രാജ്യത്ത് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസ് തുടങ്ങാൻ യൂറ്റിൽസാറ്റ് വൺവെബ് ഇന്ത്യ (Eutelsat OneWeb India). ഇൻ-സ്പേസിൽ (IN-SPACe) നിന്ന് ഇതിനാവശ്യമായ അംഗീകാരം വൺ വെബ് ഇന്ത്യ നേടി കഴിഞ്ഞു. സ്റ്റാർ ലിങ്ക് മുമ്പേ ശ്രമിച്ചിരുന്നെങ്കിലും വൺവെബിനാണ് ആദ്യം അംഗീകാരം ലഭിക്കുന്നത്.
വ്യാവസായിക അടിസ്ഥാനത്തിൽ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസ് തുടങ്ങാൻ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഓർഗനൈസേഷനാണ് വൺവെബ്.
ലോ എർത്ത് ഓർബിറ്റ് ഓപ്പറേറ്ററായ യൂറ്റിൽസാറ്റ് വൺവെബ് യൂറ്റിൽസാറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ്.
രാജ്യത്ത് ബഹിരാകാശ ദൗത്യ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയാണ് ഇൻ-സ്പേസ്. ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതും ഇതുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതും ഇൻ-സ്പേസ് ആണ്. ഇൻ-സ്പേസിൽ നിന്ന് അംഗീകാരം ലഭിച്ചതോടെ വ്യാവസായിക കണക്ടിവിറ്റി സേവനങ്ങൾ തുടങ്ങാൻ വൺവെബിന് അവസരം തുറന്നിരിക്കുകയാണ്. ഇനി സർക്കാരിൽ നിന്ന് സ്പെക്ട്രം അലോക്കേഷനുള്ള അംഗീകാരം കൂടി ലഭിച്ചാൽ മതിയാകും.
ഹൈ-സ്പീഡ് ഇന്റർനെറ്റിന്
പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്നങ്ങൾക്ക് വൺവെബിന്റെ സേവനങ്ങൾ ഉപകാരപ്പെടുമെന്ന് യൂറ്റിൽസാറ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. സർക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചു കഴിഞ്ഞാൽ തങ്ങൾ വിക്ഷേപണത്തിന് തയ്യാറാണെന്ന് സുനിൽ പറഞ്ഞു. വൺവെബിന്റെ ഓഹരിയുടെ നല്ലൊരു പങ്ക് ഭാരതി എയർടെല്ലിനാണ് സ്വന്തം.
Changpeng Zhao, the CEO of Binance, has resigned and admitted guilt in violating U.S. anti-money laundering laws as part of a monumental $4.3 billion settlement. This resolution, described by prosecutors as one of the largest corporate penalties in U.S. history, signals a significant blow to the cryptocurrency industry. The move comes in the wake of heightened scrutiny, with FTX founder Sam Bankman-Fried recently facing a fraud conviction.