ചെറുധാന്യക്കൃഷിക്ക് കാന്തല്ലൂരിന് ഡിജിറ്റൽ-സാങ്കേതിക സഹായം നൽകാൻ ലെനോവോ (Lenovo). പ്രാദേശികമായി ലഭിക്കുന്ന 6 തരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനാണ് ടെക്നോളജി കമ്പനിയായ ലെനോവോ കാന്തല്ലൂരിനെ പിന്തുണയ്ക്കുക. ചെറുധാന്യങ്ങൾ കൃഷി ചെയ്യാനും വിപണിയുണ്ടാക്കാനും ലെനോവോയുടെ സാങ്കേതിക സഹായം ലഭിക്കും.
ഇതിനായി കാന്തല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസോഴ്സസ് ഡെവലപ്മെന്റ് കോളജ് ഫോർ അപ്ലൈഡ് സയൻസിൽ ലെനോവോ ഡിജിറ്റൽ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
ആറുതരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനുള്ള സാങ്കേതിക ഉപകരണങ്ങൾ നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഏഷ്യ പസഫിക് സിഎസ്ആർ ലെനോവോ ഫൗണ്ടേഷൻ ഹെഡ്ഡായ പ്രതിമ ഹരിതെ പറഞ്ഞു. കാന്തല്ലൂരിൽ സാങ്കേതിക പിന്തുണയോടെ നടക്കുന്ന ചെറുധാന്യക്കൃഷിയെ കുറിച്ച് അവബോധമുണ്ടാക്കാൻ ലെനോവോ മില്ലറ്റ് മാസ്റ്റേഴ്സ് എന്ന വീഡിയോ പുറത്തിറക്കിയിരുന്നു. സ്റ്റാൻഡപ്പ് കൊമേഡിയനായ അഭിഷ് മാത്യുവാണ് മില്ലറ്റ് മാസ്റ്റേഴ്സിൽ ലെനോവോയുടെ അവബോധ വീഡിയോയിൽ അവതാരകനാകുന്നത്.
ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25 കർഷകർ പങ്കെടുത്തു. ആറുതരം ചെറുധാന്യങ്ങൾ കാന്തല്ലൂരിൽ 25 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യും. മുത്താറി, ബൻയാഡ് മില്ലറ്റ് അഥവാ കവടപ്പുല്ല്, ചാമയരി, തിന, വരക്, കൂവരക് എന്നിവയാണ് കൃഷി ചെയ്യുന്നത്. 1,750 കിലോ ഇതുവരെ വിളവെടുത്തിട്ടുണ്ട്. മാർച്ചോടെ 2,000 കിലോ വിളവെടുക്കാനാണ് ശ്രമിക്കുന്നത്.
ഗ്രാമപഞ്ചായത്താണ് പദ്ധതിയിലേക്ക് കർഷകരെ തിരഞ്ഞെടുത്തത്. തരിശ്ശായി കിടന്നതോ ഇടവിളകൾ കൃഷി ചെയ്തതോ ആയ കൃഷിയിടങ്ങളാണ് ചെറുധാന്യ കൃഷിക്ക് തിരഞ്ഞെടുത്തത്. കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകർക്ക് നിർദേശങ്ങളും സഹായവും ലെനോവോയുടെ ഡിജിറ്റൽ കേന്ദ്രം നൽകി. ചെറുധാന്യങ്ങൾക്ക് വിപണി കണ്ടെത്താനും ശൃംഖല വിപുലീകരിക്കാനും സമുദ്ര നെറ്റ്‌വർക്ക്, ആഗ്രി ആപ്പ് എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. ഡിജിറ്റൽ സഹായത്തോടെ വിളയുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാനും, ഗുണമേന്മ ഉറപ്പാക്കാനും മാർക്കറ്റ് കാറ്റലോഗ് നിർമിക്കാനും സാധിക്കും. അടുത്ത വർഷത്തോടെ 50 കർഷകരെ പങ്കെടുപ്പിച്ച് 50 ഏക്കറിൽ ചെറുധാന്യ കൃഷിയിറക്കാനാണ് ലെനോവോ ലക്ഷ്യം വെക്കുന്നത്.
As part of its philanthropic ‘Work for Humankind Initiative,’ technology company Lenovo has taken strides in the revival of indigenous millet varieties in Kanthalloor, Kerala. Lenovo has established a digital center at the Institute of Human Resources Development (IHRD) College for Applied Sciences in Kanthalloor, offering crucial digital and technical support.