ഫോൺ റീചാർജിന് ഫീസ് ഏർപ്പെടുത്താൻ Google Pay

ഗൂഗിൾ പേ വഴി ഇടപാടുകൾ നടത്തുന്നതിന് ഇനി കൺവീനിയൻസ് ഫീസ് ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ  മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യുമ്പോൾ ആണ് നിരക്ക് ഈടാക്കുന്നത്. ഇന്ത്യയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് മൂന്ന് രൂപയാണ് മൊബൈൽ റീചാർജിന് ഇനി കൺവീനിയൻസ് ഫീസ് ആയി ഈടാക്കുക.

100 രൂപയിൽ താഴെയുള്ള റീചാർജ് പ്ലാനുകൾക്ക് ഇത് ബാധകമാകില്ല. 100 രൂപക്ക് മുകളിലുള്ള റീചാർജുകൾക്കാണ് കൺവീനിയൻസ് ഫീസ് ബാധകമാവുക. 100 രൂപ മുതൽ 200 രൂപ വരെയുള്ള പ്ലാനുകൾക്ക് രണ്ടു രൂപയും 200 രൂപ മുതൽ 300 രൂപ വരെയുള്ള പ്ലാനുകൾക്ക് മൂന്നു രൂപയും ഈടാക്കും.

അടുത്ത ഘട്ടത്തിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഒക്കെ ബാധകമായ ഓൺലൈൻ നിരക്കുകൾ ഇനി ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുമ്പോഴും നൽകേണ്ടി വന്നേക്കും.

പേടിഎം, ഫോൺപേ പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ നയം പിന്തുടരുകയാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജിന് അധിക നിരക്ക് ഈടാക്കുന്നത് പേടിഎം, ഫോൺപേ പോലുള്ള മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ നിരയിലേക്ക് ഗൂഗിൾ പേയെ കൊണ്ടുവരും. സമാനമായ സേവനങ്ങൾക്ക് ഇപ്പോൾ തന്നെ മറ്റ് പ്ലാറ്റ്ഫോമുകൾ നിരക്ക് ഈടാക്കുന്നുണ്ട്. നിലവിൽ ഗൂഗിൾ പേയിലെ ഇടപാടുകൾ സൗജന്യമാണ്.

ഈ നിരക്ക് വ‍ർധന ഗൂഗിൾ മറ്റ് സേവനങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല. ഫീസ് വ‍ർധനയും ഇടപാടുകൾക്ക് ബാധകമാകുന്ന നിരക്കുകളും ഗൂഗിൾ തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ഗൂഗിൾ  പരിഷ്‌കരിക്കും.

Google Pay, one of India’s leading digital payment platforms, has recently implemented a convenience fee for certain transactions, with a focus on mobile recharges. This move has stirred discussions among users, prompting a closer examination of the fee structure and its implications.Understanding the Convenience Fee: In a significant shift, Google Pay users now encounter a convenience fee when recharging their mobile phones. The fee varies based on the value of the recharge plan, presenting users with different payment options.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version