നാസയുടെ സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമായ ‘നാസ പ്ലസ്’ NASA+ സ്ട്രീമിങ് സേവനം പ്രേക്ഷകരിലേക്കെത്തി.

നാസയുടെ ആകാംക്ഷ നിറഞ്ഞ പര്യവേക്ഷണ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം ഉപഭോക്താവിന് പൂർണമായും സൗജന്യമാണ്. സ്ട്രീമിങിനിടെ പരസ്യങ്ങൾ ഉണ്ടാകില്ല എന്നതാണ് നാസ ഉറപ്പു നൽകുന്ന മറ്റൊരു സവിശേഷത.
ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് നാസ പ്ലസ്സിൽ ഉണ്ടാവുക. ഒറിജിനൽ സീരീസുകളും അക്കൂട്ടത്തിലുണ്ടാവും.
ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ളവയാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും. വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിങും നാസ പ്ലസിലുണ്ടാവും.

കഴിഞ്ഞ ജൂലൈയിൽ തന്നെ നാസ പ്ലസ് സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്ന വിവരം നാസ പുറത്തുവിട്ടിരുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, കുട്ടികൾക്ക് വേണ്ടിയുള്ള ബഹിരാകാശ പരിചയ വീഡിയോകൾ, നാസയെ കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചുമുള്ള ആനിമേറ്റഡ് ദൃശ്യങ്ങൾ എന്നിവയും നാസ പ്ലസിലുണ്ടാവും. നിലവിൽ എച്ച്ഡി റസലൂഷനിലുള്ള ഉള്ളടക്കങ്ങൾ മാത്രമാണ് നാസ പ്ലസിലുള്ളത്.

വെബ് ബ്രൗസർ വഴിയും നാസ ആപ്പ് വഴിയും സേവനം ലഭിക്കും. plus.nasa.gov എന്ന URL വഴിയും നാസ പ്ലസ് വെബ്സൈറ്റിലെത്താം.

ആൻഡ്രോയിഡ്, IOS ആപ്പുകളും ലഭ്യമാണ്. ആപ്പിൾ ടിവി, റോകു എന്നീ പ്ലാറ്റ്ഫോമുകളിലും നാസ പ്ലസ് ലഭിക്കും.  

നാസയുടെ ദൗത്യങ്ങളോടും ബഹിരാകാശ ശാസ്ത്ര വിഷയങ്ങളോടും താല്പര്യമുള്ളവർക്കും, ലോകമെമ്പാടുമുള്ള ഗവേഷകർക്കും, ബഹിരാകാശ  ശാസ്ത്ര വിദ്യാർത്ഥികൾക്കും മികച്ചൊരു പ്ലാറ്റ്ഫോമായിരിക്കും ഇത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version