രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ഊർജ്ജം പകരാൻ ടാറ്റാ- എയർബസ് പങ്കാളിത്തം

രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ഊർജ്ജം പകരാൻ ടാറ്റയുമായുള്ള പങ്കാളിത്തം വിപുലമാക്കാൻ എയർബസ് എസ്എഎസ് (Airbus S.A.S.). ഇന്ത്യയുടെ പ്രതിരോധ ശൃംഖല വിപുലപ്പെടുത്താനാണ് ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റവുമായി എയർബസ് എസ്എഎസും കൈകോർക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന വിവിധ ഉത്പന്നങ്ങൾ പുറത്തിറക്കാനും ഉദ്ദേശിക്കുന്നുണ്ട്. എയർബസിന്റെ C295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പ്രോഗ്രാം മേധാവി ജോർജ് ടമറിറ്റാണ് ഈക്കാര്യം പറഞ്ഞത്. മിലിട്ടറി ഗതാഗത സംവിധാനങ്ങളിൽ മാറ്റം വരുത്താൻ ഇന്ത്യ ഉദ്ദേശിക്കുന്നതിനാൽ മിലിട്ടറി വ്യോമയാന ഗതാഗത മേഖലയിലായിരിക്കും എയർബസും ടാറ്റയും ചേർന്ന് പ്രവർത്തിക്കുക.

C295 വിമാനങ്ങൾ ഇന്ത്യയിൽ
C295 മിലിട്ടറി വിമാനങ്ങൾക്ക് വേണ്ടി ഇന്ത്യൻ എയർഫോഴ്സ്, എയർബസുമായി 2021ൽ കരാറിലേർപ്പെട്ടിരുന്നു. 21,395 കോടി രൂപയ്ക്ക് 56 വിമാനങ്ങൾ നിർമിക്കാനാണ് കരാർ. കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കിയ 16 വിമാനങ്ങൾ സ്പെയിനിൽ നിന്നാണ് എത്തിക്കുന്നത്. ഇതിൽ ആദ്യത്തെ വിമാനം എയർ ചീഫ് മാർഷൽ വിവേക് റാമിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയിരുന്നു. ഇനിയുള്ള 40, C295 വിമാനങ്ങൾ പ്രാദേശികമായി നിർമിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ടാറ്റയുടെ പങ്കാളിത്തതോടെയായിരിക്കും എയർബസ് ഇവ നിർമിക്കുക. ടാറ്റയുടെ അഡ്‌വാൻസ്ഡ് സിസ്റ്റവുമായി ചേർന്നാണ് നിർമാണം.  
എയർബസും ടാറ്റയും ചേർന്ന് നിർമിക്കുന്ന ആദ്യത്തെ C295 വഡോദരയിൽ അവസാന ഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് ശേഷം 2026ഓടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ ഇതിന്റെ നിർമാണം ആരംഭിക്കും. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങൾ നിർമിക്കാൻ അന്തർദേശീയ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എയർബസും ടാറ്റയും ഒരുമിക്കുന്നത്.

ഏതെല്ലാം മേഖലകളിൽ
പ്രതിരോധ മേഖലയ്ക്കായി മികച്ച ശേഷിയുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടി ഇരുവരും നിക്ഷേപം നടത്തും. നിർമാണത്തിനാവശ്യമായ  അസംസ്കൃത വസ്തുക്കൾ ശേഖരിക്കുക, ഉപ ഉപകരണങ്ങളുടെയും മറ്റും നിർമാണം എന്നിവയിലെല്ലാം ഇരുവരും പങ്കാളികളായിരിക്കും. ഇവിടെ നിർമിക്കുന്ന വിമാനങ്ങളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിലും ഇരുവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കാം. വിവിധ ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ എവിടെ നിന്ന് കൊണ്ടുവരണമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ടാറ്റയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനൊപ്പം ടാറ്റയെ പരിശീലിപ്പിക്കുമെന്നും എയർബസ് അധിക‍ൃതർ പറയുന്നു. പരിശീലനത്തിന് ശേഷം ഉപകരണങ്ങൾ വാങ്ങണോ സ്വയം നിർമിക്കണോ എന്ന കാര്യത്തിൽ ടാറ്റയ്ക്ക് തീരുമാനമെടുക്കാം. അതേസമയം വിതരണക്കാരെയോ എംഎസ്എംഇകളയോ തിരഞ്ഞെടുക്കുമ്പോൾ മാത്രം എയർബസിന്റെ ചില മാനദണ്ഡങ്ങൾ ടാറ്റ പാലിക്കേണ്ടി വരും. ആദ്യഘട്ടത്തിൽ മെറ്റാലിക്, കംപോസൈറ്റ് നിർമാണ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ നിന്നായിരിക്കും ഉപകരണങ്ങൾ ശേഖരിക്കുന്നതെന്നും എയർബസ് പറയുന്നു.

Jorge Tamarit-Degenhardt, leader of Airbus’s C295 transport aircraft programme, stated in an interview that Airbus S.A.S. intends to strengthen its collaboration with Tata Advanced Systems in order to expand India’s defence supply chain and introduce new products to meet the nation’s defence requirements.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version