കനകക്കുന്നിൽ മ്യൂസിയം ഓഫ് മൂൺ| ചന്ദ്രനെ അടുത്ത് കാണാം

ചന്ദ്രനെ നേരിൽ കാണണോ? തൊട്ടടുത്ത് നിന്ന് ഒരു സെൽഫി എടുക്കണോ? തിരുവനന്തപുരം കനകക്കുന്നിലുണ്ട് ചന്ദ്രൻ. ഇവിടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ചന്ദ്രനെ കാണാം, ഒറിജിനൽ ചന്ദ്രനെ!

ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ പ്രശസ്തമായ മ്യൂസിയം ഓഫ് മൂണാണ് കനകക്കുന്നിൽ യഥാർഥ ചന്ദ്രന്റെ പ്രതീതിയോടെ നിലാവ് വിതറി നിൽക്കുന്നത്.
മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് കനകക്കുന്നിലെ ചന്ദ്രൻ. 23 അടി വ്യാസവുമുണ്ട്. ഇതിനകം നിരവധി പേരാണ് ചന്ദ്രനെ കാണാൻ കനകക്കുന്നിലെത്തിയത്.

കുഞ്ഞ് ചന്ദ്രൻ

ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായാണ് മ്യൂസിയം ഓഫ് ദ് മൂൺ പ്രദർശനം നടക്കുന്നത്. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെ പ്രദർശനവുമുണ്ട്. ചന്ദ്രോപഗ്രഹത്തിലെ നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചത്. അതുകൊണ്ട് തന്നെ യഥാർഥ ചന്ദ്രന്റെ ചെറുരൂപമെന്നേ കാഴ്ചക്കാർക്ക് തോന്നുകയുള്ളു. ചിത്രങ്ങൾ തയ്യാറാക്കിയത് അമേരിക്കയിലെ ആസ്ട്രോണമി സയൻസ് സെന്ററിലാണ്.
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ പ്രിവ്യൂ ഷോയാണ് കനകക്കുന്നിൽ നടക്കുന്നത്. ചാന്ദ്രമാതൃകയുടെ പ്രദർശനം മന്ത്രി കെഎൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവവും കാണാം

2016ലാണ് ലൂക് ജെറം ആദ്യമായി ചാന്ദ്ര പ്രദർശനം നടത്തുന്നത്. 20 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ആദ്യ പ്രദർശനം സംഘടിപ്പിച്ചത്. കനകക്കുന്നിലെ ചന്ദ്രന്റെ പ്രതലത്തിലെ ഓരോ സെന്റിമീറ്ററിലും കാണുന്നത് 5 കിലോമീറ്റർ ചന്ദ്രോപരിതലമാണ്. ചന്ദ്രദർശനത്തിന്റെ സ്വാഭാവികത തോന്നാനായി ലൈറ്റുകൾ ഉപയോഗിച്ച് നിലാവും സൃഷ്ടിച്ചിട്ടുണ്ട്.

ചന്ദ്രന്റെ എല്ലാ വശങ്ങളും ചുറ്റി നടന്ന് കാണാം. ചന്ദ്രന്റെ ഇതുവരെ കാണാത്ത ദക്ഷിണ ധ്രുവവും കാണാൻ പറ്റും. ഈ ഇൻസ്റ്റലേഷൻ രണ്ടാമത്തെ വട്ടമാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ബാഫ്റ്റ പുരസ്കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെയായിരുന്നു പ്രദർശനം.

To experience the breathtaking allure of the moon up close, visit Kanakakunnu in Trivandrum and immerse yourself in the enchanting beauty of the moon. Renowned British installation artist Luke Jerram’s impressive Museum of the Moon exhibit is on display at the Global Science Festival taking place in January. Standing as a testament to the illusionary beauty of the moon, the exhibit is strategically positioned at the southern hemisphere’s moon museum, Kanakakunnu. With a diameter of 23 feet, it showcases various aspects of the moon’s surface, offering a mesmerizing experience to the onlookers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version