക് വേണ്ടി വരികയുള്ളു. ഇതുവഴി 1 മില്യൺ ഡോളർ ഗെയ്ൽ ലാഭിക്കും. ഖത്തർ ഗ്യാസ് ഉപയോഗിക്കുന്നതിലൂടെ ഇന്ധന വില, കനാൽ യാത്രയുടെ നിരക്ക് എന്നിവ കുറയും. ഖത്തർഗ്യാസിനും ഗെയ്ലിനും ഒരേ പോലെ ഇതിലൂടെ നേട്ടമുണ്ടാകും

India’s top gas firm GAIL has done the world’s first ship-to-ship liquefied natural gas (LNG) transfer to save on shipping costs and cut emissions as the state-owned entity looks at innovative ways as a pivot to boost business, according to a PTI report citing company officials.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version