ദക്ഷിണാഫ്രിക്കയുടെ മിന്നും ഫീൽഡർ, ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മംമ്പ, ജോൺഡി റോഡ്സ്, ഹഡിൽ ഗ്ലോബലിലെയും മിന്നും താരമായിരുന്നു. ലോക ക്രിക്കറ്റിൻെറ ഇതിഹാസ താരത്തെ കാണാൻ നിരവധി പേരെത്തി.
തിരുവനന്തപുരത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കാനെത്തിയ ജോൺഡി റോഡ്സ് ക്രിക്കറ്റിനെ കുറിച്ചും സ്റ്റാർട്ടപ്പിനെ കുറിച്ചും തന്റെ ആശയങ്ങൾ CHANNELIAMനോട് പങ്കുവെച്ചു.
എൻട്രപ്രണർ കമ്യൂണിറ്റി പോലെ തന്നെ ജോൺഡി റോഡ്സ് ഇഷ്ടപ്പെടുന്ന ഒന്നാണ് ബീച്ച് കമ്യൂണിറ്റി. പ്രത്യേകിച്ച് ഗോവയിൽ താമസിക്കാൻ തുടങ്ങിയത് മുതൽ. അതുകൂടി കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്താതെ എത്തിയതെന്ന് ജോൺഡി പറയുന്നു.

ക്രിക്കറ്റ് കഴിഞ്ഞ് ബാങ്കിലേക്ക്
കോമേഴ്സിൽ ബിരുദമെടുത്ത് ബാങ്കിൽ ജോലി ചെയ്തിരുന്ന ജോൺഡി റോഡ്സിന് ക്രിക്കറ്റിനെ കുറിച്ച് അറിയുന്നത് പോലെ തന്നെ ബിസിനസിനെ കുറിച്ചും അറിയാം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ കുപ്പായമഴിച്ച് വെച്ച് വിരമിക്കലിന് ശേഷം ബാങ്ക് ജീവനക്കാരന്റെ യൂണിഫോം അണിഞ്ഞ ജോൺഡി പറയും ജീവിതത്തിലും ബിസിനസിലും സംഭവിക്കുന്ന പരിണാമങ്ങളെ കുറിച്ച്. ക്രിക്കറ്റ് ഫീൽഡ് പോലെ ജീവിതത്തിലും പല ഫീൽഡുകൾ കണ്ടു, ക്രിക്കറ്റിലാണെങ്കിലും ബിസിനസിലാണെങ്കിലും നവ ആശയങ്ങൾ അത്യാവശ്യമാണ്. ഇന്നോവേഷൻ എപ്പോഴും വിപ്ലവാത്മക മാറ്റങ്ങൾ കൊണ്ടുവരണമെന്നില്ല.  സാധാരണ രീതിയിൽ നിന്ന് ചെറുതായി മാറി ചിന്തിക്കുന്നതും ഒരു സംഗതിയെ പുതുതായി കാണുന്നത് പോലും ഇന്നോവേഷൻ ആണ്.

പലതരം ഫീൽഡുകൾ
ക്രിക്കറ്റ് ഫീൽഡിൽ നിന്ന് ജോൺഡി ബിസിനസിലേക്കും കൂട്ടിക്കൊണ്ടുവന്നത് സത്യസന്ധത മാത്രമാണ്. മേഖലയിൽ നേരിടേണ്ടി വരുന്ന മത്സരങ്ങളോട് സത്യസന്ധമായി പ്രതികരിക്കണമെന്ന് ജോൺഡി പറയുന്നു. ഏതൊരു സംഗതിയുടെയും അവസാന ഫലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അതിന്റെ ഓരോഘട്ടത്തിലുമാണ് ശ്രദ്ധ വേണ്ടത്. ചെറിയ പരാജയങ്ങൾ പലപ്പോഴും ആളുകളെ സംരംഭങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. തോൽവിയിൽ തളരുകയല്ല, അവയെ വിജയത്തിന്റെ ചവിട്ടു പടികളായി കാണുകയാണ് വേണ്ടത്.

ഉത്പന്നങ്ങൾ മികച്ചതാകണം

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതു തന്നെയാണ് ഇന്ത്യയെ സംരംഭങ്ങൾക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നതും. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഭൂപ്രകൃതി എൻട്രപ്രണർഷിപ്പിന് പറ്റിയതാണ്. ഒന്ന് പരിശ്രമിച്ചാൽ എൻട്രപ്രണർമാർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ഇവിടെ തന്നെ മികച്ച മാർക്കറ്റുണ്ടാക്കാൻ പറ്റും. ചന്ദ്രനിൽ പേടകം ഇറക്കാൻ പറ്റിയ ഇന്ത്യയുടെ സാങ്കേതിക മികവിനെ പ്രശംസിക്കാനും ജോൺഡി മറന്നില്ല.

ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് എൻട്രപ്രണർമാർക്ക് ഉപദേശം നൽകുക കൂടി ചെയ്തു ജോൺഡി റോഡ്സ്.

Jonty Rhodes, the legendary South African cricketer known for his acrobatic fielding skills, has found himself in a new arena – the world of entrepreneurship. As a participant in India’s largest beach startup festival, Huddle Global 2023, Rhodes shares his unique perspective on the parallels between sportsmanship and entrepreneurship.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version