ആൺഡ്രോയ്ഡ് ഫോണുകളിൽ വാട്സാപ്പ് ബാക്ക് അപ്പിന് നൽകുന്ന അൺലിമിറ്റഡ് സ്റ്റോറേജ് ഗൂഗിൾ അവസാനിപ്പിച്ചു

വാട്സാപ്പിൽ മെസേജുകൾ നഷ്ടപ്പെട്ടുപോയാൽ ഇനി പഴയത് പോലെ തിരിച്ചെടുക്കാൻ പാടുപെടേണ്ടി വരും. ആൺഡ്രോയ്ഡ് ഫോണുകളിൽ വാട്സാപ്പ് ബാക്ക് അപ്പിന് നൽകുന്ന അൺലിമിറ്റഡ് സ്റ്റോറേജ് ഗൂഗിൾ അവസാനിപ്പിക്കുകയാണ്. ഇതോടെ ഇനി പഴയ വാട്സാപ്പ് സന്ദേശങ്ങൾ തിരിച്ച് കിട്ടാൻ ഉപഭോക്താക്കൾ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും.

വാട്സാപ്പിൽ ബാക്ക് അപ്പിന് ഗൂഗിൾ നൽകുന്ന സ്റ്റോറേജിന്റെ പരിധി 15ജിബിയായാണ് പരിമിതപ്പെടുത്തിയത്. ആൺഡ്രോയ്ഡ് ഫോണുകളിൽ വാട്സാപ്പ് ബാക്ക് അപ്പിന് നൽകുന്ന അൺലിമിറ്റഡ് സ്റ്റോറേജ് ബാക്ക് അപ്പ് ഒഴിവാക്കുകയാണെന്നും മറ്റ് ഫോണുകളിലേത് പോലെയായിരിക്കും ആൺഡ്രോയ്ഡിലും വാട്സാപ്പ് ബാക്ക് അപ്പെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

ചാറ്റ്, വീഡിയോ, ചിത്രങ്ങൾ എന്നിവയുടെ ബാക്ക് അപ്പ് എളുപ്പമാക്കാൻ 2015ലാണ് വാട്സാപ്പ്, ഗൂഗിൾ ഡ്രൈവ് ബാക്ക് അപ്പ് കൊണ്ടുവരുന്നത്. ഇനി മുതൽ ഈ സൗകര്യം ലഭിക്കില്ലെന്ന് ഗൂഗിളും വാട്സാപ്പും അറിയിച്ചു കഴിഞ്ഞു.

ഗൂഗിൾ നൽകുന്ന 15 ജിബി ഫ്രീ സ്റ്റോറേജ് ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കെല്ലാം കൂടിയാണ്. വാട്സാപ്പ് ബാക്ക് അപ്പ് ഇത്രയും കാലം ഈ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ഗൂഗിൾ ‍ഡ്രൈവിലായിരുന്നു വാട്സാപ്പ് സന്ദേശങ്ങൾ സ്റ്റോറ് ചെയ്ത് വെച്ചിരുന്നത്.

മെസേജ് നഷ്ടപ്പെടാതിരിക്കാൻ
വാട്സാപ്പ് ബാക്ക് അപ്പിന് ഗൂഗിൾ നൽകിയിരുന്ന അൺലിമിറ്റഡ് സ്റ്റോറേജ് ഒഴിവാക്കിയതോടെ ആൺഡ്രോയ്ഡ് ഉപഭോക്താക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വാട്സാപ്പിൽ നിന്ന് സന്ദേശങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഗൂഗിൾ ഡ്രൈവിൽ സ്റ്റോറേജിന് മതിയായ ഇടമുണ്ടെന്ന് ഇടയ്ക്കിടെ ഉറപ്പു വരുത്തണം.   അനാവശ്യ ഡാറ്റകൾക്ക് ഗൂഗിൾ ഡ്രൈവിൽ സ്ഥാനമില്ലെന്ന് സാരം. 15 ജിബി പരിധി കഴിഞ്ഞാൽ വാട്സാപ്പ് സന്ദേശങ്ങൾ നഷ്ടപ്പെടുമെന്ന് മാത്രമല്ല, അക്കൗണ്ടിൽ മെയിലുകൾ വരുന്നത് പോലും കുറയും.

In a recent announcement, Google has declared the end of unlimited Google Drive backups for WhatsApp on Android devices. This move will impact millions of users who have enjoyed the convenience of seamless backups since 2015. The change is set to take effect gradually, starting from December 2023 for beta users and extending to all Android users in early 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version