ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പ് എന്ന സ്ഥാനം ഉപേക്ഷിച്ച് വീവർക്ക് (WeWork) പാപ്പരത്തത്തിന് അപേക്ഷിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. 2019ൽ 47 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന സ്റ്റാർട്ടപ്പ് വെറും നാല് വർഷം കൊണ്ടാണ് പാപ്പരായത്. എവിടെയാണ് കമ്പനിക്ക് പിഴച്ചതെന്ന അന്വേഷണത്തിലാണ് സ്റ്റാർട്ടപ്പ് ലോകം.

കോവിഡും ലോക്ഡൗണും വരെ കമ്പനിയുടെ പരാജയത്തിൽ പ്രതിസ്ഥാനത്ത് നിന്നു. കമ്പനിയുടെ പരാജയത്തിന് കാരണം ഫൗണ്ടർ കൂടിയായ ആദം ന്യൂമാന്റെ തീരുമാനങ്ങളാണെന്ന ആരോപണവും ഉയർന്നു. ഓഫീസ് റിയൽ എസ്റ്റേറ്റ് ബിസിനിസിൽ കാലത്തിന് അനുസരിച്ച് മാറ്റം കൊണ്ടുവരാൻ പറ്റാത്തതാണ് വീവർക്കിന്റെ പരാജയത്തിന് പിന്നില്ലെന്ന് വിദഗ്ധരും പറഞ്ഞു. നിക്ഷേപകർക്കെതിരേ ആദവും ആദത്തിനെതിരേ നിക്ഷേപകരും തിരിഞ്ഞു. എന്നാൽ മടങ്ങി വരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് വീവർക്ക് ഇന്ത്യയുടെ സിഇഒ കരൺ വിർവാണി.

Also Read

അവിടത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ല
ബിസിനസ് പുനരുജ്ജീവനത്തിനും കടം നൽകിയവരിൽ നിന്ന് സുരക്ഷയും ആവശ്യപ്പെട്ട് യുഎസിൽ ചാപ്റ്റർ 11 പാപ്പരത്തത്തിനാണ് വീവർക്ക് അപേക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിൽ വീവർക്കിന്റെ ബിസിനസ് വളരുകയാണെന്ന് പറയുകയാണ് സിഇഒ കരൺ വിർവാണി. രാജ്യത്ത് ബിസിനസ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനെ പറ്റിയും ആലോചനകൾ പുരോഗമിക്കുകയാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംബസി ഗ്രൂപ്പും (Embassy Group) വീവർക്ക് ഗ്ലോബലുമാണ് ഇന്ത്യയിൽ വീവർക്കിനെ നിയന്ത്രിക്കുന്നത്. രാജ്യത്ത് വീവർക്കിന്റെ ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം എംബസി ഗ്രൂപ്പിനാണ്.
എംബസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വീവർക്കിന്റെ പ്രവർത്തനം രാജ്യത്ത് വിപുലീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കരൺ പറയുന്നു.

കോവിഡ് കൊണ്ടുവന്ന വളർച്ച
ആഗോളതലത്തിൽ വീവർക്കിന് പാപ്പരത്തത്തിലേക്ക് നയിച്ചത് കോവിഡും ലോക്ഡൗണുമാണെങ്കിൽ ഇന്ത്യയിൽ വീവർക്ക് വിജയിക്കാനുള്ള കാരണവും അതേ കോവിഡാണ്. കോവിഡിന് ശേഷമാണ് രാജ്യത്ത് വീവർക്ക് മെച്ചപ്പെടാൻ തുടങ്ങിയത് തന്നെ. നടപ്പു സാമ്പത്തിക വർഷത്തിൽ വീവർക്ക് ഇന്ത്യ 75% വളർച്ചയാണ് രേഖപ്പെടുത്തിയത്. 800 കോടിയിൽ നിന്ന് മൂല്യം 1,400 കോടിയായി വളർന്നു. 2022 സാമ്പത്തിക വർഷത്തിൽ വീവർക്ക് 250 കോടി രൂപയാണ് ഇബിഐടിഡിഎയിൽ പോസ്റ്റ്  ചെയ്തത്.

അന്താരാഷ്ട്ര തലത്തിലുണ്ടായ സംഭവ വികാസങ്ങൾ ഇന്ത്യയിലെ വീവർക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ഇവിടത്തെ വീവർക്കിന്റെ അംഗങ്ങൾക്കും പങ്കാളിത്തമുള്ളവർക്കും പ്രോപ്പർട്ടി ഉടമകൾക്കും കമ്പനിയുടെ സേവനം പഴയത് പോലെ ലഭിക്കുമെന്ന് കരൺ വിർവാണി പറയുന്നു.

Also Read

ഇന്ത്യയിൽ വീവർക്കിന്റെ ഭൂരിഭാഗം ഓഹരി എംബസി ഗ്രൂപ്പിനാണെന്നും ഇന്ത്യയിൽ വീവർക്കിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് അവരാണെന്നും കരൺ പറഞ്ഞു. സാമ്പത്തികമായിട്ടും ബിസിനസിലും ഇന്ത്യയിൽ വീവർക്കിന് സുസ്ഥിര വികസനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ഫ്ലക്സിബിൾ വർക്ക് സ്പേസ് ഇൻഡസ്ട്രിയിൽ വീവർക്കാണ് ഒന്നാം സ്ഥാനത്ത്. അടുത്ത സാമ്പത്തിക വർഷത്തിൽ 40-50% വളർച്ചയും വീവർക്ക് ലക്ഷ്യം വെക്കുന്നുണ്ട്.

രാജ്യത്ത് 7 നഗരങ്ങളിലായി 50 ലോക്കേഷനുകളിലാണ് വീവർക്ക് പ്രവർത്തിക്കുന്നത്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 831 കോടി വരുമാനവും വീവർക്ക് ഇന്ത്യയിൽ നിന്ന് നേടി. 2024ഓടെ ഇത് 1,800 കോടിയാക്കാനാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. റിയൽ എസ്റ്റേറ്റിൽ 6.5 മില്യൺ ചതുരശ്ര അടി ഓഫീസ് സ്പേസിൽ നിന്ന് 15 മില്യൺ ചതുരശ്രയടി സ്വന്തമാക്കാനാണ് വീവർക്ക് ഇപ്പോൾ ശ്രമിക്കുന്നതെന്നും കരൺ വിർവാണി പറയുന്നു.

INPUTS CREDITS:BUSINESS TODAY, FINANCIAL EXPRESS

Even though WeWork India’s parent company filed for bankruptcy on a global scale, CEO Karan Virwani is optimistic about his company’s ability to rise above the competition. After months of conjecture, the WeWork Global company filed for Chapter 11 bankruptcy in the US, allowing for corporate restructuring and defense against demands from creditors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version