നിർമിത ബുദ്ധിയുടെ സഹായാത്തോടെ നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഡീപ്ഫെയ്ക്കുമായി ബന്ധപ്പെട്ട സേവനങ്ങളും നയങ്ങളും കേന്ദ്ര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഏഴു ദിവസത്തെ സാവകാശമാണ് ഇതിനായി നൽകിയിരിക്കുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ് തുടങ്ങിയ ഡീപ്ഫെയ്ക്ക് വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ ഡീപ്ഫെയ്ക്ക് വലിയ ചർച്ചയായി മാറി. സാമൂഹിക മാധ്യമങ്ങളിലും മറ്റും പലരും ഡീപ്ഫെയ്ക്കിൽ ആശങ്ക അറിയിച്ചും നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.

നിയമങ്ങൾ പാലിക്കണം
ഡീപ്ഫെയ്ക്കിൽ സാമൂഹിക മാധ്യമ പ്ലാറ്റുഫോമുകൾ ഏഴു ദിവസത്തിനകം നയം രൂപീകരിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈൻ പ്ലാറ്റ്‍‌ഫോമുകളുമായി ചർച്ച നടത്തി. ഇന്ത്യൻ ഐടി നിയമം അനുസരിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ വഴി ഇത്തരം വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.  ഐടി നിയമം 3(1)(b) അനുസരിച്ച് 12 തരം ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിന് വിലക്കുണ്ട്. പരാതി ലഭിച്ചാൽ 36 മണിക്കൂറിനകം ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് നിയമം. ഇത്തരം നിയമങ്ങൾ അനുസരിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ നയങ്ങൾ മാറ്റം വരുത്തണമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഉദ്യോഗസ്ഥനെ നിയമിക്കും
ഐടി നിയമങ്ങൾ ലംഘിച്ചാൽ 100% നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡീപ്ഫെയ്ക്ക് വീഡിയോകളിൽ നിയമനടപടി സ്വീകരിക്കാൻ ബാധിക്കപ്പെട്ടവർക്ക് ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന്റെ സഹായവുമുണ്ടാകും.

ഡീപ്ഫെയ്ക്ക് വീഡിയോകളുമായി ബന്ധപ്പെട്ടുള്ള പരാതി പരിഹാരത്തിന് പ്രത്യേക മെക്കാനിസം കൊണ്ടുവരാൻ ഉദ്യോഗസ്ഥനെ നിയമിക്കും.  

Social media platforms will have seven days to bring their terms of service and other policies into compliance with Indian laws and regulations, according to a statement from the Ministry of Electronics and Information Technology (MeitY). This will allow the platforms to properly address the problem of deepfakes on them.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version