ആപ്പിളിന്റെ ഹോൾ ഓഫ് ഫെയ്മിൽ സ്ഥാനം പിടിച്ച് മലയാളി യുവാവ്. കൊട്ടാരക്കര വിലങ്ങറ കോവിലകത്തിൽ വേദവ്യാസനാണ് ആപ്പിളിന്റെ ഹോൾ ഓഫ് ഫെയ്മിൽ സ്ഥാനം പിടിച്ച മലയാളി.
ആപ്പിൾ സെർവറിൽ ഉപയോഗിക്കുന്ന മെയിൽ ക്ലൈന്റിലെ പിഴവ് കണ്ടെത്തിയതാണ് വേദവ്യാസനെ നേട്ടത്തിന് അർഹനാക്കിയത്. മെയിൽ ക്ലൈന്റിലെ ഗുരുതര പിഴവാണ് വേദവ്യാസൻ ആപ്പിളിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 6,000 യുഎസ് ഡോളറാണ് ഈ പതിനെട്ടുകാരന് ആപ്പിൾ സമ്മാനമായി നൽകിയത്.
നോക്കിയ, മൈക്രോസോഫ്റ്റ്, യുഎൻബിബിസി തുടങ്ങിയ കമ്പനികളുടെ ഹോൾ ഓഫ് ഫെയ്മിലും വേദവ്യാസൻ ഇടം നേടിയിട്ടുണ്ട്. പത്താം ക്ലാസ് മുതൽ സൈബർ സെക്യൂരിറ്റി രംഗത്ത് വേദവ്യാസൻ ഗവേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ആലപ്പുഴ സ്വദേശിയായ കെഎസ് അനന്തകൃഷ്ണനും ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടം പിടിച്ചിരുന്നു. ആപ്പിളിന്റെ ഐ ക്ലൗഡ് സെർവറിലെ സുരക്ഷാ പാളിച്ചയാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്.