കർഷകർക്ക് ആശ്വാസമായി പിഎം കിസാൻ സ്കീമിന്റെ ബജറ്റ് തുക വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. 60,000 കോടി രൂപയിൽ നിന്ന് 1 ലക്ഷം കോടി രൂപയിലേക്ക് പിഎം കിസാൻ പദ്ധതിയുടെ ബജറ്റ് തുക വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിൽ പിഎം കിസാന് ബജറ്റിൽ തുക 60,000 നീക്കിവെച്ചത്. എന്നാൽ ചെലവ് 66,825 കോടിയിലെത്തിയിരുന്നു.

2023 ഡിസംബറിനും 2024 മാർച്ചിനുമിടയിൽ വർധിപ്പിച്ച തുക കർഷകർക്ക് നൽകാനാണ് ആലോചിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഡിബിടി സ്കീമിൽ കർഷകരുടെ അക്കൗണ്ടിലേക്ക് ഇതുവരെ 6,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ബജറ്റ് തുക വർധിപ്പിച്ചാൽ 7,500 രൂപ ലഭിക്കും.

തുക ഗഡുക്കളായി
കർഷകർക്ക് വരുമാന സഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ പിംഎം കിസാൻ സ്കീമിന് തുടക്കമിടുന്നത്. അത്തവണത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പദ്ധതി പ്രഖ്യാപനം. 2018-19 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് കീഴിൽ തുക വിതരണം ചെയ്ത് തുടങ്ങി. സ്കീമിന്റെ ഗുണഭോക്താക്കളായ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 6,000 രൂപയെത്തും. പ്രതിവർഷം മൂന്നു ഗഡുക്കളായി 2000 രൂപ വീതമാണ് കർഷകർക്ക് ഇതുവരെ ലഭിച്ചിരുന്നത്.

ഇതിൽ എങ്ങനെ മാറ്റം കൊണ്ടുവരണമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. ഇൻസ്റ്റാൾമെന്റ് തുകയിൽ മാറ്റം വരുത്താതെ മൂന്നിന് പകരം നാലു ഗഡുക്കളായി തുക നിക്ഷേപിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. അപ്പോൾ പ്രതിവർഷം 8,000 രൂപയായിരിക്കും കർഷകർക്ക് ലഭിക്കുക. മറ്റൊരു മാർഗം മൂന്ന് ഗഡുക്കളിലായി 2,500 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. ഇവയിൽ ഏത് മാർഗം സ്വീകരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല.

അനർഹരെ ഒഴിവാക്കി
രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട ഇടത്തരം കർഷകർക്കാണ് പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അനർഹരായവർ കിസാൻ പദ്ധതിയിൽ പണം തട്ടിയെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ഹെക്ടറിന് മുകളിൽ ഭൂമിയുള്ളവരും പദ്ധതിയുടെ ആനുകൂല്യം കൈപ്പറിയിരുന്നു.

ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും ഇടനിലക്കാരും പണം തട്ടിയവരിൽ ഉൾപ്പെടുന്നു. 11-12 കോടി കുടുംബങ്ങളായിരുന്നു പിഎം കിസാനിൽ ആനുകൂല്യം കൈപ്പറ്റിയിരുന്നത്. അനർഹരെ കണ്ടെത്തി ഒഴിവാക്കിയതോടെ പദ്ധതിയുടെ ഗുണഭോക്താക്കൾ 8 കോടിയായി കുറഞ്ഞു. അതിനാൽ യഥാർഥ ഗുണഭോക്താക്കളിലേക്കായിരിക്കും ഇനി നിശ്ചയിച്ചിരിക്കുന്ന തുക എത്തുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

അടിസ്ഥാന സൗകര്യ വികസനം ശ്രദ്ധിക്കണം
നവംബറിൽ പദ്ധതിയുടെ 15ാമത് ഇൻസ്റ്റാൾമെന്റ് തുക കേന്ദ്രസർക്കാർ വിതരണം ചെയ്തു. 8.11 കോടി കർഷകർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. പദ്ധതി നടപ്പാക്കിയതിന് ശേഷം ഇതുവരെ ആകെ മൊത്തം 2.75 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി തുക വിതരണം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അതേ സമയം പിഎം കിസാൻ സ്കീമിൽ കർഷകരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം ജലസേചനമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തുക വിനിയോഗിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. നേരിട്ട് തുക നൽകുന്നതിന് പകരം അടിസ്ഥാന സൗകര്യ വികസനമാണ് കർഷകർക്ക് ആവശ്യമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവഴി വർഷാവർഷം സ്കീമിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ വരുമാനം കൃഷിയിൽ നിന്നുണ്ടാക്കാൻ പറ്റും. അതിനുള്ള മെച്ചപ്പെട്ട പദ്ധതികൾ കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നുണ്ട്.

Prior to the next General Elections in April-May 2024, the Indian government intends to increase the monetary disbursements of its PM-Kisan direct benefit transfer system from the present amount of INR 6,000 to an annual total of INR 7,500. Following a statement in the Budget, the amended installment is expected to be sent prior to the Holi holiday in the fourth quarter of the 2023–2024 fiscal year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version