ഒമ്പത് ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യൻ റോഡുകളിലേക്കിറങ്ങാൻ കിയ (Kia). സൗത്ത് കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഒമ്പത് വാഹനങ്ങളാണ് അടുത്ത വർഷം ഇന്ത്യൻ വിപണയിലെത്താൻ പോകുന്നത്. 2025ഓടെ പ്രാദേശികമായി നിർമാണം ആരംഭിക്കാനും കിയ ലക്ഷ്യമിടുന്നുണ്ട്.

2025ഓടെ രാജ്യത്ത് വലിയ തോതിൽ പ്രാദേശികമായി ഇവി നിർമാണം ആരംഭിക്കുമെന്നും എല്ലാ വർഷവും പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നും കിയ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തയ് ജിൻ പാർക്ക് പറഞ്ഞു.

2030ഓടെ രാജ്യത്തെ ഇവി മാർക്കറ്റിന്റെ 15-17 ശതമാനം മാർക്കറ്റ് ഷെയർ തങ്ങളുടെ വരുതിയിലാക്കുകയാണ് കിയയുടെ ഉദ്ദേശ്യം. അതേസമയം രാജ്യത്ത് ഡീസൽ വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടുന്നുണ്ടെന്നും അതിന്റെ നിർമാണം വിപുലപ്പെടുത്തുമെന്നും കമ്പനി പറഞ്ഞു. കിയയുടെ മറ്റു വാഹനങ്ങളെക്കാൾ ഡീസൽ വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റുപോകുന്നത്. ആകെ വിൽപ്പനയുടെ 40-45 % ഡീസൽ വാഹനങ്ങളാണ്.

25 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ സോണറ്റ് ഇന്ത്യയിലേക്ക് വരുന്നതെന്നും പാർക്ക് പറഞ്ഞു. എസ്‍‌യുവി വിഭാഗത്തിൽ മുൻപന്തിയിൽ എത്താനാണ് കിയ ശ്രമിക്കുന്നത്. അതിനായി ‍ടയർ 3, ടയർ 4 നഗരങ്ങളിൽ വിൽപ്പന കേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Kia, the South Korean automaker, has ambitious plans for its presence in the Indian market. The company intends to introduce nine electric vehicles (EVs) in India next year and commence local production by 2025. Tae-Jin Park, Managing Director and CEO of Kia India, shared with PTI, “In 2025, we would initiate local production of a mass segment EV, and then every year, we will keep introducing electric models.”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version