നമ്മുടെ യുവാക്കൾ സാങ്കേതികവിദ്യയിലൂന്നിയ സംരംഭകത്വ സ്റ്റാർട്ടപ്പുകളിൽ സജീവമാണമെന്ന് നടൻ നിവിൻ പോളി. ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് AI ഹാക്കത്തോണിന്റെ വെബ്സൈറ്റും ലോഗോയും പുറത്തിറക്കി സംസാരിക്കവേയാണ്, കേരളത്തിന്റെ ഇന്നവേഷൻ രംഗം ഏറ്റവും മികച്ചതാണെന്നും യുവാക്കൾ അത് ഉപയോഗിക്കണമെന്നും നിവിൻ പറഞ്ഞത്. കേരള സ്റ്റാർട്ടപ് മിഷൻ ക്യാംപസിൽ നടന്ന പരിപാടിയിലാണ് നിവിൻ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വർഷത്തെ കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ജനറേറ്റീവ് AI ഹാക്കത്തോൺ നടക്കുന്നത്. കെഎസ്യുഎ-മ്മിന്റെ പത്താം വാർഷികത്തിലാണ് ഇത്തവണത്തെ ഇന്നവേഷൻ ഫെസ്റ്റിവൽ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
2025 ജൂലൈ 19-20 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന Hack Gen Al, ജനറേറ്റീവ് എഐ ടൂളുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് ഫലപ്രദമായ സൊല്യൂഷനുകൾ നിർമ്മിക്കുന്നതിന് ടെക്കികളെ സജ്ജമാക്കും. അതിനായി രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക പ്രതിഭകളെയും, ഇന്നവേറ്റേഴ്സിനേയും ഒരുമിച്ച് കൊണ്ടുവരികയാണ്. Pauly Jr., Super Bryn എന്നിവരുമായി ചേർന്നാണ് KSUM ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും, ഡെവലപ്പർമാർക്കും, പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്കും AI-പവേർഡ് സൊല്യൂഷനുകൾ പരീക്ഷിക്കുന്നതിനും, പ്രോട്ടോടൈപ്പ് ചെയ്യുന്നതിനും, അവതരിപ്പിക്കുന്നതിനുമുള്ള ഒരു നാഷണൽ പ്ലാറ്റ്ഫോമായി ഈ ഹാക്കത്തോൺ മാറും.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇന്നവേഷൻ ഫെസ്റ്റിവൽ, രാജ്യത്തെ ഏറ്റവും സമഗ്രമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്ന് നിർമ്മിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് കെഎസ്യുഎം ഭാരവാഹികൾ പറഞ്ഞു.
Actor Nivin Pauly launched the website and logo for Hack Gen AI, India’s largest Generative AI hackathon, to be held in Kochi on July 19-20, 2025. Organized by Kerala Startup Mission, it aims to empower tech talent to build AI-powered solutions.