2022 നവംബർ 30, തിരിച്ച് വരാത്ത വിധം ലോകം മാറി ഈ ദിവസം. അത്രയും കാലം സയൻസ് ഫിക്ഷനുകളിൽ മാത്രം കേട്ടിരുന്ന നിർമിത ബുദ്ധി യാഥാർഥ്യമായി. ലോകത്ത് ആർക്കു വേണമെങ്കിലും നിർമിത ബുദ്ധി ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യമുണ്ടായി. ചാറ്റ് ജിപിടിയിലൂടെയായിരുന്നു ഓപ്പൺ എഐ ഇത് സാധ്യമാക്കിയത്. അന്ന് ചാറ്റ് ജിപിടിയിലൂടെയായിരുന്നു ഓപ്പൺ എഐ വിപ്ലവം സൃഷ്ടിച്ചതെങ്കിൽ സഹസ്ഥാപകനെ പുറത്താക്കി കൊണ്ടാണ് ഇന്ന് ഓപ്പൺ  എഐ ചർച്ചകൾക്ക് വഴി തുറന്നത്.

ഇനി എന്താകും


ചാറ്റ് ജിപിടി നിർമാതാക്കളിലൊരാളായ സാം ആൾട്ട്മാനെ പുറത്താക്കിയതിന്റെ യഥാർഥ കാരണം ഓപ്പൺ എഐ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എഐ ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക വിപത്തുകളിൽ ഗൗരവമായി നിലപാടെടുക്കാൻ ആൾട്ട്മാന് കഴിഞ്ഞില്ല എന്ന ആരോപണമുയർന്നു. ആൾട്ട്മാൻ എഐ വികസിപ്പിച്ച് ലാഭമുണ്ടാക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സാമൂഹിക പ്രതിബന്ധത കാണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തലുകൾ ഉയർന്നു. ഇത്തരം കുറ്റപ്പെടുത്തലുകളും ചർച്ചകളും ബാധിക്കാത്ത ഒരാളുണ്ട്, സാക്ഷാൽ സാം ആൾട്ട്മാൻ തന്നെ.
ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് പകലുകൾ കഴിഞ്ഞപ്പോൾ ആൾട്ട്മാനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തെ നയിക്കാനാണ് സാം ആൾട്ട്മാനെ ക്ഷണിച്ചിരിക്കുന്നത്.

 ഓപ്പൺ എഐയുടെ ഓഹരിയുടെ വലിയൊരു പങ്ക് മൈക്രോസോഫ്റ്റിന്റെ പക്കലാണ്. അതുകൊണ്ട് തന്നെ മൈക്രോസോഫ്റ്റിലേക്കുള്ള സാം ആൾട്ട്മാന്റെ വരവ് കുറച്ചൊന്നുമല്ല ആകാംക്ഷയുണ്ടാക്കുന്നത്. ഓപ്പൺ എഐയുടെ സിഇഒ സ്ഥാനം മൈക്രോസോഫ്റ്റ് ആൾട്ട്മാന് മുന്നിൽ വീണ്ടും വെച്ചുനീട്ടുമോ? അതോ ആൾട്ട്മാനെ ഉപയോഗിച്ച് എഐയിൽ വമ്പനൊരു മുന്നേറ്റമാണോ മൈക്രോസോഫ്റ്റിന്റെ മനസിൽ?

എഐ ടീം
തിങ്കളാഴ്ചയാണ് സാം ആൾട്ട്മാനെ മൈക്രോസോഫ്റ്റിലേക്ക് സിഇഒയും ചെയർമാനുമായ സത്യ നദേല്ല ക്ഷണിക്കുന്നത്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മണിക്കൂറുകൾക്കുള്ളിൽ കാര്യങ്ങൾ തെളിഞ്ഞു. മൈക്രോസോഫ്റ്റിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനായാണ് സാം ആൾട്ട്മാനെ നിയമിച്ചിരിക്കുന്നത്.  ചാറ്റ് ജിപിടി കോ-ഫൗണ്ടർ ഗ്രെഗ് ബ്രോക്ക്മാനെയും മൈക്രോസോഫ്റ്റ് നിയമിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് അത്യാധുനിക എഐ റിസേർച്ച് ടീമിനെ വരവേൽക്കുകയാണെന്ന് സത്യ നദേല്ല ജീവനക്കാരോട് പറഞ്ഞു. ഓപ്പൺ എഐയിൽ വലിയ ഓഹരിയുള്ള മൈക്രോസോഫ്റ്റിനോട് ഒരുവാക്ക് പോലും പറയാതെയാണ് ആൾട്ട്മാനെ ഓപ്പൺ എഐ പുറത്താക്കിയത്. അതിനുള്ള മധുര പ്രതികാരം കൂടിയാണ് നിയമനമെന്നാണ് വിലയിരുത്തുന്നത്. പുതിയ ടീമിന് ആവശ്യമായ സൗകര്യങ്ങൾ എത്രയും പെട്ടന്ന് ഒരുക്കി കൊടുക്കുമെന്ന് സത്യ നദേല്ല് എക്സിൽ കുറിക്കുകയും ചെയ്തു.

ഓപ്പൺ എഐയിലേക്ക് വരണ്ട
സാം ആൾട്ട്മാനെ പുറത്താക്കിയതിന് ശേഷം ഓപ്പൺ എഐ പുതിയ സിഇഒയായി ട്വിറ്റ്ച്ച് (Twitch) കോഫൗണ്ടറായ എമ്മറ്റ് ഷെയറി (Emmett Shear)നെ നിയമിച്ചിരുന്നു. എമ്മറ്റിന്റെ നേതൃത്വത്തിലുള്ള ഓപ്പൺ എഐ ടീമുമായി തുടർന്നും സഹകരിക്കുമെന്നും നദേല്ല എക്സിൽ കുറിച്ചിട്ടുണ്ട്. ഏകദേശം 13 ബില്യൺ യുഎസ് ഡോളറാണ് മൈക്രോസോഫ്റ്റ് ഓപ്പൺ എഐയിൽ നിക്ഷേപിച്ചിരിക്കുന്നത്.

ലക്ഷ്യം ലാഭമോ എഐയോ
സാം ആൾട്ട്മാന്റെ പുറത്താക്കൽ വാർത്ത ഓഹരി വിപണിയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരിയിൽ ഇടിവ് വരുത്തി. കമ്പനിയുടെ എഐ സ്വപ്നങ്ങൾക്കുള്ള ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആൾട്ട്മാന്റെ പിരിച്ചുവിടൽ. എന്നാൽ ആൾട്ട്മാനെ കമ്പനിയിലേക്ക് ക്ഷണിച്ച വിവരം നദേല്ല പുറത്തു വിട്ടപ്പോൾ തന്നെ പ്രീമാർക്കറ്റിൽ ഷെയർ 2.7% ആയി ഉയർന്നു.

ആൾട്ട്മാന്റെ നിയമനത്തിന് പിന്നാലെ ഓപ്പൺ എഐയിൽ നിന്ന് എത്രപേർ മൈക്രോസോഫ്റ്റിലേക്ക് എത്തുമെന്ന കാത്തിരിപ്പിലാണ് കമ്പനി. കഴിഞ്ഞ 20 വർഷമായി സ്വന്തമായി എഐ നിർമിക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്എ. അതിനായുള്ള ഐ ഗവേഷണം പുരോഗമിക്കുകയാണ്. മൈക്രോ സോഫ്റ്റിന്റെ പ്രവർത്തനത്തിൽ കൂടുതൽ എഐയെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനി

In a surprising turn of events, Microsoft CEO Satya Nadella announced on November 20 that former OpenAI CEO Sam Altman and President Greg Brockman, along with colleagues, will be joining Microsoft to spearhead a groundbreaking advanced AI research team. Nadella expressed immense excitement, noting Altman’s appointment as the CEO of this innovative research unit. The move signifies Microsoft’s commitment to fostering independent identities and cultures within its ecosystem, drawing parallels to successful initiatives like GitHub, Mojang Studios, and LinkedIn.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version