വരും മാസങ്ങളിൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ വീണ്ടും ബോക്സ് ഓഫീസിൽ തുടർ ഹിറ്റുകളുണ്ടാക്കി എന്റർടൈമെന്റ് മേഖലകളിലെ വരുമാന വളർച്ചക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്.
റിലീസ് ചെയ്യാനിരിക്കുന്ന ഷാരൂഖ് ഖാന്റെ ഡങ്കി , തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ സലാർ എന്നിവയാണ് ഇന്ത്യൻ ബോക്സ് ഓഫീസ് ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന റിലീസുകളിൽ ചിലത്.
2023ലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം ബോക്സ് ഓഫീസ് വരുമാനം 8,798 കോടി രൂപയാണെന്ന് മീഡിയ റിസർച്ച് കമ്പനി ഒർമാക്സ് മീഡിയ അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബോക്സ് ഓഫീസിൽ നേട്ടം 12,000 കോടി രൂപ കടന്നു 2023 എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിലുണ്ട്.
2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ആദ്യ ഒമ്പത് മാസത്തെ മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ 6% കൂടുതലാണ്.
ഗ്രൂപ്പ് എം-ഓർമാക്സ് മീഡിയയുടെ നേരത്തെയുള്ള സംയുക്ത റിപ്പോർട്ട് പ്രകാരം 2022ൽ 10,637 കോടി രൂപയാണ് മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ. 2019-ഓടെ നേടിയ 10,948 കോടി രൂപയാണ് ഇന്ത്യയിലെ ബോക്സ് ഓഫീസ് ബിസിനസിന്റെ നിലവിലെ റെക്കോർഡ്.
500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഒരേയൊരു ചിത്രമാണ് ഗദർ, 2, 614 കോടി രൂപ.
733 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ജവാൻ നിലവിൽ ഈ വർഷത്തെ ഏറ്റവും വിജയകരമായ ചിത്രമാണ്, തൊട്ടുപിന്നാലെയുണ്ട് 646 കോടി നേടിയ പത്താൻ. 2024 മൂന്നാം പാദം സിനിമാ വരുമാനത്തിൽ മന്ദഗതിയിലായിരുന്നപ്പോൾ, സൽമാൻ ഖാൻ നായകനായ ടൈഗർ 3, ഒരാഴ്ചയ്ക്കുള്ളിൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ചുകൊണ്ട് ബോക്സ് ഓഫീസ് ബിസിനസ് ഉയർത്തി.
സെപ്റ്റംബറിൽ ബോക്സ് ഓഫീസ് ബിസിനസ് 1,363 കോടി രൂപയായിരുന്നു. ഒക്ടോബറായപ്പോൾ പക്ഷെ അത് 812 കോടി രൂപയായി കുറഞ്ഞു . ജയിലറും ആദിപുരുഷും യഥാക്രമം 397 കോടിയും 331 കോടിയും നേടി.
2023 സെപ്റ്റംബറിൽ റിലീസ് ചെയ്ത ചിത്രങ്ങൾ 1,353 കോടി രൂപ നേടി, ബോക്സ് ഓഫീസിൽ വരുമാനം1,000 കോടി കടന്ന ഈ വർഷത്തെ നാലാമത്തെ മാസമാണിത്.
ആഗസ്ത് മാസമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷന് സാക്ഷ്യം വഹിച്ചത്, 1,610 കോടി രൂപ. ജനുവരിയിൽ 1,388 കോടി രൂപയും ബോക്സ് ഓഫീസിൽ വരുമാനം നേടിയിരുന്നു.
തമിഴ് ഭാഷാ ചിത്രങ്ങളിൽ, തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് അഭിനയിച്ച ലിയോയുടെ ഫലമായി തമിഴ് ഭാഷയുടെ വിഹിതം കഴിഞ്ഞ മാസം 16 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ വർഷം തമിഴ് സിനിമാ വിഭാഗത്തിന്റെ വിഹിതം 16 ശതമാനമായിരുന്നു. ഈ വർഷത്തെ മികച്ച 10 ഗ്രോസറുകളുടെ പട്ടികയിൽ ഇടം നേടിയ ഏക ചിത്രമാണ് ലിയോ.