സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന സ്പൈസ്ജെറ്റിന് തിരിച്ച് വരവിനുള്ള വഴിയൊരുക്കി 2,254 കോടി രൂപയുടെ നിക്ഷേപം. 64 നിക്ഷേപരിൽ നിന്നാണ് 2,254 കോടി രൂപ സ്പൈസ് ജെറ്റ് സമാഹരിച്ചത്. ഇതിൽ 320.8 മില്യൺ രൂപ പുതിയ ഇക്വിറ്റി ഷെയറായും 130 മില്യൺ രൂപ മാറ്റിയെടുക്കാവുന്ന വാറന്റുകളുമായാണ് ലഭിച്ചത്.

സ്പൈസ് ജെറ്റിൽ നിക്ഷേപം നടത്തിയവരിൽ ഇലാറ ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ട് (Elara India Opportunities Fund), എരീസ് ഓപ്പർച്യൂണിറ്റീസ് ഫണ്ട് (Aries Opportunities Fund), പ്രഭുദാസ് ലില്ലാദർ (Prabhudas Lilladher), നെക്സസ് ഗ്ലോബൽ (Nexus Global), മാൻകൈന്റ് ഫാർമിന്റെ (Mankind Pharma), അർജുൻ ജുനേജ, ഹരിഹരമഹാപാത്ര എന്നിവരും ഉൾപ്പെടുന്നു. 58.04 രൂപയ്ക്കാണ് വ്യാപാരം അവസാനിക്കുമ്പോൾ ഷെയറുകൾ ക്ലോസ് ചെയ്തത്.

രാജ്യത്ത് എയർലൈൻ ബിസിനസുകൾക്ക് നല്ല സമയമാണെന്ന് പ്രഭുദാസ് ലില്ലാദർ ഗ്രൂപ്പിന്റെ ചെയർപേഴ്സണും എംഡിയുമായ അമിഷ വോറ പറഞ്ഞു. സ്പൈസ് ജെറ്റിന് പുതിയ വിമാനങ്ങൾ വേണമെന്നും നിലവിലെ വിമാനങ്ങൾ നവീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവഴി സ്പൈസ് ജെറ്റിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കും.

സ്പൈസ്ജെറ്റിന്റെ പ്രമോട്ടർ അജയ് സിങ്ങിന്റെ പക്കലാണ് കമ്പനിയുടെ 56.5% ഓഹരിയും. ഇതിൽ 37.9% ഓഹരി വിവിധ ബാങ്കുകളിൽ ഈടുവെച്ചിരിക്കുകയാണ്. പുതിയ നിക്ഷേപം വന്നാലും അജയ് സിങ്ങിന്റെ പക്കൽ തന്നെയായിരിക്കും കമ്പനിയുടെ ഭൂരിപക്ഷം ഓഹരിയുമുണ്ടായിരിക്കുക. 45% ഓഹരിയായിരിക്കും അജയ് സിങ്ങിന് സ്വന്തം.

SpiceJet, grappling with financial challenges, has found a much-needed lifeline with a substantial investment of Rs 2,254 crore. The infusion of funds, achieved through the issuance of 130 million convertible warrants and 320.8 million fresh equity shares, marks a pivotal moment in the journey of the beleaguered airline.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version