ഡീപ് ട്രെയിസ് എന്ന സ്റ്റാർട്ടപ്പിന്റെ കണക്കനുസരിച്ച് 14,678 ഡീപ്ഫെയ്ക്ക് വീഡിയോ ആയിരുന്നു 2020ന്റെ തുടക്കത്തിൽ സോഷ്യൽമീഡിയകളിൽ ഉണ്ടായിരുന്നത്. അതിൽ 96%വും പോൺ വീഡിയോകളും. ജനറേറ്റീവ് AI ഉപയോഗിച്ചുള്ള ഡീപ്ഫെയ്ക്ക് വീഡിയോകളും ഫെയ്ക്ക് ന്യൂസും ഇനിയുള്ള കാലത്തെ വെല്ലുവിളിയാകുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ജോ ബീഡൻ പോലും ആ ഫെയ്ക്ക് വീഡിയെ ആക്രമണത്തിൽ നിന്ന് മുക്തനല്ല. ശക്തമായ AI ഫ്രയിംവർക്കിന് എക്സിക്യൂട്ടീവ് ഓർഡർ നൽകിയിരിക്കുകയാണ് അദ്ദേഹം.  

നെറ്റ്ഫ്ലിക്സിൽ  Spanish reality TV നടത്തുന്ന Deep Fake Love എന്ന ഡേറ്റിംഗ് ഷോ കണ്ടവർക്കറിയാം ഒറിജിലും വ്യാജനും തമ്മിലുള്ള അകലം നേർത്ത് വരുന്നു. അത്രകണ്ട് ഒറിജിനലാണ് ജനറേറ്റീവ് എഐ ഡീപ്ഫേക്കുകൾ. തെരഞ്ഞെടുപ്പ് ഉത്സവങ്ങളിലേക്ക് നമ്മുടെ രാജ്യം കടക്കുകയാണ്. വ്യാജവാർത്ത നല്ല അസ്സൽ ഒറിജിനലായി വിളമ്പാൻ  വ്യാജന്മാരെ ഡീപ്ഫെയ്ക്ക് വല്ലാതെ സഹായിക്കും. അതുകൊണ്ട് ‌രാഷ്ട്രീയ പാർട്ടികളുടെ നേതൃത്തത്വത്തിൽ സമാനമായ ഡീപ്ഫെയ്ക്ക് വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള സ്റ്റണ്ട് പ്രതീക്ഷിക്കുക തന്നെ വേണം.

രാഷ്ട്രീയ വ്യക്തിഹത്യക്ക്, പ്രൊഫഷലണൽ രംഗത്തെ തേജോവധത്തിന്, പ്രണയനൈരാശ്യത്തിലെ പകയ്ക്ക്, സുഹൃത്തുക്കളെ സോഷ്യൽമീഡിയയിലൂടെ പ്രാങ്ക് ചെയ്യാൻ എല്ലാം ഡീപ്ഫെയക്ക് ഇനി വൻ സാധ്യത തുറന്നിടും. കടുത്ത ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ എഐ ഡീപ്ഫെയ്ക്ക് തകർക്കാൻ പോകുന്നത് നിരപരാധികളായ മനുഷ്യരേയും കുടുംബങ്ങളേയുമാകാം. എഐ ജെനറേറ്റഡ് കണ്ടന്റ് ഡിറ്റക്റ്റ് ചെയ്യാനുള്ള സോഫ്റ്റ്വെയറുകൾ വരണം, GenAI -യുടെ സാധ്യകൾ പഠിക്കുന്നതിനൊപ്പം ഇതുയർത്തുന്ന മഹാവിപത്തിനെക്കുറിച്ച് പുതിയ തലമുറയെ ബോധമുള്ളവരാക്കണം.

ബ്രിട്ടീഷ് ഇന്ത്യക്കാരിയായ സാറാ പട്ടേലിന്റെ വീഡിയോ ഡീപ്ഫെയക്കിൽ രശ്മിക മന്ദാനയാക്കി പ്രചരിപ്പിച്ചത് AI ഉയർത്താൻ പോകുന്ന വലിയ സ്ഫോടനത്തിന്റെ സാമ്പിൾവെടിക്കെട്ടായി ലോകമാകെ ഇന്ന് ചർച്ചചെയ്യുന്നു. എന്നാൽ രശ്മിത മന്ദാനയും കത്രീനകൈഫും സാറാ തെണ്ടുൽക്കറും ഉൾപ്പെടെ പ്രശസ്തരും സാധാരണക്കാരായവരും ഇരയാകുന്ന എഐ ഡീപ്ഫെയക്ക് ദുരുപയോഗത്തെ നമ്മുടെ രാജ്യത്തെ ഐടി നിയമത്തിലെ ഏത് വകുപ്പിലാണ് നിർവ്വചിക്കുന്നത് എന്നതിൽ ആശയക്കുഴപ്പമുണ്ട്.

Also Read

ഡീപ്ഫെയ്ക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ നിയമത്തിലെ നിർവ്വചനം പരിമിതമാണെങ്കിലും,  നിലവിലുള്ള ഐടി നിയമത്തിലെയും മറ്റും വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് നിയമവിദഗ്ധർ പറയുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം. എനിക്കും നിങ്ങൾക്കുമൊക്കെ ഇനി ആവശ്യം വരാവുന്ന വകുപ്പുകളാണിത്. ശ്രദ്ധിച്ച് കേൾക്കണം.

ഒന്ന് IT നിയമത്തിലെ സെക്ഷൻ 66E അനുസരിച്ച് FIR ഇടാം. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ ചിത്രം എടുക്കുകയോ, പബ്ളിഷ് ചെയ്യുകയോ, മാസ്മീഡിയ വഴി പ്രചരിപ്പിക്കുകയോ അതുവഴി ആ വ്യക്തിയുടെ സ്വകാര്യത ലംഘിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പാണിത്.  3 വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഐടി ആക്റ്റിലെ സെക്ഷൻ 66E.

രണ്ട്, ഐടി ആക്റ്റിലെ സെക്ഷൻ 66D ആണ്. ഇത് കമ്മ്യൂണിക്കേഷൻ ഡിവൈസോ, കംപ്യൂട്ടറോ ഉപയോഗിച്ച് ആൾമാറാട്ടത്തിലൂടെ വഞ്ചന നടത്തി എന്ന് ചൂണ്ടിക്കാട്ടി FIR ഇടാവുന്ന വകുപ്പാണ്. മൂന്ന് വർഷം വരെ തടവോ, 1  ലക്ഷം രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണിത്.  

മൂന്നാത്, അത് ഐടി വകുപ്പ് പ്രകാരമല്ല, കോപ്പി റൈറ്റ് ആക്റ്റ് പ്രകാരം, ഏത് വീഡിയോ കണ്ടന്റിന്റെ കാര്യത്തിലും പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഏത് വ്യക്തിക്കും കേസ് രജിസ്റ്റർ ചെയ്യാൻ നിയമ സഹായം തേടാം. കോപ്പിറൈറ്റ് ആക്റ്റ് 1957-ലെ സെക്ഷൻ 51 അനുസരിച്ചാണ് കേസ് നൽകാവുന്നത്.

ഇതൊന്നുമല്ലങ്കിലും സോഷ്യൽമീഡിയയിലൂടെ ഒരു വ്യക്തിയെ ആൾമാറാട്ടം നടത്തുന്നത് തടയുന്ന IT Rule 2023 അനുസരിച്ചുള്ള  Rule 3(1)(b)(vii) അല്ലെങ്കിൽ Rule 3(2)(b) എന്നിവയും ഇരകളുടെ നീതി ഉറപ്പാക്കേണ്ടതാണ്.

ഇത്തരം സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളോ, ചിത്രങ്ങളോ, വീഡിയോയോ ശ്രദ്ധയിൽ പെടുന്ന പക്ഷം നിങ്ങൾ പരാതിപ്പെട്ടാൽ 36 മണിക്കൂറിനകം ആ കണ്ടന്റ് അതാത് പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്യണമെന്നും നിയമത്തിലെ Rule 3(2)(b) അനുശാസിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ കണ്ടന്റ് നീക്കിയില്ലെങ്കിൽ ഇരയായ വ്യക്തിക്ക്  IT ആക്റ്റിലെ Rule 7 പ്രകാരം കോടതിയെ സമീപിക്കാം.


തെറ്റായതും അപകീർത്തികരവുമായ കണ്ടന്റുകൾ ആ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒഴിവാക്കണം എന്നത് രാജ്യത്തെ നിലവിലെ നിയമമനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വമാണ്. രസ്മികയുടെ സംഭവത്തോടെ, കേന്ദ്ര IT നിയമം ചൂണ്ടിക്കാട്ടി,  X, Instagram, Facebook തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളോട്, പരാതി കിട്ടിയാൽ  36 മണിക്കൂറല്ല, 24 മണിക്കൂറിനകം മോർഫ് ചെയ്ത കണ്ടന്റുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.   ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തിലൊന്ന് Deepfakes ആണെന്നും വ്യാജവാർത്തകളും ഡീപ്ഫെയ്ക്കും സർക്കാർ ശക്തമായി നേരിടുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് IT സഹമന്ത്രി മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു

Technological advances in computational power and deep learning have made mass production of fake media easier and less expensive. What are the ways in which AI-manipulated digital media can impact the lives of individuals as well as influence the public discourse? How is it employed by various groups and how can society overcome the ‘infodemic’? 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version