നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നയവും ചട്ടങ്ങളും മനസിലാക്കാൻ ട്വിറ്റർ ഇന്ത്യയുടെ മുൻ തലവൻ റിഷി ജെയ്റ്റ്ലിയെ കൂട്ടുപിടിക്കാൻ ഓപ്പൺ എഐ. ഇന്ത്യയിൽ ഓപ്പൺ എഐയുടെ പ്രവർത്തനത്തിന് പ്രത്യേക ടീമിനെ ഉണ്ടാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഓപ്പൺ എഐയുടെ സീനിയർ അഡ്‌വൈസറായിട്ടായിരിക്കും റിഷി ജെയ്റ്റ്ലിയെ നിയമിക്കുകയെന്നാണ് വിവരം. അതേസമയം ഓപ്പൺ എഐ വൈസ് പ്രസിഡന്റ് അന്ന മകഞ്ജു ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ പങ്കെടുക്കാൻ ധാരണയായിട്ടുണ്ട്. ഓപ്പൺ എഐ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യംവെക്കുന്നതിന്റെ സൂചനകളാണ് എല്ലാം നൽകുന്നത്.

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ നടപ്പാക്കി വരുന്ന ചട്ടങ്ങളെ കുറിച്ചും നയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയാണ് സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.എഐ നയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചയ്ക്കായിരിക്കും റിഷി ജെയ്റ്റിലിയുടെ സേവനം ഓപ്പൺ എഐ ഉപയോഗപ്പെടുത്തുക എന്നാണ് വിവരം.

റിഷിയുടെ അനുഭവം ഉപകരിക്കും
റിഷി ജെയ്റ്റ്ലിയുടെ അനുഭവസമ്പത്ത് തങ്ങൾക്ക് തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഓപ്പൺ എഐ കരുതുന്നത്. 2007 മുതൽ 2009 വരെയുള്ള കാലയളവിൽ ഗൂഗിൾ ഇന്ത്യയ്ക്ക് വേണ്ടി റിഷി പ്രവർത്തിച്ചിട്ടുണ്ട്. 2012ലാണ് റിഷിയെ ട്വിറ്റർ സ്വാഗതം ചെയ്യുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരൻ കൂടിയാണ് റിഷി. 2016ൽ ട്വിറ്റർ വിടുമ്പോൾ റിഷി കമ്പനിയുടെ ഏഷ്യ, പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ടൈംസ് ഗ്രൂപ്പിന് നിക്ഷേപമുള്ള ടൈംസ് ബ്രിഡ്‍ജിന്റെ സഹസ്ഥാപകനും സിഇഒയുമാണ് റിഷി.

ഇന്ത്യൻ വിപണിയിലേക്ക്
ആഗോളതലത്തിൽ ഓപ്പൺ എഐയ്ക്ക് സ്ഥാനമുണ്ടെങ്കിലും ഇന്ത്യയിൽ വേരോട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാം ആൾട്ട്മാൻ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് മാർക്കറ്റ് കൂടിയാണ്. ഇതു കൂടിയാണ് ഓപ്പൺ എഐയെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.

ഡൽഹി ഐഐടിയിലെ സന്ദർശന വേളയിൽ ഓപ്പൺ എഐയ്ക്ക് ഇന്ത്യയോടുള്ള താത്പര്യം സാം ആൾട്ട്മാൻ തുറന്ന് പറഞ്ഞിരുന്നു. രാജ്യത്ത് സാങ്കേതിക മേഖലയിൽ ഇതുവരെ ഓപ്പൺ എഐ നിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയെ സുപ്രധാന മാർക്കറ്റായി കമ്പനി കണക്കാക്കുന്നുണ്ട്. എന്തായാലും ഇന്ത്യയിലേക്ക് വരാൻ‌ തയ്യാറെടുക്കുന്നുവെന്ന സൂചനയാണ് ഓപ്പൺ എഐ തരുന്നത്.

OpenAI, under the leadership of Sam Altman, has reportedly joined forces with Rishi Jaitly, former head of Twitter India, to gain a better understanding of India’s AI policies and regulations. This collaboration aims to navigate the complex landscape of AI governance in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version