Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഗോവയിലും വാട്ടർ മെട്രോ

29 June 2026

തമിഴ്‌നാട് വ്യവസായികളെ ക്ഷണിച്ച് കേരളം

29 June 2026

ഇന്ത്യ-സെയ്ഷെൽസ് ഉഭയകക്ഷി ചർച്ച

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ അൾട്രാടെക്
News Update

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ അൾട്രാടെക്

Ultratech ദക്ഷിണേന്ത്യയിലേക്ക്, 5,379 കോടിക്ക് Kesoram ഇൻഡസ്ട്രീസിനെ ഏറ്റെടുത്തു
News DeskBy News Desk2 December 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബികെ ബിർളാ ഗ്രൂപ്പിന്റെ പക്കൽ നിന്ന് 5,379 കോടി രൂപയ്ക്ക് കെസോറാം ഇൻഡസ്ട്രീസിനെ സ്വന്തമാക്കുകയാണ് അൾട്രാ ടെക് സിമന്റ് (UltraTech Cement). 

ലോകത്തിലെ തന്നെ മൂന്നാമത്തെ സിമന്റ് നിർമാതാക്കളായ അൾട്രാ ടെക്ക് ദക്ഷിണേന്ത്യയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നാണ് വിലയിരുന്നത്. ബിർളാ ഗ്രൂപ്പിന്റെ കുടുംബകാര്യമായാണ് കൈമാറ്റം നടന്നത് എന്ന പ്രത്യേകതയുമുണ്ട്. ബികെ ബിർളയുടെ കൊച്ചുമകൻ കുമാർ മംഗളം ബിർളയാണ് അൾട്രാ ട്രെക്കിന്റെ ഉടമകളായ എവി ബിർളാ ഗ്രൂപ്പിനെ നയിക്കുന്നത്.  

നോട്ടം ദക്ഷിണേന്ത്യയിലേക്ക്
ദക്ഷിണേന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള അൾട്രാ ടെക് സിമന്റ് കുറച്ച് വർഷങ്ങളായി ശ്രമം നടത്തുന്നുണ്ട്. ദക്ഷിണേന്ത്യൻ മാർക്കറ്റിൽ കണ്ണുവെച്ചാണ് അൾട്രാ ടെക് വമ്പനേറ്റെടുപ്പിന് തയ്യാറായത്. ദക്ഷിണേന്ത്യയിൽ തനിച്ച് ആധ്യപത്യമുറപ്പിക്കാൻ അൾട്രാടെക് സിമന്റിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ സിമന്റ് മാർക്കറ്റ് വലിയ മത്സരം കാഴ്ചവെക്കുന്ന സമയത്ത്. ദക്ഷിണേന്ത്യയിൽ സിമന്റ് മാർക്കറ്റിൽ 11% ആണ് അൾട്രാടെക്കിന്റെ സാന്നിധ്യം. ഇത് 21% ആയി ഉയർത്താൻ കെസോറാമിന്റെ ഏറ്റെടുക്കലിലൂടെ സാധിക്കും.


ബികെ ബിർളാ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പിലുള്ള കെസോറാമിന് കർണാടകയിലെ സെദത്തും തെലുങ്കാനയിലെ ബസന്ദ്നഗറിലും രണ്ട് സിമന്റ് നിർമാണ ഫാക്ടറികളുണ്ട്. കൂടാതെ മഹാരാഷ്ട്രയിലെ സോലാപൂരിൽ പാക്കിംഗ് പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. കെസോറാമിനെ ഏറ്റെടുക്കുന്നതോടെ ഈ നിർമാണ-പാക്കിംഗ് യൂണിറ്റുകളുടെ പ്രവർത്തനം അൾട്രാടെക്കിന്റെ നിയന്ത്രണത്തിലാകും. 2022-23 കാലഘട്ടത്തിൽ കെസോറാമിന്റെ ആകെ വരുമാനം 3,533 കോടിയായിരുന്നു. മഞ്ജുശ്രീ ഖൈതനാണ് കെസോറാമിനെ നയിക്കുന്നത്.

നേട്ടം നിക്ഷേപകർക്ക്
ബികെ ബിർളാ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പിലുള്ള കെസോറാമിന്റെ ബിസിനസ് മൂല്യം, കടബാധ്യതകളടക്കം ഏകദേശം 7,600 കോടി രൂപയാണ്.

കെസോറാമിന്റെ സിമന്റ് ബിസിനസ് അൾട്രാ ടെക്കുമായി ലയിപ്പിക്കാൻ കമ്പനി ബോർഡ് സമ്മതം അറിയിച്ചിട്ടുണ്ട്. കച്ചവടത്തിൽ ഷെയർഹോൾഡർമാർക്കും ലാഭമുണ്ട്. 10 രൂപയുടെ ഓരോ 52 കെസോറാം ഷെയറുകൾക്കും അൾട്രാടെക് സിമന്റിന്റെ ഒരു ഷെയർ ലഭിക്കും.
അൾട്രാടെക്കിന്റെ ഏറ്റെടുക്കൽ ഇന്ത്യൻ സിമന്റ് ബിസിനസിനും പുത്തനുണർവ് നൽകും.

The flagship company of the BK Birla Group, Kesoram Industries, is preparing to sell its cement division to Kolkata-based UltraTech Cement in an all-share transaction valued at about INR 7,600 crore, including debt, according to a PTI report. Kesoram declared that the demerger of its cement company under a scheme of arrangement has been accepted by the board. As part of the agreement, stockholders will receive one UltraTech Cement share for every 52 Kesoram shares, which are valued at INR 10.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഗോവയിലും വാട്ടർ മെട്രോ

29 June 2026

തമിഴ്‌നാട് വ്യവസായികളെ ക്ഷണിച്ച് കേരളം

29 June 2026

ഇന്ത്യ-സെയ്ഷെൽസ് ഉഭയകക്ഷി ചർച്ച

29 June 2026

പത്മ തിളക്കത്തിൽ വി. കാമകോടി

29 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഗോവയിലും വാട്ടർ മെട്രോ
  • തമിഴ്‌നാട് വ്യവസായികളെ ക്ഷണിച്ച് കേരളം
  • ഇന്ത്യ-സെയ്ഷെൽസ് ഉഭയകക്ഷി ചർച്ച
  • പത്മ തിളക്കത്തിൽ വി. കാമകോടി
  • എന്താണ് ATMS സാങ്കേതികവിദ്യ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഗോവയിലും വാട്ടർ മെട്രോ
  • തമിഴ്‌നാട് വ്യവസായികളെ ക്ഷണിച്ച് കേരളം
  • ഇന്ത്യ-സെയ്ഷെൽസ് ഉഭയകക്ഷി ചർച്ച
  • പത്മ തിളക്കത്തിൽ വി. കാമകോടി
  • എന്താണ് ATMS സാങ്കേതികവിദ്യ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil