ചാറ്റ് ജിപിടി സഹസ്ഥാപകൻ സാം ആൾട്ട് മാനെ പുറത്താക്കി ഓപ്പൺ എഐ (OPEN AI).

ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്ട്മാനെ കമ്പനി പുറത്താക്കിയത്. സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്‌മാൻ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് കഴിവില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചുവിട്ടത്. കമ്പനിയുടെ ബോർഡ് ഡയറക്ടർമാരുമായി ആശയവിനിമയം നടത്തുന്നതിൽ സാം നിരന്തരം വീഴ്ച വരുത്തിയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.  

കമ്പനി ചീഫ് ടെക്നോളജി ഓഫീസർ മിറ മൊറാട്ടിയയെയാണ് താത്കാലികമായി സിഇഒ ആയി നിയമിച്ചിരിക്കുന്നത്. സ്ഥിരം സിഇഒയെ നിയമിക്കുന്നത് വരെ മിറ സ്ഥാനത്ത് തുടരുമെന്ന് ഓപ്പൺ എഐ പറഞ്ഞു. ഓപ്പൺ എഐയുടെ ചീഫ് സയന്റിസ് ഇല്യ സുതേസ്കവർ (Ilya Sutskever), ക്വാറ സിഇഒ ആദം ഡി ഏയ്ഞ്ചലോ (Adam D’Angelo), ടാഷ മക്‌കൗളേ, ഹെലൻ ടോണർ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ളത്.

സാം പടിയിറങ്ങുമ്പോൾ
വിദൂര സാധ്യതയായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിന് നൽകിയത് സാം ആൾട്ട്മാനാണ്. മനുഷ്യനെ പോലെ ചിന്തിക്കാനും സംശയങ്ങൾ ചോദിക്കാനും സാധിക്കുന്ന യന്ത്രം ഈ 38ക്കാരന്റെ തലയിൽ നിന്നാണ് യാഥാർഥ്യമായത്.

ഓപ്പൺ എഐയുടെ കൂടെയുണ്ടായിരുന്ന കാലം താൻ ആസ്വദിച്ചിരുന്നതായി സാം ആൾട്ട്മാൻ പറ‍ഞ്ഞു. തന്നെ വ്യക്തിപരമായും ലോകത്തിനെ ചെറുതായിട്ടും പരിവർത്തനം ചെയ്യാൻ സാധിച്ചെന്നും ഇത്രയും കഴിവുള്ള വ്യക്തികൾക്കൊപ്പം ജോലി ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും സാം എക്സിലൂടെ പറഞ്ഞു.

വേണം പുതിയ തലവൻ
മൈക്രോസോഫ്റ്റിൽ നിന്ന് ഫണ്ടിംഗ് ലഭിച്ചതോടെ ജനറേറ്റീവ് എഐയിൽ പുത്തൻ ട്രൻഡ് സൃഷ്ടിക്കാൻ ഓപ്പൺ എഐയ്ക്ക് സാധിച്ചു. ഈ വർഷം നവംബറിൽ സാമിന്റെ നേതൃത്വത്തിൽ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചത് സാങ്കേതിക ലോകത്ത് വലിയ വിപ്ലവമുണ്ടാക്കി. ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് വരുന്നതിന് മുമ്പ് വൈ കോംമ്പിനേറ്ററിന്റെ നേതൃത്വസ്ഥാനവും സാം വഹിച്ചിരുന്നു. നിക്ഷേപകനും സീരിയൽ എൻട്രപ്രണറും കൂടിയാണ് സാം.

ഓപ്പൺ എഐയ്ക്ക് സാം നൽകിയ സംഭാവനകൾ വിസ്മരിക്കാൻ സാധിക്കില്ലെന്നും അതേ സമയം കമ്പനിയുടെ വളർച്ചയ്ക്ക് പുതിയ നേതൃത്വം വരണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

മുമ്പ് ജോബ്സ് ഇപ്പോൾ സാം
ആപ്പിളിന്റെ സ്റ്റീവ് ജോബ്സിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. 1985ൽ ആപ്പിളിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് സ്റ്റീവ് ജോബ്സിനെയും പുറത്താക്കിയിരുന്നു. പിന്നീട് 1997ൽ തിരിച്ചെടുത്തു.

സാമിന്റെ പിരിച്ചുവിടൽ ഓപ്പൺ എഐയുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയില്ഡ ഓപ്പൺ എഐയുമായി ചേർന്നുള്ള പ്രവർത്തനം തുടരുമെന്ന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദേല്ല പറഞ്ഞു.

അതേസമയം ആൾട്ട് മാന് പിന്തുണയുമായി ഗൂഗിളിന്റെ മുൻകാല സിഇഒയും ചെയർമാനുമായ എറിക് ഷ്മിഡ്ത് രംഗത്തെത്തി. ലോകത്തെ മാറ്റി മറിക്കാൻ പറ്റുന്ന 90 ബില്യൺ ഡോളർ മൂല്യമുള്ള ഒരു കമ്പനിയുണ്ടാക്കിയതിൽ സാമിനോട് തനിക്ക് ബഹുമാനമുണ്ടെന്ന്  എറിക് എക്സിൽ കുറച്ചു. ഓപ്പൺ എഐയിൽ നിന്ന് ഇറങ്ങിയതിന് ശേഷം സാം എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എറിക് പറഞ്ഞു.

In a surprising turn of events, Sam Altman, the co-founder, and CEO of OpenAI, has been ousted from his position after a board review found inconsistencies in his communication. This departure, effective immediately, has triggered significant changes within the company, marking a crucial juncture in its trajectory.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version