പിസിഒഎസ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PolyCystic Ovarian Syndrome) എന്ന ഹോർമോണൽ ഡിസോഡർ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം നടക്കില്ല! ഇതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നു ക്യൂറേറ്റ് ഹെൽത്ത് എന്ന ആരോഗ്യ സാങ്കേതിക സ്റ്റാർട്ടപ്പ്. സ്ത്രീകളുടെ ആരോഗ്യ പരിപാലനം ലക്ഷ്യംവെക്കുന്ന സ്റ്റാർട്ടപ്പാണ് ക്യൂറേറ്റ് ഹെൽത്ത്.

വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ വഴി ആരോഗ്യ പരിപാലന രംഗത്ത് വിവിധ സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് നൽകുന്നു. ഫിറ്റ്നെസ്, കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് മുന്നോട്ടുവെക്കുന്നുണ്ട്.

കണ്ണൂരിൽ തുടങ്ങി
സ്വകാര്യ കമ്പനിയായ ക്യൂറേറ്റ് ഹെൽത്ത് 2022 ജൂണിലാണ് ആരംഭിക്കുന്നത്. കണ്ണൂരിൽ തുടങ്ങിയ ക്യൂറേറ്റ് ഹെൽത്തിന്റെ അംഗീകൃത ഓഹരി മൂല്യം 15 ലക്ഷവും പെയ്ഡ് അപ്പ് കാപ്പിറ്റൽ 50,000 രൂപയുമാണ്. സഹോദരികളായ ഡോ. വന്ദന പണയംപറമ്പിലും കീർത്തന ജയകുമാറുമാണ് ക്യൂറേറ്റ് ഹെൽത്തിന്റെ ഡയറക്ടർമാർ.
ന്യൂട്രീഷൻ പ്ലാൻ, ഡയറ്റ് പ്ലാൻ, മാനസിക ആരോഗ്യ പരിപാലനം, കൗൺസിലിംഗ് സെഷൻ, മെഡിറ്റേഷൻ തുടങ്ങിയ സ്ത്രീകളുടെ മാനസിക-ശാരീരിക ആരോഗ്യ പരിപാലന രംഗത്തെ വിവിധ മേഖലകളിൽ ക്യൂറേറ്റ് ഹെൽത്ത് പ്രവർത്തിക്കുന്നുണ്ട്.

പിസിഒഎസ്, ടെൻഷൻ വേണ്ട
രാജ്യത്ത് അഞ്ചിലൊരു വനിതയ്ക്ക് പിസിഒഎസ് ഉണ്ടെന്നാണ് 2019ലെ കണക്കുകൾ പറയുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ സ്ത്രീകളുടെ ആരോഗ്യം തന്നെ നശിപ്പിക്കും പിസിഒഎസ്.

ഒരിക്കലും അവസാനിക്കാത്ത മൂഡ് സ്വിങ്സ്, ഗർഭധാരണം നടക്കില്ലേ എന്ന ഭയം, മാസങ്ങളോളം ആർത്തവം ഉണ്ടാകാതിരിക്കുക…സ്ത്രീകളെ മാനസികമായും ശാരീരികമായും തളർത്തുന്നതാണ് പിസിഒഎസ്. പലർക്കും പലതായിരിക്കും ലക്ഷണങ്ങൾ. പലരും പിസിഒഎസ് വൈകിയായിരിക്കും തിരിച്ചറിയുക, ചിലർ ഗൂഗിളിൽ പരതി തെറ്റിദ്ധാരണകളുമായിട്ടായിരിക്കും ഡോക്ടറെ കാണാൻ പോകുന്നതെന്ന് ഡോ. വന്ദന പറയുന്നു. ഇത് തിരിച്ചറിഞ്ഞാണ് ക്യൂറേറ്റ് ഹെൽത്ത് പ്രവർത്തിക്കുന്നത്. പിസിഒഎസിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ക്യൂറേറ്റ് ഹെൽത്ത് മാറ്റികൊടുക്കുകയും പേഴ്സണലൈസ്ഡ് ചികിത്സ നിർദേശിക്കുകയും ചെയ്യുന്നു. പിസിഒഎസ് പലതരമുണ്ടെന്ന് ആയുർവേദ ഡോക്ടറായ വന്ദന പറയുന്നു. ഏതുതരം പിസിഒഎസ് ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമാണ് ചികിത്സാ പ്ലാൻ നിർദേശിക്കുന്നത്. നിങ്ങളുടെ ആരോഗ്യ അസിസ്റ്റന്റിനെ പോലെയാണ് ക്യൂറേറ്റ് ഹെൽത്ത് പ്രവർത്തിക്കുന്നത് എന്നു സാരം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ക്യൂറേറ്റ് ഹെൽത്ത് ഡൗൺലോഡ് ചെയ്യാൻ പറ്റും. പ്രമേഹ രോഗികൾക്ക് വേണ്ടി പുതിയ ഡൊമൈൻ തുടങ്ങാനും ക്യൂറേറ്റ് ഹെൽത്തിന് പദ്ധതിയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version