അസിം പ്രേംജി നേതൃത്വം നൽകുന്ന വിപ്രോ എന്റർപ്രൈസിന്റെ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഡിവിഷൻ മൂന്ന് വാഷ് ബ്രാൻഡുകളെ സ്വന്തമാക്കി. ജോ (Jo), ഡോ (Doy), ബാക്ടർ ഷീൽഡ് (Bacter Shield) എന്നീ സോപ്പ് ബ്രാൻഡുകളെയാണ് വിപ്രോ സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിഎഫ് ഇന്ത്യ കമ്പനിയിൽ നിന്നാണ് വിപ്രോ സോപ്പ് ബ്രാൻഡുകളെ വാങ്ങിയത്.

നിറപറയും ബ്രാഹ്മിൺസും

3-4 മാസത്തിനുള്ളിൽ വിൽപ്പന പൂർണമാകുമെന്ന് വിപ്രോയുടെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് നീരജ് ഖത്രി പറഞ്ഞു. മൂന്ന് ബ്രാൻഡുകളിൽ നിന്നായി 210 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് നീരജ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിൽ വരുമാനം ഇരട്ടിപ്പിക്കാനാണ് വിപ്രോ ലക്ഷ്യം വെക്കുന്നത്. സോപ്പ്, ഷാംപൂ, കണ്ടീഷണർ, ഹാൻഡ് സാനിറ്റൈസർ, സ്കിൻ മൊയ്സ്ചറൈസർ എന്നിവയിൽ രാജ്യത്ത് തന്നെ മുൻപന്തിയിലാണ് വിവിഎഫ്.

2003ന് ശേഷം വിപ്രോയുടെ 15ാമത്തെ ഏറ്റെടുക്കലാണിത്. കേരളത്തിലെ നിറപറ, ബ്രാഹ്മിൺസ് തുടങ്ങിയവരും വിപ്രോ ഏറ്റെടുത്ത കമ്പനികളാണ്. പാക്കറ്റിലാക്കിയ സ്നാക്കുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, റെഡി-ടു-കുക്ക് ഫുഡ് എന്നിവയുടെ മേഖലയിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപ്രോ നിറപറയും ബ്രാഹ്മിൺസും സ്വന്തമാക്കുന്നത്. രാജ്യത്തിന്റെ വടക്ക്-കിഴക്ക്-പശ്ചിമ മേഖലകളിൽ സാന്നിധ്യമുള്ളവരാണ് ജോ സോപ്പ് ബ്രാൻഡ്.

ഡോ പ്രീമിയം സെഗ്മന്റിലും, ബാക്ടർഷീൽഡ് ആന്റിബാക്ടീരിയൽ വിഭാഗത്തിലും ഉൾപ്പെടുന്ന സോപ്പ് ബ്രാൻഡുകളാണ്. ഇന്ത്യയ്ക്ക് പുറമേ നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിലും സോപ്പ് വിൽക്കും.

In a strategic move, Wipro Consumer Care and Lighting, under the leadership of Azim Premji, has successfully acquired three prominent personal wash brands – Jo, Doy, and Bacter Shield – from Mumbai-based VVF India. The announcement, made on Tuesday, marks Wipro’s 15th acquisition since 2003 and its third in the past 12 months.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version