ഇന്റൽ സ്പേസ് സെന്ററിലേക്ക് അടുത്തവർഷം ഇന്ത്യക്കാരനെ അയക്കാൻ തയ്യാറെടുത്ത് യുഎസ്. നാസ (NASA) അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1984ൽ രാകേഷ് ശർമയാണ് ആദ്യമായി ബഹിരാകാശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരൻ. രാകേഷ് ശർമയ്ക്ക് ശേഷം ഇപ്പോൾ ഇപ്പോഴാണ് ഒരു ഇന്ത്യൻ പൗരനെ യുഎസ് ബഹിരാകാശത്തേക്ക് അയക്കാൻ പോകുന്നത്.

ഇന്ത്യയക്കാരാനായ ബഹിരാകാശയാത്രികനെ പരിശീലിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കുമെന്ന് നാസ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ആരെ ബഹിരാകാശയാത്രയ്ക്ക് അയക്കണമെന്ന് ഐഎസ്ആർഒ ആയിരിക്കും തീരുമാനിക്കുക. ബഹിരാകാശസഞ്ചാരിയെ തിരഞ്ഞെടുക്കുന്നതിൽ നാസ ഭാഗമായിരിക്കില്ല. വിഷയത്തിൽ നാസയും ഐഎസ്ആർഒയും ചർച്ച നടത്തികൊണ്ടിരിക്കുകയാണ്. ബഹിരാകാശ മേഖലയിൽ ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യയിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് തീരുമാനം വരുന്നത്. യുഎസിന്റെ മികച്ച പങ്കാളികളാണ് ഇന്ത്യയെന്നും ബഹിരാകാശ ഗവേഷണ മേഖലയിൽ മികച്ച പങ്കാളിയായി മാറുമെന്നും നെൽസൺ പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണ മേഖലയിലേക്ക് യുഎസ് സ്വകാര്യ ലാൻഡറുകൾ അടുത്ത വർഷം ഇറക്കാൻ പോകുന്നതേയുള്ളൂ. എന്നാൽ അവിടെ ആദ്യമായി ലാൻഡർ ഇറക്കിയ ഇന്ത്യയെ അഭിനന്ദിക്കാതെ ഇരിക്കാൻ പറ്റില്ലെന്ന് നെൽസൺ പറഞ്ഞു.
നാസയുമായി സഹകരിച്ച് ബഹിരാകാശത്ത് സ്വന്തമായി സ്പെയ്സ് സ്റ്റേഷൻ നിർമിക്കാനും ഇന്ത്യ ലക്ഷ്യംവെക്കുന്നുണ്ട്. നാസയും ഐഎസ്ആർഒയും സംയുക്തമായി നിർമിക്കുന്ന സിന്തറ്റിക് അപ്പാർച്ചർ റഡാറായ നിസാർ അടുത്ത വർഷത്തോടെ ലോഞ്ച് ചെയ്യും. 

In a groundbreaking development, India is set to witness its first citizen’s space travel since Rakesh Sharma’s iconic journey in 1984. The United States, through NASA, has pledged assistance in training and sending an Indian astronaut to the International Space Station (ISS) by the end of 2024. This announcement was made by NASA Administrator Bill Nelson during his visit to India, where he commended the nation’s achievements in space exploration.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version